മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ഹിമാചല്‍ കീഴടക്കി ബിജെപി; കാലിടറി കോണ്‍ഗ്രസ്
ഷിംല: ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിളക്കമാര്‍ന്ന വിജയം. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് ബിജെപി അധികാരത്തിലെത്തുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തവണ മുഖ്യമന്ത്രയായിരുന്ന വീരഭദ്ര സിങ്ങിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ പരാജയപ്പെടുത്തിയ ബിജെപി വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലേക്കെത്തുന്നത്.
എന്നാല്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും നിലവില്‍ പ്രതിപക്ഷ നേതാവുമായ പ്രേംകുമാര്‍ ധുമാല്‍ ദയനീയ പരാജയം ഏറ്റുവാങ്ങി. ബിജെപി മുന്‍പ് അധികാരത്തിലുണ്ടായിരുന്നപ്പോള്‍ രണ്ടു തവണ മുഖ്യമന്ത്രിയായിരുന്നു പ്രേംകുമാര്‍ ധുമാല്‍. അതേ സമയം ആര്‍ക്കി നിയമസഭ മണ്ധലത്തില്‍ നിന്നും മുഖ്യമന്ത്രി വീരഭദ്ര സിങ് വിജയിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തവണ മുഖ്യമന്ത്രിയായ വ്യക്തിയാണ് വീരഭദ്ര സിങ്.

ബിജെപി വിജയിക്കുമെന്നും കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചിരുന്നു. എന്നാല്‍ 1990 മുതലുള്ള തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിക്കുമ്പോള്‍ കോണ്‍ഗ്രസിനും ബിജെപിക്കും സംസ്ഥാനത്ത് അധികാര തുടര്‍ച്ച ഉണ്ടായിരുന്നില്ല. ഇത്തവണയും അതിന് മാറ്റമുണ്ടായില്ല എന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കുന്നത്.












Click it and Unblock the Notifications