കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി എംഎല്‍എയുടെ മര്‍ദ്ദനം; വനിതാ നേതാവിന്റെ ഗര്‍ഭം അലസി, ഭര്‍ത്താവ് കോടതിയിലേക്ക്

Google Oneindia Malayalam News

ബെംഗളൂരു: ബിജെപി എംഎഎല്‍എയുടെ മര്‍ദ്ദനമേറ്റ പാര്‍ട്ടി വനിതാ കൗണ്‍സിലറുടെ ഗര്‍ഭം അലസി എന്ന് ആരോപണം. കര്‍ണാടകയിലെ ബിജെപി എംഎല്‍എ സിദ്ദു സവാദിക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. നവംബര്‍ ഒമ്പതിനാണ് വനിതാ കൗണ്‍സിലര്‍ ചാന്ദ്‌നി നായികിനെ എംഎല്‍എയും അനുയായികളും മര്‍ദ്ദിച്ചതും പിടിച്ചുതള്ളിയതും. മര്‍ദ്ദനമേറ്റ കൗണ്‍സിലറുടെ ഗര്‍ഭം അലസി എന്നാണ് ഭര്‍ത്താവ് നാഗേഷ് നായിക് ഇന്ന് പറഞ്ഞത്.

S

ബാഗല്‍കോട്ട് ജില്ലയിലെ മഹാലിംഗപൂരിലുള്ള ബിജെപി നേതാക്കളാണ് ചാന്ദ്‌നി നായികും ഭര്‍ത്താവും. മഹാലിംഗ്പൂര്‍ മുന്‍സിപ്പാലിറ്റിയിലെ അംഗമാണ് ചാന്ദ്‌നി. ഇവര്‍ക്കെതിരെ എംഎല്‍എയും സംഘവും ആക്രമണം നടത്തുന്ന വീഡിയോ ദൃശ്യം നേരത്തെ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ വേളയിലാണ് ചാന്ദ്‌നിക്ക് മര്‍ദ്ദനമേറ്റത്. സിദ്ദു സവാദി എംഎല്‍എക്കെതിരെ കോടതിയെ സമീപിക്കാന്‍ നാഗേഷ് നായിക്ക് തീരുമാനിച്ചു.

രാഷ്ട്രീയം സൂചിപ്പിച്ച് രമേശ് പിഷാരടി; ധര്‍മജനും വിനായകനും പിന്നാലെ... താരങ്ങളുടെ രാഷ്ട്രീയംരാഷ്ട്രീയം സൂചിപ്പിച്ച് രമേശ് പിഷാരടി; ധര്‍മജനും വിനായകനും പിന്നാലെ... താരങ്ങളുടെ രാഷ്ട്രീയം

എംഎല്‍എ റൗഡിസം കാണിക്കുകയാണ് ചെയ്തത്. അദ്ദേഹം എന്നെ പിടിച്ചുതള്ളി. ഒരു എംഎല്‍എ അങ്ങനെ ചെയ്യാമോ. ഇതാണ് അവസ്ഥയെങ്കില്‍ വനിതകള്‍ക്ക് എങ്ങനെ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കും. സ്ത്രീ സുരക്ഷയെ കുറിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത്. ഇവിടെ ഇങ്ങനെയാണ് സംഭവിക്കുന്നത്. ഇതെല്ലാം ശരിയാണോ എന്നും ചാന്ദ്‌നി നായിക് ചോദിച്ചു. അതേസമയം, എംഎല്‍എ സിദ്ദു സവാദി ആരോപണം നിഷേധിച്ചു.

അലി അക്ബറിന്റെ സിനിമയിലെ താരങ്ങള്‍ ആരൊക്കെ? മൂകാംബികയില്‍ തിരക്കഥ സമര്‍പ്പിച്ചുഅലി അക്ബറിന്റെ സിനിമയിലെ താരങ്ങള്‍ ആരൊക്കെ? മൂകാംബികയില്‍ തിരക്കഥ സമര്‍പ്പിച്ചു

Recommended Video

cmsvideo
BJP central leadership feels party won't be able to achieve its goal in Kerala

വ്യാജ ആരോപണമാണ് വനിതാ കൗണ്‍സിലര്‍ ഉന്നയിക്കുന്നത്. അവര്‍ ആറ് വര്‍ഷം മുമ്പ് വന്ധ്യകരണം നടത്തിയതാണ്. ആ റിപ്പോര്‍ട്ട് എനിക്ക് ആശുപത്രിയില്‍ നിന്ന് ലഭിച്ചു. ഗര്‍ഭം അലസി എന്ന ആരോപണം ശരിയല്ല. ആ റിപ്പോര്‍ട്ട് ഞാന്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പരസ്യപ്പെടുത്തും. ഗര്‍ഭം അലസിയിട്ടില്ല എന്നാണ് ആശുപത്രിയില്‍ നിന്ന് അറിയാന്‍ കഴിഞ്ഞതെന്നും എംഎല്‍എ പറഞ്ഞു. അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഗര്‍ഭിണിയായ ബിജെപി കൗണ്‍സിലറെ എംഎല്‍എ മര്‍ദ്ദിക്കുന്നത് ടെലിവിഷനില്‍ കണ്ടതാണ്. ആ ക്രൂരത കാരണം അവര്‍ക്ക് ഭര്‍ഭം അലസിയിരിക്കുന്നു. എംഎല്‍എക്കെതിരെ ബിജെപി നടപടിയെടുക്കുമോ എന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബ്രിജേഷ് കലപ്പ ചോദിച്ചു.

English summary
BJP woman councilor suffers miscarriage after pushed by BJP MLA in Karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X