Get Updates
Get notified of breaking news, exclusive insights, and must-see stories!

2 ഡസന്‍ കുട്ടികളെ കടത്തി; ബിജെപി വനിതാ നേതാവിനെതിരെ കേസ്

കൊല്‍ക്കത്ത: എന്‍ജിഒയുടെ മറവില്‍ രണ്ട് ഡസനോളം കുട്ടികളെ പലര്‍ക്കായി വിറ്റഴിച്ച സംഭവത്തില്‍ ബിജെപി വനിതാ നേതാവിനെതിരെ കേസ്. ബിജെപി മഹിളാ മോര്‍ച്ച നേതാവ് ജൂഹി ചൗധരിക്കെതിരെയാണ് പശ്ചിമ ബംഗാള്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ എന്‍ജിഒയുടെ ചന്ദന ചക്രബര്‍ത്തി, സോണാലി മണ്ഡല്‍ എന്നിങ്ങനെ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

എന്‍ജിഒ രാജ്യത്തിനകത്തും പുറത്തുമായി ഒട്ടേറെ കുട്ടികളെ നിയമവിരുദ്ധമായി കടത്തിയെന്നാണ് കേസ്. കേന്ദ്ര സര്‍ക്കാരിലെ പിടിപാട് ഉപയോഗിച്ച് ബിജെപി നേതാവ് ഇവര്‍ക്ക് സഹായം ചെയ്തുകൊടുത്തതായി ബംഗാള്‍ സിഐഡി കണ്ടെത്തിയിരുന്നു. വിഷയത്തില്‍ ചൗധരിയും ചന്ദന ചക്രബര്‍ത്തിയും പലതവണ കണ്ടിട്ടുണ്ടെന്ന് പോലീസിന് തെളിവ് ലഭിച്ചു.

bjpdelhi

ദില്ലിയില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. കേന്ദ്രസര്‍ക്കാരിലെ സ്വാധീനം ഉപയോഗിച്ച് ജൂഹി ചൗധരി എന്‍ജിഒയ്ക്ക് സഹായം ചെയ്തുകൊടുക്കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടിട്ടുണ്ടെന്നും ഇവര്‍ ഉടന്‍ അറസ്റ്റിലാകുമെന്നും പോലീസ് പറഞ്ഞു. അതേസമയം, തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നാണ് ജൂഹി ചൗധരിയുടെ നിലപാട്.

ചന്ദന തന്നെ ഒരു തവണ വന്നുകണ്ടിരുന്നു. എന്‍ജിഒയ്‌ക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെയാണ് സഹായം അഭ്യര്‍ഥിച്ച് കണ്ടത്. എന്നാല്‍, കോടതിയില്‍ കേസ് ഫയല്‍ ചെയ്യാനാണ് താന്‍ നിര്‍ദ്ദേശിച്ചതെന്നും ജൂഹി പറഞ്ഞു. പശ്ചിമ ബംഗാളില്‍ അടുത്തിയെ കുട്ടികളെ കടത്ത് വ്യാപകമായിരുന്നു. ഇതേതുടര്‍ന്ന് സിഐഡി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+