കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടിക്കടത്ത്, ജഗല്‍പായ്പൂരില്‍ പിടിയിലായ ബിജെപി വനിതാ നേതാവിന് പിന്നാലെ വമ്പന്മാരും കുടുങ്ങും!

ജഗല്‍പായ്പൂരില്‍ കുട്ടിക്കടത്തുമായി ബന്ധപ്പെട്ട് ബിജെപി വനിതാ നേതാവ് അറസ്റ്റില്‍. ഇന്തോ-നേപ്പാള്‍ അതിര്‍ത്തി പ്രദേശമായ ഭട്ടസായില്‍ വെച്ചാണ് ജൂഹി ചൗദരി സിഐഡികളുടെ അന്വേഷണത്തില്‍ പിടിയിലായത്.

  • By Akhila
Google Oneindia Malayalam News

കൊല്‍ക്കത്ത; ജഗല്‍പായ്പൂരില്‍ കുട്ടിക്കടത്തുമായി ബന്ധപ്പെട്ട് ബിജെപി വനിതാ നേതാവ് അറസ്റ്റില്‍. ഇന്തോ-നേപ്പാള്‍ അതിര്‍ത്തി പ്രദേശമായ ഭട്ടസായില്‍ വെച്ചാണ് ജൂഹി ചൗദരി സിഐഡികളുടെ അന്വേഷണത്തില്‍ പിടിയിലായത്. ജൂഹി ചൗദരി അടക്കം നാലുപേരാണ് ഇപ്പോള്‍ അറസ്റ്റിലായത്. സംഭവത്തില്‍ ചൗദരിയ്ക്ക് പുറമെ ഉന്നത നേതാക്കള്‍ക്കും പങ്കുണ്ടെന്ന് മുഖ്യപ്രതിയുടെ മൊഴി.

സംഭവത്തില്‍ കേന്ദ്ര-സംസ്ഥാന നേതാക്കളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൗദരിയ്‌ക്കെതിരെ ഉന്നതതല അന്വേഷണം നടത്തുമെന്ന് പശ്ചിമ ബംഗാള്‍ ബിജെപി പ്രസിഡണ്ട് ദിലീപ് ഘോഷ് പറഞ്ഞു. സൊനാലി മൊണ്ടാല്‍, എന്‍ജിഒ ചീഫ് അഡോപ്ഷന്‍ ഓഫീസര്‍, ചന്ദന ചക്രവര്‍ത്തി, ചന്ദനയുടെ സഹോദരന്‍ മനസ്ഭൗമിക് എന്നിവരാണ് മുമ്പ് സിഐഡിയുടെ പിടിയിലായവര്‍.

trafficking

നേരത്തെ അറസ്റ്റിലായ ചന്ദന ചക്രവര്‍ത്തിയുടെ മൊഴിയിലാണ് ഇപ്പോള്‍ ജൂഹി ചൗദരിയെ സിഐഡികള്‍ പിടി കൂടിയത്. കേസ് അന്വേഷണം നടത്തുന്ന സിഐഡി സംഘം ജൂഹിയെ ഇന്ന് ജഗല്‍പായ്പൂരില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. ബിമല ശിശു ഗ്രോമ എന്ന എന്‍ജിഒ വഴി ഇന്ത്യയ്ക്ക് അകത്തും പുറത്തേക്കുമായി കുട്ടികളെ കടത്തിയെന്നാണ് ഇവര്‍ക്ക്‌മേല്‍ ആരോപിച്ചിരിക്കുന്ന കുറ്റും. 17 കുട്ടികളെയാണ് ഇവര്‍ ഇതുവരെ കടത്തിയത്.

English summary
BJP women's wing leader held in child trafficking case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X