കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ രക്ഷിച്ചത് ഗൗതം ഗംഭീറും മനോജ് തിവാരിയും; എംപിമാരുടെ 2 മണ്ഡലങ്ങളിലെ 6 സീറ്റുകളില്‍ വിജയം

  • By Desk
Google Oneindia Malayalam News

ദില്ലി: നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് തുണയായത് മനോജ് തിവാരിയുടെയും ഗൗതം ഗംഭീറിന്റെയും മണ്ഡലങ്ങള്‍. ദില്ലിയില്‍ ബിജെപിക്ക് ലഭിച്ച 8 സീറ്റുകളില്‍ 6 സീറ്റുകളും ഇരു എംപിമാരുടെയും മണ്ഡലങ്ങളിലാണ്. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ 25 സീറ്റുകളില്‍ ലീഡ് നേടിയെങ്കിലും 8 സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. എന്നിരുന്നാലും കഴിഞ്ഞ തിരഞ്ഞെടുപ്പിലെ മൂന്ന് സീറ്റില്‍ നിന്നും 8 സീറ്റിലേക്ക് ബിജെപി വളര്‍ന്നുവെന്നത് ശ്രദ്ധേയമായ കാര്യമാണ്.

'അരവിന്ദ് കെജ്രിവാളിന് സിഎഎ അനുകൂല നിലപാട്'! 'അത് പിണറായിക്കറിയാം, കുറിപ്പ്!'അരവിന്ദ് കെജ്രിവാളിന് സിഎഎ അനുകൂല നിലപാട്'! 'അത് പിണറായിക്കറിയാം, കുറിപ്പ്!

നോര്‍ത്ത് ഈസ്റ്റ്, ഈസ്റ്റ് ദില്ലി എന്നീ ലോക്‌സഭ മണ്ഡലങ്ങളിലെ 6 നിയമസഭ സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. ഗൗതം ഗംഭീര്‍ പ്രതിനിധീകരിക്കുന്ന ഈസ്റ്റ് ദില്ലിയിലെ ഗാന്ധി നഗര്‍, ലക്ഷ്മി നഗര്‍, വിശ്വാസ് നഗര്‍ എന്നിവയും മനോജ് തിവാരി പ്രതിനിധീകരിക്കുന്ന നോര്‍ത്ത് ഈസ്റ്റ് ദില്ലിയിലെ റോഹ്താഷ് നഗര്‍, ഗോണ്ട, കാര്‍വാല്‍ നഗര്‍ എന്നീ സീറ്റുകളും ബിജെപി സ്വന്തമാക്കി. സൗത്ത് ദില്ലിയിലെ ബദര്‍പൂര്‍, നോര്‍ത്ത് വെസ്റ്റ് ദില്ലിയിലെ രോഹിണി എന്നിവയാണ് ബിജെപിക്ക് ലഭിച്ച മറ്റ് രണ്ട് സീറ്റുകള്‍.

gambhir

കിഴക്കന്‍ ദില്ലിയില്‍ ബിജെപിയുടെ അനില്‍കുമാര്‍ ബാജ്പായ് ആം ആദ്മി പാര്‍ട്ടിയുടെ നവീന്‍ ചൗധരിയെ 6079 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി. വിശ്വാസ് നഗര്‍ സീറ്റ് ഓം പ്രകാശ് ശര്‍മ നിലനിര്‍ത്തി. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ദീപക് സിംഗ്ലയ്ക്കെതിരെയാണ് അദ്ദേഹം മത്സരിച്ചത്. ലക്ഷ്മി നഗറില്‍ ബിജെപിയുടെ അഭയ വര്‍മ്മയും ആം ആദ്മി പാര്‍ട്ടിയുടെ നിതിന്‍ ത്യാഗിയും തമ്മിലുള്ള പോരാട്ടം ഇഞ്ചോടിഞ്ചായിരുന്നുവെങ്കിലും അവസാനം അഭയ് വര്‍മ്മ വിജയിച്ചു.

മനോജ് തിവാരിയുടെ നോര്‍ത്ത് ഈസ്റ്റ് ദില്ലി മൂന്ന് സീറ്റുകള്‍ ബിജെപിക്ക് നല്‍കി. ആം ആദ്മി പാര്‍ട്ടിയുടെ എംഎല്‍എ സരിത സിങ്ങിനെ പരാജയപ്പെടുത്തി 13,241 വോട്ടിന്റെ വലിയ ഭൂരിപക്ഷത്തില്‍ ബിജെപിയുടെ ജിതേന്ദര്‍ മഹാജന്‍ റോഹ്താഷ് നഗറില്‍ നിന്ന് വിജയിച്ചു. ഗോണ്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥി അജയ് മഹാവര്‍ 28370 വോട്ടുകള്‍ക്ക് വിജയം നേടി. ആം ആദ്മി പാര്‍ട്ടിയുടെ എംഎല്‍എ ശ്രീദുത് ശര്‍മ ഇവിടെ രണ്ടാം സ്ഥാനത്തെത്തി. കാരവാല്‍ നഗറില്‍ ബിജെപിയുടെ മോഹന്‍ സിംഗ് ബിഷ്ത് വിജയിച്ചു.

കിഴക്കന്‍ ദില്ലിയില്‍ ആകെ അഞ്ച് നിയമസഭാ മണ്ഡലങ്ങളും നോര്‍ത്ത് ഈസ്റ്റ് ദില്ലിയില്‍ എട്ട് മണ്ഡലങ്ങളുമാണുള്ളത്. നോര്‍ത്ത് ഈസ്റ്റ് ദില്ലിയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി വിജയിച്ചപ്പോള്‍ മുസ്തഫാബാദ് നഷ്ടപ്പെട്ടു. സിറ്റിംഗ് എംഎല്‍എ ജഗദീഷ് പ്രധാന്‍ ആം ആദ്മി സ്ഥാനാര്‍ത്ഥി ഹാജി യൂനുസിനോട് 20,000 വോട്ടുകള്‍ക്കാണ് ഇവിടെ പരാജയപ്പെട്ടത്. ഉച്ചവരെ 27,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബിജെപി മുന്നിലെത്തിയതെങ്കിലും അവസാനം പരാജയപ്പെട്ടു എന്നതാണ് രസകരമായ കാര്യം.

English summary
BJP won 6 constituencies under Manoj Tiwari and Gautham Gambhir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X