കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹരിയാണയില്‍ കാണ്ടെയുടെ പിന്തുണ വേണ്ട: നിലപാട് വെളിപ്പെടുത്തി രവിശങ്കര്‍ പ്രസാദ്

Google Oneindia Malayalam News

ചണ്ഡിഗഡ്: ഹരിയാണയില്‍ ഹരിയാണ ലോഖിത് പാര്‍ട്ടി എംഎല്‍എയുടെ പിന്തുണ സ്വീകരിക്കില്ലെന്ന് ബിജെപി. ഗോപാല്‍ കാണ്ടെ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതോടെയാണ് ബിജെപി നിലപാട് വിശദീകരിച്ച് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്തെത്തിയത്. ഗോപാല്‍‍ കാണ്ടെയുടെ പിന്തുണ ബിജെപി സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പില്‍ സിര്‍സ മണ്ഡലത്തില്‍ നിന്ന് വിജയിച്ചതോടെയാണ് കാണ്ട കഴിഞ്ഞ ദിവസം ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചത്. എന്നാല്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെയാണ് ബിജെപി നിലപാട് തുറന്നുപറഞ്ഞ് രംഗത്തെത്തിയിട്ടുള്ളത്.

പെരിയ കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍; ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിപെരിയ കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍; ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി

കടന്നാക്രമിച്ച് കോണ്‍ഗ്രസ്

കടന്നാക്രമിച്ച് കോണ്‍ഗ്രസ്

ലൈംഗികാതിക്രമ കേസില്‍ കറ്റാരോപിതനായ ഗോപാല്‍ കാണ്ടെയുടെ പിന്തുണ സ്വീകരിക്കുന്നതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താന് രണ്‍ദീപ് സുര്‍ജേവാ രംഗത്തെത്തിയിരുന്നു. ലൈംഗികാരോപണം ഉയര്‍ന്നതോടെ അദ്ദേഹത്തെ മന്ത്രി സ്ഥാനത്തുനിന്ന് നീക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിയും അവര്‍ നടത്തിയിട്ടുള്ള പ്രസ്താവനകള്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അമിത് ഷായും കാണ്ടെയും ഹരിയാണ മന്ത്രിമാരിയിരിക്കെയായിരുന്നു സംഭവം. കാണ്ടെക്കെതിരെ ബിജെപിയില്‍ നിന്ന് രാജി സമ്മര്‍ദ്ദവും ഉയര്‍ന്നിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് സുര്‍ജേവാലയുടെ പ്രതികരണം. ബിജെപി കാണ്ടയുടെ പിന്തുണ സ്വീകരിക്കുന്നതിന് ഒന്നുകൂടി ചിന്തിക്കേണ്ടതുണ്ടെന്ന തരത്തിലാണ് ബിജെപി നേതാവ് ഉമാഭാരതി പ്രതികരിച്ചത്.

 ക്രിമിനല്‍ കേസിലെ പ്രതിയെ വേണോ?

ക്രിമിനല്‍ കേസിലെ പ്രതിയെ വേണോ?

ഹരിയാണയിലെ സിര്‍സയില്‍ നിന്ന് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ട ഗോപാല്‍ കണ്ട ഹരിയാണ ലോഖിത് പാര്‍ട്ടി നേതാവാണ്. എന്നാല്‍ ലൈംഗിക അതിക്രമ കേസില്‍ പ്രതിയാക്കപ്പെട്ടയാളുടെ പിന്തുണ ബിജെപിക്ക് വേണ്ടതുണ്ടോ എന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് നടക്കുന്നത്. ബിജെപി പെണ്‍കുട്ടികളുടെ സുരക്ഷ‌യ്ക്കും ഉന്നമനത്തിനും വേണ്ടി ഉയര്‍ത്തിക്കാണിച്ച ബേട്ടി ബചാവോ, ബേട്ടി പധാവോ ക്യാമ്പെയിനിനെ വിമര്‍ശിച്ചും പലരും സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരുന്നു. മുന്‍ മന്ത്രിയായിരുന്ന കണ്ട സംസ്ഥാനത്തെ സ്വാധീനമുള്ള രാഷ്ട്രീയ നേതാക്കളില്‍ ഒരാള്‍ കൂടിയാണ്. 602 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഗോകുല്‍ സെട്ടിയയാണ് കണ്ട പരാജയപ്പെടുത്തിയത്.

 പീഡനക്കേസും ആത്മഹത്യാ പ്രേരണയും

പീഡനക്കേസും ആത്മഹത്യാ പ്രേരണയും

2012ല്‍ എയര്‍ഹോസ്റ്റസ്കമ്പനിയില്‍ വെച്ച് ആത്മഹത്യ ചെയ്തിരുന്നു. എന്നാല്‍ ആത്മഹത്യാക്കുറിപ്പില്‍ കണ്ടയുടെ പേര് വെളിപ്പെടുത്തിയതാണ് വിവാദമായത്. തുടര്‍ന്ന് പീഡനം, ആത്മഹത്യാ പ്രേരണക്കുറ്റം, ക്രിമിനല്‍ ഗൂഡാലോചന എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്ത പോലീസ് കണ്ടെയെ അറസ്റ്റ് ചെയ്തിരുന്നു. കണ്ടയ്ക്കെതിരെ ആരോപണം ഉന്നയിച്ച് യുവതിയുടെ അമ്മയും ആത്മഹത്യ ചെയ്യുകയായിരുന്നു. 2014ല്‍ ജാമ്യം നേടി പുറത്തിറങ്ങിയ കണ്ട പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തുു. പീഡനക്കേസ് ഇല്ലാതായെങ്കിലും ആത്മഹത്യാപ്രേരണ കേസില്‍ ഇയാള്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.

 ഒറ്റക്കക്ഷിയായില്ല

ഒറ്റക്കക്ഷിയായില്ല

കോണ്‍ഗ്രസിനെതിരെ ബിജെപി 40 സീറ്റുകള്‍ നേടിയെങ്കിലും ഒറ്റക്കക്ഷിയായി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷം കണ്ടെത്താന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. കോണ്‍ഗ്രസ് 31 സീറ്റുകള്‍ നേടിയപ്പോള്‍ ദുഷ്യന്ത് ചൗട്ടാലയുടെ ജന്നായത്ത് ജനതാ പാര്‍ട്ടിക്ക് പത്ത് സീറ്റും ഐഎന്‍എല്‍ഡിക്ക് ഒരു സീറ്റുമാണ് ഹരിയാണയില്‍ ലഭിച്ചത്.
എട്ട് സ്വതന്ത്ര എംഎല്‍എമാരാണ് ഇതിനകം ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്.

ബിജെപി- ജെജെപി സഖ്യം

ബിജെപി- ജെജെപി സഖ്യം


90 അംഗ നിയമസഭയില്‍ ബിജെപിക്ക് 40 എംഎല്‍എമാരാണുള്ളത്. എന്നാല്‍ ജെജെപിയും ബിജെപിയും തമ്മില്‍ സഖ്യം രൂപീകരിച്ചിരുന്നു. തുടര്‍ന്ന് ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുന്നയിക്കും. ജെജെപിയുടെ ദുഷ്യന്ത് ചൗട്ടാലക്ക് ബിജെപി മുന്നോട്ടുവച്ച വാഗ്ദാനം ഉപമുഖ്യമന്ത്രിപദവിയാണ്. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായാണ് ജെജെപിക്ക് ഉപമുഖ്യന്ത്രി പദവും ബിജെപിക്ക് മുഖ്യമന്ത്രി പദവിയും ലഭിക്കുമെന്ന് അറിയിച്ചത്. ഖട്ടര്‍ തന്നെയായിരിക്കും ഹരിയാണയില്‍ മുഖ്യമന്ത്രിയായി അവരോധിക്കപ്പെടുന്നത്. എന്നാല്‍ സത്യപ്രതിജ്ഞ ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ ഞായറാഴ്ച നടന്നേക്കുമെന്നും ചില വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

English summary
BJP Won't Take Support from Gopal Kanda, Confirms Ravi Shankar Prasad Amid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X