കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറില്‍ ബിജെപി നിലംതൊടില്ല: ഒരു സീറ്റെങ്കിലും നേടിയാല്‍ അത്ഭുതം, 40 സീറ്റും പിടിക്കുമെന്ന് ആർജെഡി

Google Oneindia Malayalam News

പട്‌ന: ബിഹാറില്‍ ബി ജെ പിക്കെതിരെയുള്ള ആക്രമണം ശക്തമാക്കി ഭരണകക്ഷികളായ് ആർ ജെ ഡിയും ജെ ഡി യുവും. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി ജെ പിക്ക് സംസ്ഥാനത്ത് സീറ്റ് പോലും നേടാൻ കഴിയില്ലെന്നാണ് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടത്. ബി ജെ പിയുടെ ഗൂഢാലോചനക്കെതിരെ സംസ്ഥാനം ജാഗ്രത പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

' അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിഹാറിൽ ബി ജെ പി ഒരു സീറ്റെങ്കിലും നേടിയാൽ അത് വലിയ കാര്യമായിരിക്കും'- തേജസ്വി യാദവ് മാധ്യമങ്ങളോടായി പറഞ്ഞു.

സംസ്ഥാനത്ത് മഹാസഖ്യ സർക്കാർ രൂപീകരിച്ചത് മുതൽ

സംസ്ഥാനത്ത് മഹാസഖ്യ സർക്കാർ രൂപീകരിച്ചത് മുതൽ ബി ജെ പിയുടെ നില പരുങ്ങലിലാണ്. മുഖ്യമന്ത്രി നിതീഷ് കുമാറും മഹാസഖ്യവും ദിവാസ്വപ്നം കാണുകയാണെന്നും ബിഹാറിലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം എന്തായിരിക്കുമെന്ന് എല്ലാവർക്കും അറിയാമെന്നുമായിരുന്നു ബി ജെ പി അവകാശപ്പെട്ടത്. എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിൽ ആകെയുള്ള 40 സീറ്റുകളിൽ 39 എണ്ണവും എൻ ഡി എ നേടി എന്‍ ഡി എയ്ക്ക് ഇത്തവണ ഒരു സീറ്റെങ്കിലും നേടാന്‍ സാധിച്ചാല്‍ അത് തന്നെ വലിയ കാര്യമായിരിക്കും.

''മഞ്ജു വാര്യറും പാർവതിയും അതിജീവിതയും നേരിട്ടത് ഇത് തന്നെ: കമന്റ് ബോക്സെങ്കിലും ഓഫാക്കണം''''മഞ്ജു വാര്യറും പാർവതിയും അതിജീവിതയും നേരിട്ടത് ഇത് തന്നെ: കമന്റ് ബോക്സെങ്കിലും ഓഫാക്കണം''

ബി ജെ പിയുടെ ഗൂഢാലോചനക്കെതിരെ എന്ന മുദ്രാവാക്യവുമായി

അതേസമയം, ബി ജെ പിയുടെ ഗൂഢാലോചനക്കെതിരെ എന്ന മുദ്രാവാക്യവുമായി ജെ ഡി യു സംസ്ഥാനത്തുടനീളം 'വിജിലൻസ് ആൻഡ് ബോധവൽക്കരണ മാർച്ചുകൾ' നടത്തുകയും ചെയ്തു. ജെഡിയു ദേശീയ അധ്യക്ഷനും എംപിയുമായ രാജീവ് രഞ്ജൻ സിംഗ് എന്ന ലാലൻ സിംഗ്, ജെ ഡി യു പാർലമെന്ററി ബോർഡ് ചെയർമാൻ ഉപേന്ദ്ര കുശ്വാഹ, സംസ്ഥാന പാർട്ടി അധ്യക്ഷൻ ഉമേഷ് കുശ്വാഹ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പാട്നയില്‍ മാർച്ച് നടന്നത്.

കോടീശ്വരന്‍ അനൂപിനോട് മുകേഷിന് ചോദിക്കാനുള്ളതും അത് തന്നെ: വല്ലാത്ത കഷ്ടം തന്നെയെന്ന് മറുപടികോടീശ്വരന്‍ അനൂപിനോട് മുകേഷിന് ചോദിക്കാനുള്ളതും അത് തന്നെ: വല്ലാത്ത കഷ്ടം തന്നെയെന്ന് മറുപടി

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിലെ 40 ലോക്‌സഭാ സീറ്റുകളിലും മഹാസഖ്യം വിജയിക്കുമെന്ന് അവകാശപ്പെട്ട ലാലൻ സിംഗ്, ബിഹാറിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ബിജെപി വികാരങ്ങൾ ആളിക്കത്തിക്കുകയും സംഘർഷം സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നും ആരോപിച്ചു. "അഴിമതി, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിനും തങ്ങളുടെ സാധ്യതകൾ വർധിപ്പിക്കാനുമായി സമൂദായങ്ങളെ തമ്മിലടിപ്പിക്കാനുമാണ് ബി ജെ പി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടുത്തിടെ

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടുത്തിടെ പൂർണിയ സന്ദർശിച്ചപ്പോൾ ധാരാളം ഗിമ്മിക്കുകള്‍ കാഴ്ച്ചവെച്ചതായും ലാലൻ സിംഗ് പറഞ്ഞു. പൂർണിയയിൽ വിമാനത്താവളം പൂർത്തിയായെന്ന് ഷാ തെറ്റായ അവകാശവാദം ഉന്നയിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ബിജെപിയുടെ കുപ്രചരണങ്ങളിൽ വഞ്ചിതരാകരുതെന്ന് ഞങ്ങൾ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി നിതീഷ് കുമാർ ഇക്കാര്യത്തിൽ യോജിച്ച

"മുഖ്യമന്ത്രി നിതീഷ് കുമാർ ഇക്കാര്യത്തിൽ യോജിച്ച ശ്രമങ്ങൾ നടത്തുന്നതിനാൽ 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മുഴുവൻ പ്രതിപക്ഷവും ഒരൊറ്റ വേദിയിൽ വരും,"-എന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച, പട്‌നയിലെ ജെഡിയു മാർച്ച് പട്‌ന ഹൈക്കോടതിക്ക് സമീപമുള്ള ബാബാസാഹേബ് അംബേദ്കറുടെ പ്രതിമയിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ആരംഭിച്ച യാത്രയില്‍ വലിയ പങ്കാളിത്തമായിരുന്നു ഉണ്ടായിരുന്നത്.

കഴിഞ്ഞ മാസം ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ച്

കഴിഞ്ഞ മാസം ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ച് കോൺഗ്രസ്, ആർ ജെ ഡി എന്നിവരുമായുള്ള സഖ്യത്തില്‍ സർക്കാർ രൂപീകരിച്ച നിതീഷ് കുമാർ അടുത്തിടെ രാഹുൽ ഗാന്ധി, എൻസിപിയുടെ ശരദ് , കെജ്രിവാള്‍ എന്നിവരുൾപ്പെടെ നിരവധി പ്രധാന നേതാക്കളുമായി ചർച്ച നടത്താൻ ഡൽഹിയിലെത്തിയിരുന്നു. 2024 ലെ പൊതുതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി ഇതര മഹാസഖ്യം രൂപീകരിക്കുകയാണ് നിതീഷ് കുമാറിന്റെ ലക്ഷ്യം.

English summary
BJP won't touch ground in Bihar: Surprise if it wins at least one seat, RJD says it will win all 40 seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X