കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത്തവണ ബിജെപിക്ക് 180 സീറ്റ് പോലും കിട്ടില്ലെന്ന് പാര്‍ട്ടി എംപി സുബ്രഹ്മണ്യന്‍ സ്വാമി

Google Oneindia Malayalam News

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിലേക്ക് കടക്കുന്നതോടെ തങ്ങള്‍ക്ക് ലഭിക്കുന്ന സീറ്റുകളുടെ എണ്ണത്തില്‍ ആറ്റിക്കുറുക്കിയുള്ള കണക്കുകളും പ്രതീക്ഷകളുമാണ് ഒരോ രാഷ്ട്രീയ പാര്‍ട്ടികളും പങ്കുവെക്കുന്നത്. യുപിഎഎയ്ക്ക് തനിച്ച് ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞില്ലെങ്കിലും എസ്പി, ബിഎസ്പി, തൃണമൂല്‍ എന്നീ പാര്‍ട്ടികളുടെ പിന്തുണയോടെ ഭൂരിപക്ഷം തികയ്ക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.

<strong> യുപിഎയ്ക്ക് 220 സീറ്റ്; എസ്പി-ബിഎസ്പി, തൃണമൂല്‍ പിന്തുണയില്‍ 272 കടക്കും, കോണ്‍ഗ്രസ് തന്ത്രം ഇങ്ങനെ</strong> യുപിഎയ്ക്ക് 220 സീറ്റ്; എസ്പി-ബിഎസ്പി, തൃണമൂല്‍ പിന്തുണയില്‍ 272 കടക്കും, കോണ്‍ഗ്രസ് തന്ത്രം ഇങ്ങനെ

മറുവശത്ത് എന്‍ഡിഎയും തികഞ്ഞ ആത്മവിശ്വാസമാണ് പ്രകടിപ്പുക്കുന്നു. ബിജെപി തനിച്ച് ഇരുന്നൂറിലേറെ സീറ്റുകള്‍ നേടുമെന്നാണ് നേതാക്കള്‍ അവകാശപ്പെടുന്നത്. സഖ്യകക്ഷികുടെ സീറ്റുകള്‍ കൂടി ചേരുന്നതോടെ കേവലഭൂരിപക്ഷം നിഷ്പ്രയാസം കടക്കാമെന്നും അവര്‍ കണക്ക് കൂട്ടൂന്നു. എന്നാല്‍ ബിജെപിയുടെ പ്രതീക്ഷകളെ തകിടം മറിക്കുന്ന നിരീക്ഷണമാണ് പാര്‍ട്ടി എംപി കൂടിയായ സുബ്രഹ്മണ്യന്‍ സ്വാമി നടത്തുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

180 സീറ്റ് പോലും

180 സീറ്റ് പോലും

ഇത്തവണത്തെ ലോക്‌സഭ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ തന്‍റെ പാര്‍ട്ടിയായ ബിജെപിക്ക് 180 സീറ്റ് പോലും കിട്ടിയേക്കില്ല എന്നാണ് ബിജെപിയുടെ രാജ്യസഭ എംപിയായ സുബ്രമണ്യന്‍ സ്വാമി ട്വിറ്ററിലൂടെ അഭിപ്രായപ്പെടുന്നത്.

സ്വാമിയുടെ നീരീക്ഷണം

സ്വാമിയുടെ നീരീക്ഷണം

രാമക്ഷേത്രം നിര്‍മ്മിക്കാമെന്ന വാഗ്ദാനം നിറവേറ്റാന് കഴിയാത്തതാണ് ബിജെപിയ്ക്ക് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുകയെന്നാണ് സുബ്രമണ്യന്‍ സ്വാമിയുടെ നീരീക്ഷണം.

ട്വിറ്ററില്‍ കുറിക്കുന്നു

ട്വിറ്ററില്‍ കുറിക്കുന്നു

രാമക്ഷേത്രത്തിന്റെ കാര്യത്തില്‍ അയോധ്യയിലെ വോട്ടര്‍മാര്‍ നിരാശരാണ്. ബിജെപിക്ക് 180 സീറ്റ് പോലും കിട്ടാതിരിക്കാനുള്ള സാധ്യതയുണ്ട്. ഈ പ്രശ്‌നത്തെ മനസ്സിലാക്കാനും അതിനെ മറികടക്കാനുമുള്ള പ്രചരണങ്ങള്‍ക്ക് പാര്‍ട്ടി തയ്യാറാകണമെന്നും സ്വാമി ട്വിറ്ററില്‍ കുറിക്കുന്നു.

മധ്യസ്ഥ കമ്മിറ്റി

മധ്യസ്ഥ കമ്മിറ്റി

അയോധ്യ കേസില്‍ സുപ്രീം കോടതി നിയമിച്ച മധ്യസ്ഥ കമ്മിറ്റിയുമായി സംസാരിച്ച ശേഷമാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ് എന്നതാണ് ശ്രദ്ധേയം. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം നടക്കുന്ന ദിവസം തന്നെയാണ് ബിജെപി 180 സീറ്റ് തൊടില്ല എന്ന സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നത്.

കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍

കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍

വിരമിച്ച സുപ്രീം കോടതി ജഡ്ജി ഫക്കീര്‍ മുഹമ്മദ് ഇബ്രാഹിം കലീഫുള്ളയാണ് മീഡിയേഷന്‍ കമ്മിറ്റി ചെയര്‍മാന്‍. ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീരാം പഞ്ചു തുടങ്ങിയവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.

പ്രകടന പത്രികയില്‍

പ്രകടന പത്രികയില്‍

അതേസമയം കഴിഞ്ഞ തിരഞ്ഞെടുപ്പിലേത് എന്ന പോലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഇത്തവണത്തേയും പ്രധാനം വാഗ്ദാനം അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം തന്നെയാണ്.

രാജ്‌നാഥ് സിങ്

രാജ്‌നാഥ് സിങ്

കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വാഗ്ദാനം ആയിരുന്ന രാമക്ഷേത്ര നിര്‍മാണം എന്നത് ഇത്തവണയും ആവര്‍ത്തിക്കുന്നു എന്നായിരുന്നു പ്രകടന പത്രിക പുറത്തിറക്കുന്ന വേളയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയും പ്രകടന പത്രിക കമ്മിറ്റി അധ്യക്ഷനുമായ രാജ്‌നാഥ് സിങ് പറഞ്ഞത്.

2022നകം

2022നകം

2022നകം പൂര്‍ത്തീകരിക്കുമെന്ന് ഉറപ്പ് നല്‍കുന്ന 75 പദ്ധതികളാണ് പ്രകടനപത്രികയില്‍ ബിജെപി മുന്നോട്ടു വെച്ചിട്ടുള്ളത്. എന്നാല്‍ ഇതില്‍ അയോധ്യയിലെ രാമക്ഷേത്രത്തെ ഉള്‍പ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

ആക്ഷേപം

ആക്ഷേപം

രാമക്ഷേത്ര നിര്‍മ്മാണ വിഷയത്തില്‍ നേരത്തേയും ബിജെപി വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. പ്രകടന പത്രികയിലെ വാഗ്ദാനത്തിനപ്പുറത്തേക്ക് രാമക്ഷേത്ര നിര്‍മാണത്തില്‍ ബിജെപിയ്ക്ക് വലിയ താത്പര്യമൊന്നും ഇല്ലെന്നായിരുന്നു പല തീവ്ര ഹിന്ദു സംഘടനകളുടേയും ആക്ഷേപം.

സുബ്രഹ്മണ്യന്‍ സ്വാമി

ട്വീറ്റ്

English summary
bjp wont get 180 seats predict subramanian swamy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X