Get Updates
Get notified of breaking news, exclusive insights, and must-see stories!

മത്സരിച്ച് തോൽക്കാനില്ല, എംഎൽസി തിരഞ്ഞെടുപ്പിൽ നിന്നും ഒളിച്ചോടി ബിജെപി!! ഇത് കനത്ത പ്രഹരം

കുതിരക്കച്ചവടത്തിലൂടെ കര്‍ണാടകത്തില്‍ അധികാരം പിടിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടി. എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാനുള്ള നീക്കവും ഒടുവില്‍ പാളി. വിമത നീക്കം നടത്തിയ എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നടത്തിയ നീക്കങ്ങളാണ് ഫലം കണ്ടത്. ഇതോടെ സര്‍ക്കാരിനെ താഴെയിറക്കാനുള്ള ബിജെപിയുടെ എല്ലാ ശ്രമങ്ങളും അസ്ഥാനത്തായി.

ഏതാനും എംഎല്‍എമാരെ സ്വാധീനിക്കാന്‍ ബിജെപി ശ്രമിക്കുന്നതായി നേരത്തേ അഭ്യൂഹം ശക്തമായിരുന്നു. എംഎല്‍സി ഉപതെരഞ്ഞെടുപ്പ് കൂടി ലക്ഷ്യം വെച്ചായിരുന്നു നീക്കം. എന്നാല്‍ ഇത് ഫലം കണ്ടില്ല.

 വിമത നീക്കങ്ങള്‍

വിമത നീക്കങ്ങള്‍

സര്‍ക്കാരില്‍ അതൃപ്തരാണെന്ന് വ്യക്തമാക്കി ജാര്‍ക്കിഹോളി സഹോരന്‍മാര്‍ രംഗത്തെത്തിയതോടെയാണ് ബിജെപി എംഎല്‍എമാരെ സ്വാധീനിക്കാനുള്ള നിക്കം നടത്തുന്നുണ്ടെന്ന അഭ്യൂഹങ്ങള്‍ പരന്ന്. പിന്നാലെ ഹൈക്കമാന്‍റ് ഇടപെട്ട് ഇരുവരേയും അനുനയിപ്പിച്ചെങ്കിലും ഇവര്‍ക്ക് പിന്നാലെ എട്ട് എംഎല്‍എമാര്‍ കൂടി പരസ്യമായി സര്‍ക്കാരിനെതിരെ രംഗത്തെത്തി.

 നാടുകടത്തി

നാടുകടത്തി

എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേക്കേറുമെന്ന വാര്‍ത്തകള്‍ സജീവമാകുന്നതിനിടെ ചിക്കബെല്ലാപുര എംഎല്‍എ സുധാകര്‍, ഹോസ്ഗോട്ട് എംഎല്‍എ എംടിബി നാഗരാജ്, എന്നിവരെ ചെന്നൈയില്‍ നിന്ന് കാണാതായി. ഇതോടെ ഇവര്‍ ബിജെപിയില്‍ എത്തിയതായി ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.

 അനുനയ നീക്കം

അനുനയ നീക്കം

എന്നാല്‍ അതൃപ്തരായ എംഎല്‍എമാരെ അനുനയിപ്പിക്കാനായി ഉടന്‍ തന്നെ മന്ത്രിസഭാ വികസനം നടത്തുമെന്ന് എഐസിസി സെക്രട്ടറി കെസി വേണുഗോപാല്‍ അറിയിച്ചു. അതേസമയം വിമത നീക്കം നടക്കുന്നവര്‍ക്ക് കേന്ദ്ര നേതൃത്വം ശക്തമായ താക്കീത് നല്‍കി.

 ഒക്ടോബര്‍ 10 ന്

ഒക്ടോബര്‍ 10 ന്

ഒക്ടോബര്‍ പത്തിനകം മന്ത്രിസഭ പുനസംഘടിപ്പിക്കും. സിദ്ധരാമയ്യ മന്ത്രിസഭയില്‍ മന്ത്രിമാരായിരുന്ന രാമലിംഗ റെഡ്ഡി, എംബി പാട്ടീല്‍, സതീഷ് ജാര്‍ക്കിഹോളി എന്നിവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കിയേക്കുമെന്നാണ് സൂചന.

 നിയമിക്കും

നിയമിക്കും

അതേസമയം മന്ത്രിസ്ഥാനം ലഭിക്കാത്ത നേതാക്കളെ സര്‍ക്കാരിന് കീഴിലുള്ള വിവിധ ബോര്‍ഡ് , കോര്‍പ്പറേഷന്‍, ചെയര്‍മാന്‍ സ്ഥാനങ്ങളില്‍ നിയമിക്കും. ഇത്തരം നീക്കങ്ങള്‍ നിലവിലെ പ്രശ്നങ്ങള്‍ ഒരു പരിധി ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കണക്കാക്കുന്നത്.

 അതൃപ്തരുണ്ട്

അതൃപ്തരുണ്ട്

അതേസമയം കോണ്‍ഗ്രസിലെ ചില എംഎല്‍എമാര്‍ അതൃപ്തരാണെന്ന് ഉപമുഖ്യമന്ത്രി പരമേശ്വര സമ്മതിച്ചു. എന്നാല്‍ പാര്‍ട്ടി നേതൃത്വത്തിന് മേല്‍ സമ്മര്‍ദ്ദം ഏല്‍പ്പിക്കുന്ന തരത്തിലേക്ക് അത് മാറീട്ടൊന്നുമില്ലെന്നും ആരും സഖ്യം വിട്ട് പുറത്തേക്ക് പോകില്ലെന്നും പരമേശ്വര വ്യക്തമാക്കി.

 നിയോഗിക്കില്ല

നിയോഗിക്കില്ല

കോണ്‍ഗ്രസ് ഒരു മുഴം നീട്ടി എറിഞ്ഞതോടെ കര്‍ണാടകം പിടിച്ചെടുക്കാമെന്ന സ്വപ്നവും ബിജെപി ഉപേക്ഷിച്ചു. ഇതോടെ ഒക്ടോബര്‍ നാലിന് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ നിയോഗിക്കില്ല.

 പിന്തുണ ഇല്ല

പിന്തുണ ഇല്ല

സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കാന്‍ വേണ്ട പിന്തുണ ഇല്ലാത്തതിനാലാണ് പിന്‍മാറ്റമെന്നാണ് വിവരം. എംഎല്‍എസി ഉപതെരഞ്ഞെടുപ്പ് കൂടി ലക്ഷ്യം വെച്ചായിരുന്നു കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരെ വലയിലാക്കാന്‍ ബിജെപി ശ്രമിച്ചത്.

 ഫലിച്ചില്ല

ഫലിച്ചില്ല

പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയും തിങ്കളാഴ്ചയോടെ അവസാനിച്ചു.
അതോടെ മൂന്ന് സീറ്റുകളില്‍ രണ്ടെണ്ണം കോണ്‍ഗ്രസിനിം ഒന്ന് ദളിതിനും ലഭിക്കുമെന്ന് ഉറപ്പായി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ നസീര്‍ അഹമ്മദ്, എംസി വേണുഗോപാല്‍ എന്നിവരാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍.

രാജിവെച്ചു

രാജിവെച്ചു

നസീര്‍ അഹമ്മദ് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പക്ഷക്കാരനും എംസി വേണുഗോപാല്‍ ഉപമുഖ്യമന്ത്രി പരമേശ്വരയ്യയുടെ പക്ഷക്കാരനുമാണ്. ബിജെപി നേതാക്കളായ വി സോമണ്ണ, കെ ഈശ്വരപ്പ, കോണ്‍ഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ഈശ്വരപ്പ എന്നിവര്‍ എംഎല്‍സി സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+