'ബിജെപി 230 സീറ്റിനപ്പുറം കടക്കില്ല, മോദി അധികാരത്തിലേറാൻ പോകുന്നില്ല'; അരവിന്ദ് കെജ്രിവാൾ
ഡൽഹി: ബി ജെ പിക്കെതിരെ ആഞ്ഞടിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇത്തവണ ബി ജെ പിക്ക് 230 ന് മുകളിൽ സീറ്റ് ലഭിക്കില്ലെന്നും സർക്കാർ രൂപീകരിക്കാൻ സാധിക്കില്ലെന്നും കെജ്രിവാൾ പറഞ്ഞു. ഇന്ത്യ സഖ്യം അധികാരത്തിൽ വരും. ആം ആദ്മി പാർട്ടി ആ സർക്കാരിന്റെ ഭാഗമാകുമെന്നും കെജ്രിവാൾ പറഞ്ഞു. ജയിൽ മോചിതനായശേഷം ഡൽഹിയിൽ പാർട്ടി ആസ്ഥാനത്ത് വെച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം കഴിഞ്ഞ 20 മണിക്കൂറിനുള്ളിൽ ഞാൻ തിരഞ്ഞെടുപ്പ് വിദഗ്ധരുമായും ജനങ്ങളുമായും സംസാരിച്ചു, ബി ജെ പി സർക്കാർ രൂപീകരിക്കാൻ പോകുന്നില്ലെന്നാണ് ഇവരുമായുള്ള സംസാരത്തിൽ തനിക്ക് മനസിലാക്കാൻ സാധിച്ചത്. ഹരിയാന, രാജസ്ഥാൻ, കർണാടക, ഡൽഹി, ബിഹാർ, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ബി ജെ പിയുടെ ലോക്‌സഭാ സീറ്റുകൾ കുത്തനെ കുറയുമെന്നും കെജ്രിവാൾ പറഞ്ഞു.

ബി ജെ പിക്ക് 220-230 സീറ്റുകളിൽ കൂടുതൽ ലഭിക്കില്ലെന്നാണ് എന്റേയും രാഷ്ട്രീയ നിരീക്ഷകരുടേയുമെല്ലാം വിശകലനം. ജൂൺ നാലിന് കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ രൂപീകരിക്കില്ലെന്നും കെജ്രിവാൾ പറഞ്ഞു. ഇന്ത്യ സഖ്യം അധികാരത്തിലേറിയാൽ ഡൽഹിക്ക് സമ്പൂർണ സംസ്ഥാന പദവി നൽരുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.
നരേന്ദ്ര മോദി അടുത്ത വർഷം വിരമിക്കുമെന്നും കെജ്രിവാൾ പറഞ്ഞു. 'ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി ആരാണെന്നാണ് ബിജെപി ചോദിക്കുന്നത്. എന്നാൽ നിങ്ങളുടെ പ്രധാനമന്ത്രി ആരാണെന്നാണ് ഞാൻ ചോദിക്കുന്നത്. അടുത്ത വർഷം സപ്റ്റംബർ 17 ന് മോദിക്ക് 75 വയസാകും. 75 വയസിന് ശേഷം നേതാക്കൾ വിരമിക്കണമെന്ന് നിയമം കൊണ്ടുവന്നത് തന്നെ മോദിയാണ്. അവർ 75 പൂർത്തിയായപ്പോൾ എൽകെ അദ്വാനിയേയും മുരളി മനോഹർ ജോഷിയേയും സുമിത്ര മഹാജനേയും വിരമിപ്പിച്ചു. അടുത്ത വർഷം മോദി വിരമിക്കും. അമിത് ഷായെ അടുത്ത പ്രധാനമന്ത്രിയാക്കാനാണ്. മോദിയുടെ ഗ്യാരണ്ടി അമിത് ഷാ പൂർത്തീകരിക്കുമോ?', കെജ്രിവാൾ ചോദിച്ചു.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി വിജയിച്ചാൽ മമത ബാനർജി, തേജഷ്വി യാദവ്, എംകെ സ്റ്റാലിൻ, പിണറായി വിജയൻ, ഉദ്ധവ് താക്കറെ എന്നിവരുൾപ്പെടെ എല്ലാ പ്രതിപക്ഷ നേതാക്കളും ജയിലിലാകുമെന്നും കെജ്രിവാൾ അവകാശപ്പെട്ടു.
മദ്യനയക്കേസിൽ 50 ദിവസത്തെ ജയിൽ വാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് അരവിന്ദ് കെജ്രിവാൾ പുറത്തിറങ്ങിയത്. സുപ്രീം കോടതിയാണ് അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചത്. ഏഴാം ഘട്ട പോളിംഗ് അവസാനിക്കുന്ന ജൂൺ 1 വരെയാണ് ഇടക്കാല ജാമ്യം. ജൂൺ 2 ന് തിരികെ കീഴടങ്ങണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications