കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്കാര്‍ക്ക് നേരെ ആക്രമണം പതിവായി; ഭയം മൂലം നേതാക്കള്‍ കൂട്ടത്തോടെ രാജിവച്ചു

Google Oneindia Malayalam News

ശ്രീനഗര്‍: കശ്മീരില്‍ ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ ആക്രമണം പതിവായതിനെ തുടര്‍ന്ന് നേതാക്കള്‍ രാജിവച്ചു. ബദ്ഗാം ജില്ലയിലെ നാല് നേതാക്കളാണ് ഇന്ന് രാജിവച്ചത്. അബ്ദുല്‍ ഹമീദ് നജര്‍ എന്ന പ്രവര്‍ത്തകന് ഇന്ന് രാവിലെ വെടിയേറ്റിരുന്നു. ഇയാള്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്.

തൊട്ടുപിന്നാലെയാണ് നേതാക്കള്‍ രാജിവച്ചത്. തീവ്രവാദികളാണ് അബ്ദുല്‍ ഹമീദ് നജറിനെ വെടിവച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ബദ്ഗാം ജില്ലാ ജനറല്‍ സെക്രട്ടറി, ന്യൂനപക്ഷ മോര്‍ച്ച ജനറല്‍ സെക്രട്ടറി എന്നിവരെല്ലാം രാജിവച്ചവരില്‍ ഉള്‍പ്പെടും. വിശദാംശങ്ങള്‍ ഇങ്ങനെ....

മൂന്നാമത്തെ ബിജെപി പ്രവര്‍ത്തകന്‍

മൂന്നാമത്തെ ബിജെപി പ്രവര്‍ത്തകന്‍

കഴിഞ്ഞ ഒരാഴ്ചക്കിടെ വെടിയേല്‍ക്കുന്ന മൂന്നാമത്തെ ബിജെപി പ്രവര്‍ത്തകനാണ് നജര്‍. ദിവസങ്ങള്‍ക്ക് മുമ്പ് കുല്‍ഗാം ജില്ലയില്‍ ഒരു ബിജെപി നേതാവ് കൊല്ലപ്പെടുകയും മറ്റൊരു നേതാവിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ നേതാവ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

ബിജെപി കുടുംബത്തെ വെടിവച്ചുകൊന്നു

ബിജെപി കുടുംബത്തെ വെടിവച്ചുകൊന്നു

ജൂലൈയില്‍ ബിജെപി നേതാവ് ശൈഖ് വസീം ബാരി, അദ്ദേഹത്തിന്റെ പിതാവ്, സഹോദരന്‍ എന്നിവരെല്ലാം ബന്ദിപോറയിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ബാരിയെയും കുടുംബത്തിനും നേരെ തീവ്രവാദികള്‍ തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നു.

10 പോലീസുകാര്‍ അറസ്റ്റില്‍

10 പോലീസുകാര്‍ അറസ്റ്റില്‍

ബാരി കുടുംബത്തിന് നേരെ ആക്രമണമുണ്ടായ സംഭവത്തില്‍ 10 പോലീസുകാരെ അറസ്റ്റ് ചെയ്തു. എട്ട് പോലീസുകാരുടെ സുരക്ഷയുണ്ടായിരുന്നു ബാരിയുടെ കുടുംബത്തിന്. എന്നാല്‍ തീവ്രവാദി ആക്രമണം നടക്കുന്ന വേളയില്‍ കുടുംബത്തിനൊപ്പം ഒറ്റ പോലീസുകാരുമുണ്ടായിരുന്നില്ല.

യുവമോര്‍ച്ച നേതാവ് രാജിവച്ചു

യുവമോര്‍ച്ച നേതാവ് രാജിവച്ചു

ബാരി കുടുംബത്തിന് നേരെ ആക്രമണമുണ്ടായ പിന്നാലെ ബാരമുല്ലയിലെ യുവ മോര്‍ച്ച പ്രസിഡന്റ് മഅ്‌റൂഫ് ഭട്ട് രാജിവച്ചിരുന്നു. ഭയം മൂലമാണ ബിജെപി നേതാക്കള്‍ രാജിവയ്ക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടത്തുന്നത് ഭീരുക്കളുടെ ലക്ഷണമാണെന്ന് ബിജെപി അധ്യക്ഷന്‍ രവീന്ദര്‍ റെയ്‌ന പറഞ്ഞു.

പിന്നില്‍ പാകിസ്താന്‍

പിന്നില്‍ പാകിസ്താന്‍

ഇത്തരം ആക്രമണങ്ങള്‍ കാരണം ബിജെപിയെ ഇല്ലാതാക്കാന്‍ സാധിക്കില്ല. ആക്രമണത്തിന് പിന്നില്‍ പാകിസ്താനാണ്. പാകിസ്താന്റെ നീക്കം വിജയിക്കാന്‍ പോകുന്നില്ല. ഭീരുക്കളുടെ നിലപാടാണ് പാകിസ്താന്‍ സ്വീകരിക്കുന്നതെന്നും രവീന്ദര്‍ റെയ്‌ന പറഞ്ഞു.

ബിജെപി പതാക എല്ലായിടത്തും

ബിജെപി പതാക എല്ലായിടത്തും

കശ്മീര്‍ തീവ്രവാദികളുടെ കേന്ദ്രമാക്കാന്‍ അനുവദിക്കില്ല. കശ്മീരിനെ തീവ്രവാദി മുക്തമാക്കുമെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു. താഴ്‌വരയിലെ എല്ലായിടത്തും ഇപ്പോള്‍ ബിജെപി പതാക എത്തിക്കഴിഞ്ഞു. ഇതാണ് പാകിസ്താനെ നിരാശപ്പെടുത്തുന്നത്. ബിജെപി പ്രവര്‍ത്തനം ശക്തിപ്പെടുത്തും. എല്ലാ വീട്ടിലും ബിജെപി പതാക എത്തിക്കുമെന്നും രവീന്ദര്‍ റെയ്‌ന പറഞ്ഞു.

പുതിയ ഉപാധിവച്ച് കോണ്‍ഗ്രസ്; 40 ശതമാനം സീറ്റ് വേണം, ഈ മാസം എല്ലാം തീരണമെന്ന് രാഹുല്‍പുതിയ ഉപാധിവച്ച് കോണ്‍ഗ്രസ്; 40 ശതമാനം സീറ്റ് വേണം, ഈ മാസം എല്ലാം തീരണമെന്ന് രാഹുല്‍

English summary
BJP worker attacked in Kashmir; Party leaders resign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X