ആദ്യം വെടിയുതിര്‍ത്തു: ബിജെപി നേതാവിനെ വാളുകൊണ്ട് തലയറുത്ത് കൊലപ്പെടുത്തി, മൃതദേഹവുമായി പ്രതിഷേധം!
ഭോപ്പാല്‍: രാജസ്ഥാനില്‍ ബിജെപി പ്രവര്‍ത്തകനെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തി. വെടിയുതിര്‍ത്ത ശേഷം വാളുപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ പ്രതാപ്ഗര്‍ പ്രദേശത്ത് ബിജെപി നേതാവിനെ ആക്രമിച്ച് കൊലപ്പെടുത്തുന്നത്. ശനിയാഴ്ചയായിരുന്നു സംഭവം. സമ്രാത്ത് കുമാവത്താണ് കൊല്ലപ്പെട്ടത്.
നാല് ബൈക്കുകളിലായെത്തിയ സംഘമാണ് റോഡില്‍ നിന്നിരുന്ന സമ്രാത്തിനെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ബിജെപി നേതാവിനെ കൊലപ്പെടുത്തിയ ഉടന്‍ തന്നെ അക്രമികള്‍ സ്ഥലംവിടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. രക്തത്തില്‍ കുളിച്ച് കിടന്നിരുന്ന സമ്രാട്ട് സംഭവ സ്ഥലത്തുവെച്ച് തന്നെ മരിക്കുകയായിരുന്നു.

സംഭവത്തില്‍ അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന ഉറപ്പിന്മേലാണ് മൃതദേഹവുമേന്തിയുള്ള പ്രതിഷേധം ജനങ്ങള്‍ അവസാനിപ്പിച്ചത്. ഡിസംബര്‍ എഴിന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനം തിരഞ്ഞെടുപ്പ് ചൂടിലേക്ക് പ്രവേശിച്ച സാഹചര്യത്തിലാണ് ബിജെപി നേതാവിന്റെ കൊലപാതകം.












Click it and Unblock the Notifications