ബംഗാളിലെ പുരുലിയയില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട നിലയില്‍, കൊലപാതകത്തിന് പിന്നില്‍ ത്രിണമൂല്‍ കോണ്‍ഗ്രസെന്ന് ബിജെപി
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പുരുലിയയില്‍ സേനബോന ഗ്രാമത്തില്‍ ബിജെപി പ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി. മരത്തില്‍ തൂങ്ങി കിടക്കും വിധമാണ് മൃതദേഹം കണ്ടെത്തിയത്. ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകനായ 22 വയസുള്ള ശിശുപാല്‍ സാഹിസ് ആണ് മരിച്ചത്. മരണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
മരണത്തിന് പിന്നില്‍ ത്രിണമൂല്‍ കോണ്‍ഗ്രസ് ആണെന്ന ആരോപണവുമായി ബിജെപിയുടെ പ്രാദേശിക നേതാക്കള്‍ ആരോപിക്കുന്നു. 2018ല്‍ കൊല ചെയ്യപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ ത്രിലോചാര്‍ മഹാതോയ്ക്ക് സമാനമാണ് ഈ കൊലപാതകവും എന്ന് ബിജെപി ആരോപിക്കുന്നു.

ഫെബ്രുവരിയില്‍ ത്രിണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചിരുന്നു. മുര്‍ഷിദാബാദിലെ ബെര്‍ഹാംപൂരില്‍ ആണ് ഈ കൊലപാതകം നടന്നത്. അന്നേ ദിവസം പശ്ചിമ ബംഗാളില്‍ കൊലചെയ്യപ്പെട്ട മൂനാമത്തെ ത്രിണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍കനായിരുന്നു നാജു ഷെയ്ഖ്.
ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിലാണ് പുരുലിയയില്‍ തിരഞ്ഞെടുപ്പ് നടക്കുക. ബിജെപിയും ത്രിണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയവൈരം തിരഞ്ഞെടുപ്പ് നടത്തിപ്പിന് വലിയ വിഷയമാകും. പ്രാദേശികമായി നിനില്‍ക്കുന്ന ഈ വിഷയങ്ങള്‍ തിരഞ്ഞെടുപ്പിനെയും പ്രതികൂലമായി ബാധിച്ചേക്കാം.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications