Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി വനിതാ നേതാവിന് അശ്ലീല സന്ദേശമയച്ച ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

മുംബൈ: ബിജെപി ദേശീയ നേതാവും വക്താവുമായ ഷൈന എന്‍സിക്ക് അശ്ലീല സന്ദേശമയച്ച കേസില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റിലായി. മുംബൈ സൈബര്‍ പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ജയന്ത് കുമാര്‍ സിങ് എന്ന ഉത്തര്‍പ്രദേശ് സ്വദേശിയാണ് അറസ്റ്റിലായത്. സംഭവത്തെക്കുറിച്ച് ഷൈന ശക്തമായി പ്രതികരിച്ചു.

ഒട്ടേറെ സ്ത്രീകള്‍ക്ക് സമാനമായ അതിക്രമമുണ്ടാകുന്നുണ്ടെന്ന് ഷൈന പറഞ്ഞു. പലരും പരാതി പറയാന്‍ മടിക്കുകയാണ്. എന്നാല്‍ ഇത്തരക്കാര്‍ക്കെതിരെ ശക്തമായി പ്രതികരിക്കാനും നിയമനടപടിയെടുക്കാനും മറ്റുള്ളവര്‍ തയ്യാറാകണം. ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ തന്റെ പോരാട്ടം തുടരുമെന്നും ഷൈന പറഞ്ഞു.

bjp-flag

കഴിഞ്ഞമാസമാണ് ബിജെപി നേതാവ് സൈബര്‍ പോലീസിനെ സമീപിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആരാണ് ഇത്തരം അശ്ലീലസന്ദേശമയച്ചതെന്ന് അറിയില്ലെന്നായിരുന്നു അവര്‍ പറഞ്ഞത്. പിന്നീട് ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയതെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു.

മൊബൈല്‍ ഫോണില്‍ ഒട്ടേറെ സന്ദേശങ്ങളെത്തിയതോടെയാണ് ഷൈന് പരാതിക്ക് തയ്യാറായത്. വാട്‌സ്പ്പ് വഴിയായിരുന്നു സന്ദേശങ്ങള്‍. ഇതോടെ തെളിവു സഹിതം പരാതി നല്‍കി. സമാനമായ മറ്റൊരു സംഭവത്തില്‍ ശിവസേനയുടെയും എന്‍സിപിയുടെയും വനിതാ നേതാക്കള്‍ക്ക് അശ്ലീല സന്ദേശമയച്ചകേസില്‍ മറ്റൊരാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+