ബിജെപി എംപിയുടെ കാലുകഴുകി വെള്ളം കുടിച്ച് പ്രവര്‍ത്തകന്‍! കാരണം കേട്ടാല്‍ ഞെട്ടും! വീഡിയോ
താരാധനയുടെ പേരില്‍ മനുഷ്യര്‍ കാണിക്കുന്ന ചെയ്തികള്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് വഴി വെക്കാറുണ്ട്. അനന്തരഫലം എന്തെന്ന് പോലും ചിന്തിക്കാതെ കാണിക്കുന്ന വിഡ്ഢിത്തരങ്ങള്‍ പലപ്പോഴും വൈറലാകാറുമുണ്ട്. അത്തരത്തില്‍ ആരാധനയുടെ പേരില്‍ കാണിച്ച് കൂട്ടിയ ഒരു മണ്ടത്തരമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ജാര്‍ഖണ്ഡ് ബിജെപി എംപിയുടെ കാല്‍ കഴുകി വെള്ളം കുടിക്കുന്ന അണിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.അണിയുടേയും നേതാവിന്‍റെ നടപടിക്കെതിരെ വന്‍ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്നത്.

ഞായറാഴ്ച
ഗൊഡ്ഡയില്‍ ഞായറാഴ്ച നടന്ന ബിജെപി റാലിക്കിടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായ സംഭവം നടന്നത്. റാലിയില്‍ ബിജെപി എംപിയായ നിതീഷ് ഡുബ്ബേ പ്രസംഗിച്ച് കഴിഞ്ഞപ്പോഴാണ് ബിജെപി പ്രവര്‍ത്തകനായ പവാന്‍ എംപിയുടെ കാല് കഴുകണമെന്ന ആവശ്യവുമായി എത്തിയത്.

താലിയും കുടവും
പവാന്‍ കൊണ്ടുവന്ന പാത്രത്തില്‍ ഡുബ്ബേ തന്‍റെ കാല്‍ വെച്ച് കൊടുത്തു. ഉടനെ തന്നെ പവാന്‍ നിലത്തിരുന്ന് ഡുബേയുടെ കാല് കഴുകുകയായിരുന്നു. കഴുകിയ ഉടനെ ഒരു തുണി കൊണ്ട് കാല് തുടച്ച് വൃത്തിയാക്കുകയും ചെയ്തു.

കുടിച്ചു
പിന്നീടാണ് ഏവരേയും അമ്പരിപ്പി്ച്ച സംഭവം നടന്നത്. ഡുബ്ബേയുടെ കാലുകഴുകിയ വെള്ളം പവാന്‍ ഒരു മടിയും കൂടാതെ കുടിച്ചു. ഈ സമയം പവാന്‍ സിന്ദാബാദ് എന്ന് അനുയായികള്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

വിമര്‍ശനം
എന്നാല്‍ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്നതോടെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. കാല്‍ കഴുകാന്‍ കൊടുത്ത ഡുബേയുടെ നടപടിയേയും പവാന്‍റെ പ്രവൃത്തിയേയും പലരും വിമര്‍ശിച്ചു.

തെറ്റില്ല
എന്നാല്‍ വിമര്‍ശനം ഉയര്‍ന്നതോടെ സംഭവത്തില്‍ വിശദീകരണവുമായി ഡുബേ രംഗത്തെത്തി. പാര്‍ട്ടിയിലെ പരിചയ സമ്പന്നനായ പ്രവര്‍ത്തകന്‍ ആയിരങ്ങളുടെ മുന്നില്‍ വെച്ച് ഇന്നെന്‍റെ കാല്‍ കഴുകി, അതില്‍ ഒരു തെറ്റുമില്ല.

അവസരം
എന്നെങ്കിലും ഒരു അവസരം ലഭിക്കുകയാണെങ്കില്‍ താനും ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍റെ കാല്‍ കഴുകി വെള്ളം കുടിക്കും, അതിന് വിവാദമാക്കേണ്ട കാര്യമൊന്നുമില്ല എന്നായിരുന്നു ഡുബേ തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കുറിച്ചത്.

മഹാഭാരതത്തില്‍
മഹാഭാരത്തതിലും കൃഷ്ണന്‍റെ കാലുകഴുകി കൊടുക്കുന്ന രംഗങ്ങള്‍ ഉണ്ട്. പവന്‍ അയാളുടെ ഇഷ്ടപ്രകാരമാണ് അത് ചെയ്തത്. അതിന് എന്തിനാണ് ബഹളം വെയ്ക്കുന്നതെന്നും ഡുബേ കുറിച്ചു.
|
വീഡിയോ
വൈറല്‍ വീഡിയോ












Click it and Unblock the Notifications