
സ്വന്തം കാര്‍ കത്തിച്ച് പൊലീസില്‍ പരാതിപ്പെട്ട ബിജെപി പ്രവര്ത്തകന് അറസ്റ്റില്‍
ചെന്നൈ : സ്വന്തം കാര്‍ കത്തിക്കുകയും തുടര്‍ന്ന് പൊലീസില്‍ പരാതി കൊടുക്കുകയും ചെയ്ത ബിജെപി പ്രവര്ത്തകന് അറസ്റ്റിലായി. അക്രമികള്‍ കാര്‍ കത്തിച്ചുവെന്ന് കാണിച്ചാണ് ബിജെപി പ്രവര്ത്തന് പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സത്യാവസ്ഥ പുറത്തുവന്നത്. തിരുവള്ളൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി സതീഷ് കുമാറാണ് അറസ്റ്റിലായത്. ഈ മാസം 14നാണ് ബിജെപി നേതാവിന്റെ കാര്‍ കത്തിനശിച്ചത്.
ചൈന്ന മധുരവോയല്‍ പ്രദേശത്താണ് സംഭവം ഉണ്ടായത്. വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറാണ് കത്തി നശിപ്പിക്കപ്പെട്ടത്. തുടര്‍ന്ന് ഇയാള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വെള്ള ഷര്ട്ടുധാരിയായ വ്യക്തി കാറിനരിലേക്ക് വരികയും കാര്‍ പരിശോധിക്കുകയും ചെയ്യുന്നു. അല്പ സമയത്തിനുള്ളില്‍ ഇരുണ്ട നിറമുള്ള വസ്ത്രം ധരിച്ച ഒരാള്‍ കാറിന് അരികിലെത്തി കാറിലേക്ക് എന്തൊക്കെയോ ഒഴിക്കുകയും തുടര്‍ന്ന് കാറിന് തീയിടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
കാര്‍ കത്തുപിടിച്ചയുടനെ തന്നെ സതീഷ് കുമാറിന്റെ ബന്ധുക്കള്‍ ഓടിയെത്തുന്നുണ്ട്. തുടര്‍ന്നാണ് വിവരം പൊലീസിനെ അറിയിക്കുന്നത്. എന്നാല്‍ കാറിലേക്ക് പെട്രോള്‍ ബോംബ് എറിഞ്ഞു എന്ന രീതിയിലുള്ള വാര്‍ത്തകളാണ് പടര്‍ന്നത്. സംഭവ സ്ഥലത്തേക്ക് ഉടന്‍ തന്നെ പൊലീസും എത്തിച്ചേര്‍ന്നിരുന്നു.
കേസിന്റെ വിജയം കേവലം ഞങ്ങളുടെ മാത്രം വിജയമാവില്ല; കുറിപ്പുമായി അതിജീവിതയുടെ ബന്ധു
തുടര്‍ന്ന് പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയായിരുന്നു. ഈ നിരീക്ഷണത്തിലാണ് സതീഷ് കുമാര്‍ തന്നെയാണ് കാറിന് തീയിട്ടതെന്ന് കണ്ടെത്തി. തുടര്‍ന്ന് ചോദ്യം ചെയ്ത സാഹചര്യത്തില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. കാര്‍ കത്തിച്ച് ഇന്‍ഷൂറന്‍സ് പണം തട്ടാനായിരുന്നു ഇയാളുടെ പദ്ധതി.
പട്ടുപാവാടയില്‍ നാടന്‍ സുന്ദരിയായി സാക്ഷി അഗര്‍വാള്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്
കുറച്ചുനാളായി സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ ഭാര്യ നിര്‍ബന്ധിക്കുകയാണെന്നും എന്നാല്‍ സ്വര്‍ണം വാങ്ങാനുള്ള പണം ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നില്ലെന്നും ഇയാള്‍ പറയുന്നു. കാര്‍ വില്‍ക്കാനും ഭാര്യ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. തുടര്‍ന്നാണ് ഇയാള്‍ ഈ പദ്ധതിയിട്ടത്. അറസ്റ്റ് ചെയ്ത സതീഷ് കുമാറിനെ പൊലീസ് പിന്നീട് വിട്ടയച്ചു.