കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കണം, എന്താണ് മാര്‍ഗം? ചോദ്യങ്ങളുന്നയിച്ച് ബിജെപി പ്രവര്‍ത്തകര്‍!!

Google Oneindia Malayalam News

ഗുഡ്ഗാവ്: കര്‍ഷക സമരം അതിശക്തമാകുന്നതിനിടെ കര്‍ഷകരെ എങ്ങനെ തെറ്റിദ്ധരിപ്പിക്കുമെന്ന് ചോദ്യങ്ങള്‍ ഉന്നയിച്ച് ഹരിയാനയിലെ ബിജെപി പ്രവര്‍ത്തകര്‍. കാര്‍ഷിക നിയമത്തെ കുറിച്ച് തങ്ങള്‍ ന്യായീകരിക്കുന്നത് കേള്‍ക്കാന്‍ അവര്‍ക്ക് താല്‍പര്യമില്ലെങ്കില്‍, അവരെ തെറ്റിദ്ധരിപ്പിക്കേണ്ടതുണ്ടെന്നും പ്രവര്‍ത്തകര്‍ മുതിര്‍ന്ന ബിജെപി മന്ത്രിമാര്‍ പങ്കെടുത്ത പാര്‍ട്ടി യോഗത്തിലാണ് പറഞ്ഞത്. ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ ഒബി ധന്‍കറും ഗുഡ്ഗാവില്‍ ചേര്‍ന്ന പാര്‍ട്ടി യോഗത്തിലുണ്ടായിരുന്നു.

1

കായിക മന്ത്രി സന്ദീപ് സിംഗ്, ഹിസാറില്‍ നിന്നുള്ള ബിജെപി എംപി ബ്രിജേന്ദ്ര സിംഗ് എന്നിവരും ഈ യോഗത്തിലുണ്ട്. അതേസമയം ഈ വീഡിയോ കോണ്‍ഗ്രസ് പുറത്തുവിട്ടു. കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാലയാണ് ഇത് പുറത്തുവിട്ടത്. ബിജെപി പ്രവര്‍ത്തകര്‍ മന്ത്രിമാരെയും നേതാക്കളെയും കാണാന്‍ തുടങ്ങിയിരിക്കുന്നു. അവര്‍ കര്‍ഷകരെ എങ്ങനെ വിഡ്ഢികളാക്കാമെന്നാണ് ചോദിക്കുന്നതെന്ന് സുര്‍ജേവാല പറഞ്ഞു. കര്‍ഷകര്‍ ബിജെപിയുടെ വാദം കേട്ട് പിന്നോട്ട് പോകില്ലെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. അതുകൊണ്ട് അവരെ വിഡ്ഢികളാക്കണമെന്ന് പറയുന്നു. ഇതാണ് ബിജെപിയുടെ യഥാര്‍ത്ഥ മുഖമെന്നും സുര്‍ജേവാല പറഞ്ഞു.

വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ ട്രാക്ടര്‍ റാലി, ചിത്രങ്ങള്‍ കാണാം

കര്‍ഷകര്‍ നമ്മള്‍ പറയുന്നത് കേള്‍ക്കാനേ തയ്യാറാവുന്നില്ല. അവരെ തെറ്റിദ്ധരിപ്പിക്കേണ്ടതുണ്ട്. അതിനായി കുറച്ച് മാര്‍ഗങ്ങള്‍ പറഞ്ഞ് തരണമെന്നാണ് സുര്‍ജേവാല പുറത്തുവിട്ട വീഡിയോയില്‍ പറയുന്നത്. അതേസമയം കേന്ദ്ര സര്‍ക്കാര്‍ പലതവണ ചര്‍ച്ച നടത്തിയിട്ടും ഇതുവരെ ചര്‍ച്ചകളൊന്നും ഫലം കണ്ടിട്ടില്ല. കാര്‍ഷിക നിയമം പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്നാണ് കര്‍ഷകരുടെ നിലപാട്. ദില്ലിയിലെ അതിര്‍ത്തികള്‍ക്ക് ചുറ്റുമാണ് ഇവര്‍ സമരം ചെയ്യുന്നത്. കൂടുതല്‍ കര്‍ഷകര്‍ സമരവേദിയിലേക്ക് എത്തുന്നുണ്ട്. എന്നാല്‍ ആളുകളെ കണ്ട് കാര്‍ഷിക നിയമം പിന്‍വലിക്കില്ലെന്നാണ് കൃഷി മന്ത്രി പറഞ്ഞത്.

താങ്ങുവിലയുടെ കാര്യത്തില്‍ ഉറപ്പ് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ കര്‍ഷകര്‍ക്ക് ഗുണം ചെയ്യുന്ന നിയമമാണ് ഇപ്പോഴുള്ളതെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. നിയമം ഒന്നരവര്‍ഷത്തേക്ക് നടപ്പാക്കുന്നത് നിര്‍ത്തിവെക്കാമെന്നായിരുന്നു കേന്ദ്രം പറഞ്ഞത്. എന്നാല്‍ ഇതും കര്‍ഷകര്‍ അംഗീകരിച്ചില്ല. നേരത്തെ റോഡ് തടസ്സപ്പെടുത്തി വരെ കര്‍ഷകര്‍ സമരം നടത്തിയിരുന്നു. കര്‍ഷക നേതാവ് രാകേഷ് ടിക്കായത്താണ് ഇപ്പോള്‍ സമരത്തിന്റെ മുന്‍നിരയില്‍ ഉള്ളത്. കാര്‍ഷിക നിയമം പിന്‍വലിക്കുന്നത് വരെ താന്‍ വീട്ടില്‍ പോകില്ലെന്നാണ് ടിക്കായത്ത് പറയുന്നത്.

Recommended Video

cmsvideo
ആരാണീ മോദിയുടെ നരനായാട്ടിന് ഇരയായ പെണ്‍കുട്ടി | Oneindia Malayalam

English summary
bjp workers asked leaders how to mislead farmers, congress releases video
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X