കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വഴിമുടക്കി പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകരെ കാറില്‍ നിന്നിറങ്ങി നേരിട്ട് മമത; വൈറലായി വീഡിയോ

Google Oneindia Malayalam News

കല്‍ക്കത്ത: ബംഗാളില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് തൃണമൂല്‍-ബിജെപി നേതാക്കള്‍ തമ്മില്‍ രൂക്ഷമായ വാദ-പ്രതിവാദങ്ങളായിരുന്നു നടന്നത്. നേതാക്കള്‍ തമ്മിലുള്ള വിമര്‍ശനങ്ങള്‍ താഴെക്കിടയില്‍ പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തിലേക്കും കൊലപാതകങ്ങളിലും എത്തിനിന്നു.

<strong> കറന്‍സിയില്‍ നിന്നും മഹാത്മ ഗാന്ധിയെ മാറ്റണം: പകരം സവര്‍ക്കറുടെ ചിത്രം നല്‍കണമെന്ന് ഹിന്ദുമഹാസഭ</strong> കറന്‍സിയില്‍ നിന്നും മഹാത്മ ഗാന്ധിയെ മാറ്റണം: പകരം സവര്‍ക്കറുടെ ചിത്രം നല്‍കണമെന്ന് ഹിന്ദുമഹാസഭ

തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ ബിജെപി റെക്കോര്‍ഡ് നേട്ടം ഉണ്ടാക്കിയതോടെ ഇരുപാര്‍ട്ടികളും തമ്മിലുള്ള സംഘര്‍ഷം മുന്‍പത്തേക്കാള്‍ രൂക്ഷമായി. മുഖ്യമന്ത്രി മമത ബാനര്‍ജി എത്തുന്നിടത്തെല്ലാം ജയ് ശ്രീം മുഴക്കിയുള്ള പ്രതിഷേധമാണ് ബിജെപി പ്രവര്‍ത്തകര്‍ നടത്തുന്നത്. കഴിഞ്ഞ ദിവസം 24 നോര്‍ത്ത് പര്‍ഗാനയില്‍ എത്തിയപ്പോഴും മമതക്കെതിരെ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായി. ഇതിനെ മമത നേരിട്ട രീതിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ബിജെപി പ്രവര്‍ത്തകരെ

ബിജെപി പ്രവര്‍ത്തകരെ

പൊതുപരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടയില്‍ ജയ് ശ്രീറാം വിളിച്ച് തന്നെ തടയാന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകരെ കാറില്‍ നിന്നിറങ്ങി മമത ബാനര്‍ജി നേരിടുകയായിരുന്നു. കാറില്‍ കയറുന്നതിനിടയില്‍ ജയ് ശ്രീറാം വിളിച്ച് അടുത്തേക്ക് വന്ന ബിജെപി പ്രവര്‍ത്തകരെ മമത ശക്തമായി എതിര്‍ക്കുകയായിരുന്നു.

തട്ടിക്കയറി

തട്ടിക്കയറി

രണ്ട് തവണ കാറില്‍നിന്നിറങ്ങിയ മമതാ ബാനര്‍ജി, തനിക്കെതിരെ ജയ് ശ്രീറാം വിളിക്കുന്നവര്‍ക്ക് നേരെ തട്ടിക്കയറുകയും ജയ് ശ്രീറാം വിളിക്കുന്നവരുടെ പേര് എഴുതിയെടുക്കാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിക്കുകയും ചെയ്തു. മമത കാറില്‍ നിന്ന് ഇറങ്ങിയതോടെ പ്രതിഷേധക്കാര്‍ പിന്തിരിയുകയും ചെയ്തു.

പുറത്തുനിന്ന് എത്തിയവര്‍

പുറത്തുനിന്ന് എത്തിയവര്‍

ബംഗാളിന് പുറത്തുനിന്ന് എത്തിയ ചിലരാണ് തനിക്കെതിരെ ജയ്ശ്രീറാം മുഴക്കി പ്രതിഷേധിക്കുന്നതെന്ന് മമതാ ബാനര്‍ജി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് വ്യക്തമാക്കി. ബിജെപി പ്രവര്‍ത്തകരെ മമത നേരിടുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലിപ്പോള്‍ വൈറലാണ്.

പ്രതിഷേധം

പ്രതിഷേധം

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ തൃണമൂല്‍-ബിജെപി സംഘര്‍ഷം രൂക്ഷമായ ഭട്പരയിലൂടെ മമത ബാനര്‍ജിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോഴായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. മമത കടന്നു പോകുന്നതിനെ തുടര്‍ന്ന് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍ അമ്പതോളം വരുന്ന പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തുകയായിരുന്നു.

ധര്‍ണ്ണയ്ക്ക് പോവുമ്പോള്‍

ധര്‍ണ്ണയ്ക്ക് പോവുമ്പോള്‍

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ബിജെപി നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ നൈഹാതിയില്‍ തൃണമൂല്‍ സംഘടിപ്പിച്ച ധര്‍ണ്ണയില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന മമത. നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാതെയായിരുന്നു മമതയുടെ ധര്‍ണ്ണ.

കയര്‍ത്തു

കയര്‍ത്തു

മമതയുടെ വാഹന്യവൂഹം കടന്നുപോവുമ്പോള്‍ സ്ഥലത്ത് കാത്തിരുന്ന ബിജെപി പ്രവര്‍ത്തകര്‍ ജയ്ശ്രീറാം മുഴക്കുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ കാറില്‍ നിന്ന് പുറത്തിറങ്ങിയ മമത ബാനര്‍ജി ബിജെപി പ്രവര്‍ത്തകരോട് കയര്‍ത്തു സംസാരിച്ചു. നിങ്ങളെന്താണ് കരുതിയത്, അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തി ഞങ്ങളെ അപമാനിക്കാമെന്ന് കരുതിയോ എന്നായിരുന്നു മമതയുടെ വാക്കുകള്‍.

വീണ്ടും പ്രതിഷേധം

വീണ്ടും പ്രതിഷേധം

പിന്നീട് മമത കാറില്‍ കയറി യാത്ര ആരംഭിച്ചതോടെ ജയ്ശ്രീറാം മുഴക്കിയുള്ള പ്രതിഷേധം ബിജെപി പ്രവര്‍ത്തകര്‍ വീണ്ടും ശക്തമാക്കി. ഉടന്‍ തന്നെ കാറില്‍ നിന്ന് പുറത്തിറങ്ങിയ മമത അക്ഷോഭ്യയായി പ്രതിഷേധക്കാര്‍ക്ക് നേരെ തിരിഞ്ഞു. പ്രതിഷേധക്കാരുടെയെല്ലാം കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിന് ശേഷമാണ് മമത മടങ്ങിയത്.

രൂക്ഷമായ വിമര്‍ശനം

രൂക്ഷമായ വിമര്‍ശനം

നേരത്തെ നരേന്ദ്രമോദിയുടെ സത്യപ്രിജ്ഞ ചടങ്ങില്‍ മമതാ ബാനര്‍ജി പങ്കെടുക്കാത്തിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതാവായ ദിലീപ് ഘോഷ് രംഗത്ത് എത്തിയിരുന്നു. രാഷ്ട്രീയ കൊലപാതകങ്ങളില്‍ കൊല്ലപ്പെട്ട് ബിജെപി പ്രവര്‍ത്തകരുടെ കുടുംബങ്ങളുടെ മുഖത്തേക്ക് നോക്കാന്‍ കഴിയാത്തതിനാലാണ് മമത സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാത്തതെന്നായിരുന്നു ദിലീപ് ഗോഷിന്‍റെ വിമര്‍ശനം.

സത്യപ്രതിജ്ഞാ ചടങ്ങില്‍

സത്യപ്രതിജ്ഞാ ചടങ്ങില്‍

സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം ആദ്യം മമത ബാനര്‍ജി സ്വീകരിച്ചിരുന്നു. എന്നാല്‍ പശ്ചിംമ ബംഗാളിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ കുടുംബത്തെ സത്യപ്രതിജ്ഞക്ക് ക്ഷഷണിച്ചതിന് ശേഷമാണ് മമത പിന്‍മാറിയതെന്നും ദിലീഷ് വിമര്‍ശിച്ചിരുന്നു

വീഡിയോ

പ്രതിഷേധക്കാരെ നേരിടുന്ന മമത

English summary
bjp workers chanted jai sri ram and blocked mamata, this what happened then, viral video
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X