കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഫ് നിരോധനം സംഘപരിവാറിനെ തിരിഞ്ഞ് കൊത്തുന്നു...!!! ഒറ്റദിവസം ബിജെപി വിട്ടത് 5,000ലേറെ പേര്‍...!!!

  • By Anamika
Google Oneindia Malayalam News

ഷില്ലോങ്: കന്നുകാലി കശാപ്പെന്ന പേരില്‍ അപ്രഖ്യാപിത ബീഫ് നിരോധനം നടപ്പാക്കിയ ബിജെപിയെ ആ തീരുമാനം തിരിഞ്ഞുകൊത്തുന്നു. കേരളത്തിലെന്ന പോലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ബിജെപിയുടെ തീരുമാനം കടുത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. മേഘാലയയില്‍ പ്രത്യേകിച്ചും.

ബീഫ് നിരോധനം വേണ്ട

ബീഫ് നിരോധനം വേണ്ട

സംസ്ഥാനത്ത് ബീഫ് നിരോധനം നടപ്പാക്കാന്‍ കൂട്ട് നില്‍ക്കില്ലെന്ന് ബിജെപി ഘടകം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി പേരാണ് പാര്‍്ട്ടി വിട്ടത്. ഏകദേശം അയ്യായിരത്തിലധികം പേര്‍ ബിജെപി വിട്ടുകഴിഞ്ഞു.

 പ്രവർത്തകർ ബിജെപി വിട്ടു

പ്രവർത്തകർ ബിജെപി വിട്ടു

രണ്ട് ജില്ലാ പ്രസിഡണ്ടുമാര്‍ ഉള്‍പ്പെട ഉള്ള നേതാക്കള്‍ ബീഫ് വിവാദത്തിന്റെ പേരില്‍ നേരത്തെ തന്നെ പാര്‍ട്ടി വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് തുറ മേഖലയിലെ ആയിരക്കണക്കിന് പ്രവര്‍ത്തകരും പാര്‍ട്ടി വിട്ടത്.

ഓഫീസ് വരെ പൂട്ടി

ഓഫീസ് വരെ പൂട്ടി

നോര്‍ത്ത് ഗാരോ ഹില്‍ മേഖലയില്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസ് പൂട്ടിയാണ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടത്. ബിജെപിയുടെ പ്രമുഖ നേതാവ് ബച്ചു മാരക് ബിജെപി വിട്ടതിന് പിന്നാലെയാണ് ഇത്.

കശാപ്പ് നിരോധനം അംഗീകരിക്കില്ല

കശാപ്പ് നിരോധനം അംഗീകരിക്കില്ല

കശാപ്പ് നിരോധനം അംഗീകരിക്കില്ലെന്നാണ് മേഘാലയയിലെ ജനങ്ങള്‍ ഒരുപോലെ പറയുന്നത്. ബീഫ് ഭക്ഷിക്കുന്ന സാധാരണക്കാരെ അടിച്ചമര്‍ത്തുന്ന സമീപനമാണ് ബിജെപിയുടേത് എന്ന് പാര്‍ട്ടി വിട്ട നേതാവ് ഗ്രഹാം ഡാന്‍ഡോ പറയുന്നു

ബിജെപിക്കെതിരെ

ബിജെപിക്കെതിരെ

കശാപ്പ് നിരോധിച്ച നടപടിയില്‍ പ്രതിഷേധിച്ച് അഞ്ച് മണ്ഡലം കമ്മിറ്റികള്‍ പിരിച്ച് വിട്ടതായും ഡാന്‍ഗോ പറയുന്നു. മേഘലയയിലെ ഗോത്രവര്‍ഗത്തിന് എതിരായ ബിെജപി നിലപാടുകളെ എതിര്‍ക്കുെമന്നും നേതാക്കള്‍ പ്രഖ്യാപിക്കുന്നു.

English summary
Over 5,000 BJP workers in Meghalaya quit party over new cattle rules
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X