ഭോപ്പാലിലെ കോൺഗ്രസ് നേതാക്കളുടെ വീടും ബിജെപിക്ക് സ്വന്തം!!! അണികളെ കൂട്ടാൻ തന്ത്രവുമായി ബിജെപി!!!
വോട്ടർമാരെ പിടിക്കാൻ അവരുടെ വീടുകളിൽ ബിജെപി മുദ്ര പതിപ്പിച്ചു രാഷട്രീയ ബോധവൽക്കരണം നടത്താനായിരു ബിജെപി നേതൃത്വത്തിന്റെ നിർദേശം
ഭോപ്പാല്‍: ഭോപ്പാലിലെ വീടുകുകൾ ഇനി ബിജെപിക്കു സ്വന്തം.ഭോപ്പാൽ നഗരത്തിലെ ഏഴു നിയോജക മണ്ഡലങ്ങളിലെ വീടുകളാണ് ബിജെപിക്കു സ്വന്തമായത്. വീടുകളുടെ ചുവരിൽ ബിജെപി വീട് എന്ന് മുദ്രകുത്തിയിരിക്കുകയാണ് അണികൾ. അംഗത്വ പ്രചാരണത്തിന്റെ ഭാഗമായാണ് വീടുകൾ കയറി ഇറങ്ങി ചുവരുകളിൽ മുദ്രവച്ചത്.എന്നാൽ ഇതിൽ ഏറെ രസകരമായത് കോൺഗ്രസ് നേതാക്കളുടെ വീടും ബിജെപി മുദ്രകുത്തി എന്നതാണ്. ഭോപ്പാൽ കോൺഗ്രസ് ജില്ല കമ്മിറ്റി ഉപാധ്യക്ഷൻ പ്യാരി ഖാന്റെ വീടും കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി അശോക് ശർമ്മയുടെ വീട്ടിലും ബിജെപി അണികൾ ബിജെപി വീട് എന്ന് മുദ്ര വച്ചത്. മനപൂർവമാണ് ബിജെപി പ്രവർത്തകർ മുദ്രകുത്തിയെതെന്നാണ് വീട്ടുകാർ അവകാശപ്പെടുന്നത്.
ഒടുവില്‍ മമ്മുട്ടിയുടെ സിനിമയ്ക്ക് പേരിട്ടു!ഇനിയിപ്പോ ഇതും വ്യാജമാണോന്ന് അറിയാന്‍ സംവിധായകന്‍ വരണം!!
സംഭവത്തെ പറ്റി വീട്ടുകാർ പാറയുന്നതിങ്ങനെ: ബിജെപി പ്രവർത്തകർ മുദ്ര പതിപ്പിക്കാൻ യെത്തിയ സമയത്ത് പ്യാരി ഖാൻ വീട്ടിലുണ്ടായിരുന്നില്ല. വീട്ടിൽ എത്തിയപ്പോഴാണ് താൻ ഈ കാഴ്ച കണ്ടതെന്നു പ്യാരി പറയുന്നു,. വീട്ടുകാർ എതിർക്കാൻ ശ്രമിച്ചിട്ടും ഫലമുണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എന്നാൽ അശോക് ശർമ്മയുടെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് പ്രവർത്തകർ ചുവരെഴുത്തു നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. അതെസമയം ബിജെപി പ്രവർത്തകർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നു പിസിസി പ്രസിഡന്റ് പിസി ശർമ അറിയിച്ചു. തങ്ങളുടെ അണികളെ നിർബന്ധിച്ച് പാർട്ടി മാറ്റാൻ ബിജെപി ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കൂടുതൽ വോട്ടർമാരെ പിടിക്കാൻ അവരുടെ വീടുകളിൽ ബിജെപി മുദ്ര പതിപ്പിച്ചു രാഷട്രീയ ബോധവൽക്കരണം നടത്താനായിരു ബിജെപി നേതൃത്വത്തിന്റെ നിർദേശം.അതിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള ചുവരെഴുത്തു പ്രവർത്തകർ നടത്തിയത്.












Click it and Unblock the Notifications