യുപിയിൽ സഖ്യം പണി തുടങ്ങി; ബിജെപി പ്രവർത്തകർ കൂട്ടത്തോടെ പാർട്ടി വിടും, അഖിലേഷിന്റെ മുന്നറിയിപ്പ്
ലക്നൗ: ഉത്തർപ്രദേശിൽ ബിജെപിയെ തറപറ്റിക്കാൻ സമാജ് വാദി പാർട്ടിയും ബഹുജൻ സമാജ് പാർട്ടിയും കൈകോർത്തിരിക്കുകയാണ്. അഖിലേഷ് യാദവും മായാവതിയും സംയുക്ത വാർത്താ സമ്മേളനത്തിലാണ് സഖ്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കോൺഗ്രസിനെ പുറത്ത് നിർത്തിയാണ് എസ്പി-ബിഎസ്പി സഖ്യം. ബദ്ധവൈരികൾ ഒന്നിച്ചതും സർവ്വ സന്നാഹവുമായി തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുമെന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനവും ബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടുകയാണ്.
സഖ്യ കക്ഷികളുടെ ഭീഷണിയും ഉത്തർപ്രദേശിൽ പാർട്ടിക്ക് തലവേദനയാകുകയാണ്. ഇതിനിടയിൽ ബിജെപിയുടെ പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴ്ത്തുന്ന മറ്റൊരു വാർത്ത കൂടി പുറത്ത് വിട്ടിരിക്കുകയാണ് അഖിലേഷ് യാദവ്. കൂടുതൽ ബിജെപി നേതാക്കൾ എസ്പിയും ബിഎസ്പിയിലും ചേരാൻ മുന്നോട്ട് വന്നിട്ടുണ്ടെന്ന അഖിലേഷ് യാദവിന്റെ ട്വീറ്റ് ബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടിയിരിക്കുകയാണ്.

എസ്പി-ബിഎസ്പി സഖ്യം
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കാനുള്ള തീരുമാനം ശനിയാഴ്ചയാണ് ഇരു നേതാക്കളും ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ആകെയുള്ള 80 സീറ്റുകളിൽ 38 സീറ്റുകളിൽ വീതം ഇരു പാർട്ടികളും മത്സരിക്കും. രണ്ട് സീറ്റുകളിൽ ചെറുപാർട്ടികളുമായി ചർച്ച തുടരും. വോട്ടിംഗ് മെഷിനിൽ ക്രമക്കേട് നടന്നില്ലെങ്കിൽ ബിജെപി അധികാരത്തിൽ നിന്ന് പുറത്ത് പോകുമെന്നാണ് അഖിലേഷ് യാദവ് പറഞ്ഞത്.

കോൺഗ്രസ് പുറത്ത്
കോൺഗ്രസിനെ പുറത്ത് നിർത്തിയാണ് സഖ്യം രൂപികരിച്ചതെങ്കിലും രാഹുലിന്റെ മണ്ഡലമായ അമേഠിയിലും സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലും സ്ഥാനാർത്ഥികളെ നിർത്തില്ല. കോൺഗ്രസുമായി ചേർന്നാലും കൂടുതലൊന്നും ചെയ്യാനില്ലെന്നാണ് മായാവതി പ്രതികരിച്ചത്. ഉത്തർപ്രദേശിലെ കോൺഗ്രസ് സ്വാധീനത്തെ വിലകുറച്ച് കാണേണ്ടന്നാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.

അധികാരക്കൊതിയെന്ന് ബിജെപി
അധികാരക്കൊതിയും അവസരവാദവുമാണ് പുതിയ സഖ്യത്തിന്റെ താൽപ്പര്യങ്ങളെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചത്. ഇത് ജനങ്ങൾ തിരിച്ചറിയുമെന്നും തിരഞ്ഞെടുപ്പിൽ സഖ്യം തിരിച്ചടി നേരിടുമെന്നും ആദിത്യനാഥ് കൂട്ടിച്ചേർത്തു. എന്നാൽ ഇരുകക്ഷികളും ചേർന്നാൽ ബിജെപിക്ക് 50 സീറ്റെങ്കിലും നഷ്ടമാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

പ്രതീക്ഷ കൈവിട്ട ബിജെപി
എസ്പി-ബിഎസ്പി സഖ്യം ബിജെപി നേതൃത്വത്തിന്റെ എല്ലാ പ്രതീക്ഷകളും തല്ലിക്കെടുത്തിയിരിക്കുകയാണ്. ബൂത്ത്തലം മുതലുള്ള പ്രവർത്തകർ അസ്വസ്ഥരാണ്. എസ്പി-ബിഎസ്പി സഖ്യത്തിൽ പരിഭ്രാന്തരായ നേതാക്കളും പ്രവർത്തകരും സമാജ് വാദി പാർട്ടിയിലും ബഹുജൻ സമാജ് പാർട്ടിയിലും ചേരാൻ അക്ഷമരായി നിൽക്കുകയാണെന്ന് അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു. ബിജെപിയുടെ വിമർശനത്തിന് ശേഷമുള്ള അഖിലേഷിന്റെ ആദ്യ പ്രതികരണമായിരുന്നു ഇത്.

അഖിലേഷ് പറഞ്ഞു, മായാവതി സമ്മതിച്ചു
സഖ്യം രൂപീകരിക്കാമെന്ന ആശയം മുന്നോട്ട് വച്ചത് താനാണെന്നും മായാവതി അത് സമ്മതിക്കുകയായിരുന്നുവെന്നും അഖിലേഷ് യാദവ് സംയുക്ത വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ബിജെപി നേതാക്കൾ മായാവതിക്കെതിരെ പടയൊരുക്കം തുടങ്ങിയത് മുതൽ എസ്പി-ബിഎസ്പി സഖ്യത്തെക്കുറിച്ച് താൻ ആലോചിച്ച് തുടങ്ങിയെന്ന് അഖിലേഷ് യാദവ് വെളിപ്പെടുത്തി. മായാവതി രാജ്യസഭാംഗത്വം രാജിവെച്ച സാഹചര്യം പരാമർശിച്ചായിരുന്നു അഖിലേഷിന്റെ വെളിപ്പെടുത്തൽ.

ബിജെപി തകരുമോ?
എസ്പി- ബിഎസ്പി ബന്ധം ബിജെപിക്ക് തിരിച്ചടി നൽകുമെന്ന് തന്നെയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 80 ലോക്സഭാ സീറ്റുകളിൽ കഴിഞ്ഞ തവണ 72ലും ബിജെപി സ്ഥാനാർത്ഥികളാണ് ജയിച്ചത്. ഇതിൽ 41 സീറ്റുകളിലും എസ്പിയും ബിഎസ്പിയും നേടിയ വോട്ടുകൾ ഒരുമിച്ചാൽ ബിജെപിക്ക് കിട്ടിയതിനേക്കാൾ ഇരട്ടി വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷം നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ നേരിട്ട പരാജയവും ബിജെപി പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുകയാണ്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications