കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയിൽ ചേർന്നത് തെറ്റായിപോയി; പ്രായശ്ചിത്തമായി തലമുണ്ഡനം ചെയ്ത് 200ൽ അധികം പ്രവർത്തകർ

ഗംഗജലം തളിച്ചും തലമുണ്ഡനം ചെയ്തുമൊക്കെ ചെയ്ത തെറ്റിന് പരിഹാരം ചെയ്താണ് മടങ്ങുന്നത്

Google Oneindia Malayalam News

കൊൽക്കത്ത: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് തന്നെ വീണ്ടും അധികാരത്തിലെത്തിയതോടെ ബിജെപിയിലേക്ക് ചേക്കേറിയ പ്രവർത്തകരുടെ തിരിച്ചുള്ള ഒഴുക്കാണ് ഇപ്പോൾ. പ്രമുഖ നേതാക്കൾക്കൊപ്പം നൂറു കണക്കിന് പ്രവർത്തകരാണ് തൃണമൂൽ കോൺഗ്രസിലേക്ക് മടങ്ങിയെത്തുന്നത്. എന്നാൽ ഇത്തരത്തിലെത്തുന്ന പലരും വെറുതെ മെമ്പർഷിപ്പ് വാങ്ങിയല്ല തൃണമൂലിന്റെ ഭാഗമാകുന്നത്. പലരും ഗംഗജലം തളിച്ചും തലമുണ്ഡനം ചെയ്തുമൊക്കെ ചെയ്ത തെറ്റിന് പരിഹാരം ചെയ്താണ് മടങ്ങുന്നത്.

BJP West Bengal

കഴിഞ്ഞ ദിവസം ഹൂഗ്ലി ജില്ലയിലും സമാനമായ സംഭവമുണ്ടായി. ബിജെപിയിൽ നിന്ന് 200ലധികം പ്രവർത്തകരാണ് തൃണമൂലിലേക്ക് മടങ്ങിയത്. ബിജെപിയിൽ ചേർന്നത് തെറ്റായിപോയെന്നും ഇതിന് പ്രായശ്ചിത്തമായി തലമുണ്ഡനം ചെയ്തുമാണ് പ്രവർത്തകർ തങ്ങളുടെ മാതൃപാർട്ടിയിലേക്ക് തിരികെയെത്തിയത്.

ആറാംബാഗിൽ തൃണമൂൽ എംപിയായ അപാരുപ പോഡാറിന്റെ നേതൃത്വത്തിൽ നിർധന വിഭാഗങ്ങൾക്കായി നടന്ന സൗജന്യ ഭക്ഷണം വിതരണ ചടങ്ങിനിടെയായിരുന്നു ദലിത് വിഭാഗത്തിൽപെട്ട നൂറുകണക്കിനു പേർ തൃണമൂലിലേക്ക് തിരിച്ചെടുക്കണമെന്ന ആവശ്യവുമായി എത്തിയത്. തൃണമൂല്‍ വിട്ട് പോയവരാണ് ഇവരില്‍ ഭൂരിഭാഗവും. തലമൊട്ടയടിച്ച് ഗംഗാജലത്തില്‍ 'ശുദ്ധീകരിച്ചാണ്' ഇവര്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തിയത്.

കർണാടകത്തിൽ സുപ്രധാന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ- ചിത്രങ്ങൾ

കഴിഞ്ഞ ദിവസം പാർട്ടിയിലേക്ക് തിരികെ എടുക്കണമെന്നാവശ്യപ്പെട്ട് ഓഫിസിനു മുന്നിൽ നിരാഹാര സമരമിരുന്ന മുന്നൂറോളം ബിജെപി പ്രവർത്തകരെ തൃണമൂൽ കോൺഗ്രസിലേക്കു സ്വീകരിച്ചിരുന്നു. ഗംഗാജലം തളിച്ചാണ് പ്രവർത്തകരെ തൃണമൂൽ നേതാക്കൾ സ്വീകരിച്ചത്. സെയ്ന്തിയ നിയമസഭാ മണ്ഡലത്തിൽപെടുന്ന ബനാഗ്രാമിലാണു സംഭവം. ഇത്തരത്തിൽ നിരവധി ആളുകളാണ് ഇപ്പോൾ തൃണമൂലിലേക്ക് മടങ്ങിയെത്തുന്നത്.

ഹോട്ട് ലുക്കില്‍ സെക്‌സിയായ അമീര ദസ്തൂര്‍; വൈറലായ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
BJP leader AN Radhakrishnan threatens pinarayi vijayan | Oneindia Malayalam

English summary
BJP workers who returned to Trinamool congress shaved their head making atonement goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X