• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദില്ലിയില്‍ ഓടിയെത്തി നേതൃത്വം, ഹാര്‍ട്ട് ബ്രേക്ക് ഉറപ്പിച്ച് ബിജെപി, കൈവിട്ടത് ആ വോട്ടര്‍മാര്‍!!

cmsvideo
  A Reality Check For BJP After The Results Were Published At Delhi | Oneindia Malayalam

  ദില്ലി: കണക്കുകളും പ്രവചനങ്ങളും ദില്ലിയില്‍ പാളുമെന്ന ഭയത്തില്‍ ബിജെപി. എക്‌സിറ്റ് പോളുകള്‍ക്ക് പിന്നാലെ ദില്ലിയില്‍ ഓടിയെത്തിയിരിക്കുകയാണ് കേന്ദ്ര നേതൃത്വം. ദില്ലിയിലെ വോട്ടര്‍മാരില്‍ നിന്ന് പോസിറ്റീവായ റിപ്പോര്‍ട്ടുകളാണ് ലഭിച്ചതെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ മറുപടി നല്‍കിയിട്ടുണ്ട്. പ്രവര്‍ത്തകര്‍ പക്ഷേ അനുകൂലമായ മറുപടിയല്ല ബിജെപിക്ക് നല്‍കിയത്. നിര്‍ണായക മേഖലയിലെ വോട്ടുബാങ്കുകള്‍ കൈവിട്ടെന്നാണ് പരാതി.

  ദില്ലി നേതൃത്വത്തിലുള്ളവര്‍ ജയത്തിനായി വേണ്ടത്ര പ്രയത്‌നിച്ചില്ല എന്നാണ് പരാതി. വിജയ് ഗോയല്‍, മനോജ് തിവാരി, എന്നീ വിഭാഗങ്ങള്‍ രണ്ടായി തന്നെയാണ് പ്രവര്‍ത്തിച്ചത്. അതുകൊണ്ട് പല വിഭാഗങ്ങളുടെയും വോട്ടുകള്‍ ഏകോപിപ്പിക്കാന്‍ സാധിച്ചില്ല. അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ പ്രചാരണമാണ് ബിജെപിയെ പിടിച്ചു നില്‍ക്കാന്‍ സഹായിച്ചതെന്ന് ഇവര്‍ പറയുന്നു. കേന്ദ്ര നേതൃത്വത്തെ കുറിച്ച് വോട്ടര്‍മാര്‍ക്കിടയിലും പരാതിയില്ല.

  വോട്ടിംഗ് ശതമാനത്തില്‍ ഭയം

  വോട്ടിംഗ് ശതമാനത്തില്‍ ഭയം

  ബിജെപിക്ക് വോട്ടുശതമാനത്തില്‍ വലിയ പേടിയുണ്ട്. ഇത്തവണ 62.59 ശതമാനമാണ് ദില്ലിയിലെ വോട്ടിംഗ്. 2015ല്‍ ഇത് 67.47 ശതമാനമായിരുന്നു. എന്നാല്‍ ഇവിടെയുള്ള രണ്ട് പ്രശ്‌നം ഒന്ന് നിലവിലുള്ള ഭരണകൂടത്തിനെതിരെ ജനവികാരമില്ലെങ്കില്‍ വോട്ടിംഗ് വര്‍ധിക്കാറില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത്് ഈ കണക്ക് ബിജെപിക്ക് ഗുണം ചെയ്തിരുന്നു. അതേസമയം അരവിന്ദ്് കെജ്‌രിവാളിനെതിരെ തല്‍ക്കാലം ജനവിരുദ്ധ വികാരമില്ല. ബിജെപിയുടെ പ്രചാരണം ശക്തമായിരുന്നെങ്കില്‍ ഇത് വോട്ടിംഗ് ശതമാനത്തില്‍ പ്രകടമായിരുന്നു.

  ഓടിയെത്തി നേതൃത്വം

  ഓടിയെത്തി നേതൃത്വം

  കണക്കുകളില്‍ ദില്ലി നേതൃത്വം കടുത്ത നിരാശയിലാണ്. അതേസമയം എക്‌സിറ്റ് പോളുകളില്‍ തിരിച്ചടി കൂടി വന്നതോടെ കേന്ദ്ര നേതൃത്വം ഓടിയെത്തിയിരിക്കുകയാണ്. പുതിയ അധ്യക്ഷന്‍ ജെപി നദ്ദയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം. അമിത് ഷാ, മനോജ് തിവാരി, പ്രകാശ് ജാവദേക്കര്‍, നിത്യാനന്ദ റായ് എന്നിവരാണ് സമിതിയില്‍ എത്തിയത്. നേതാക്കള്‍ തമ്മില്‍ രണ്ട് തട്ടില്‍ നിന്ന് കൊണ്ട് പ്രചാരണം നടത്തിയ കാര്യമാണ് കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ പ്രവര്‍ത്തകര്‍ അറിയിച്ചത്. ഫലം വന്നാല്‍ ഇപ്പോഴുള്ള നേതാക്കളെല്ലാം തെറിക്കുമെന്ന് ഉറപ്പാണ്.

  മോദിക്ക് ജനപ്രീതി... പക്ഷേ...

  മോദിക്ക് ജനപ്രീതി... പക്ഷേ...

  മോദിയുടെ റാലികള്‍ ഗുണം ചെയ്‌തെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ മനോജ് തിവാരി ഒട്ടും ജനപ്രീതി ഇല്ലാത്ത നേതാവാണ്. അദ്ദേഹത്തെ മുന്നില്‍ നിര്‍ത്തിയായിരുന്നു പ്രചാരണം. തിവാരിയെ മാറ്റണമെന്ന് പല പ്രാദേശിക നേതാക്കളും ആര്‍എസ്എസിലെ ഉന്നതരും ആവശ്യപ്പെട്ടിരുന്നു. ദില്ലി പോലുള്ള പോരാട്ട വേദിയില്‍ ഒട്ടും പരിചയസമ്പത്തില്ലാത്ത മനോജ് തിവാരിയെ കൊണ്ടുവന്നത് വഴി ബിജെപിക്ക് ഉറപ്പായും ലഭിക്കേണ്ട വോട്ടുകളാണ് നഷ്ടമായത്.

  ട്വിസ്റ്റില്‍ പ്രതീക്ഷ

  ട്വിസ്റ്റില്‍ പ്രതീക്ഷ

  ജാവദേക്കര്‍ ബിജെപി ജയിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ്. ഫലം വരുമ്പോള്‍ ബിജെപി ചിരിക്കുമെന്ന് യോഗത്തില്‍ പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് എക്‌സിറ്റ് പോളുകള്‍ പരാജയപ്പെട്ടു എന്നാണ് ജാവദേക്കര്‍ ചൂണ്ടിക്കാണിക്കുന്നത്. നിരവധി പേര്‍ തന്നോട് ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കിയിരുന്നു. ഗ്രൗണ്ട് റിയാലിറ്റി എഎപിക്ക് എതിരാണ്. അവസാന ഘട്ടത്തിലെ മികച്ച പോളിംഗ് ബിജെപിക്കുള്ള സര്‍പ്രൈസാണെന്നും ജാവദേക്കര്‍ സൂചിപ്പിച്ചു.

  കൈവിട്ടത് അവര്‍

  കൈവിട്ടത് അവര്‍

  പ്രവര്‍ത്തകര്‍ പക്ഷേ ജാവദേക്കറെ തള്ളുന്നു. എക്‌സിറ്റ് പോള്‍ തങ്ങള്‍ കാണുന്ന വിചാരിച്ച രീതിയിലാണ് വന്നതെന്ന് ഇവര്‍ പറയുന്നു. പ്രധാന പ്രശ്‌നം വിഭാഗീയതാണ്. അതിലേറെ പ്രശ്‌നം മധ്യവര്‍ഗം കൈവിട്ടതാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വോട്ടു ചെയ്ത ഭൂരിഭാഗം വോട്ടര്‍മാരും എഎപിക്ക് വോട്ട് ചെയ്‌തെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാക്കളും പറഞ്ഞു. 2015ല്‍ ബിജെപിക്ക് 33 ശതമാനം വോട്ട് ലഭിച്ചിരുന്നു. ഇത് വര്‍ധിക്കുമെങ്കിലും, ബിജെപിയെ വിശ്വസിച്ച് കൂട്ടത്തോടെ വോട്ട് ചെയ്യുന്നവരുടെ എണ്ണം കുറയും.

  എല്ലാത്തിനും കാരണം....

  എല്ലാത്തിനും കാരണം....

  വിജയ് ഗോയലിനെതിരെ നടപടിയുണ്ടാവാനാണ് സാധ്യത. മനോജ് തിവാരിക്ക് പകരം പുതിയ അധ്യക്ഷനും ഉണ്ടാവും. എന്നാല്‍ ചേരികളില്‍ വീടുകള്‍ ഉണ്ടാക്കുമെന്ന ബിജെപിയുടെ വമ്പന്‍ പദ്ധതി ഇവര്‍ രണ്ടുപേരും ചേര്‍ന്ന് അട്ടിമറിച്ചു. ജനങ്ങളിലേക്ക് ഇത് കാര്യമായി എത്തിയില്ല. ഇവര്‍ രണ്ടുപേര്‍ക്കുമെതിരെ നിരവധി ഗുരുതര ആരോപണങ്ങളുണ്ട്. അരവിന്ദ് കെജ്‌രിവാളിന്റെ ജനപ്രിയ പദ്ധതികളെ കുറിച്ച് കൃത്യമായി പഠിക്കാനാണ് അടുത്ത തീരുമാനം. ദില്ലിയിലെ നേതാക്കള്‍ നിരാശരാവേണ്ട എന്ന സന്ദേശവും കേന്ദ്ര നേതൃത്വം നല്‍കുന്നുണ്ട്.

  ദില്ലിയില്‍ ബിജെപി ചിരിക്കുന്നു; അവസാന 2 മണിക്കൂറില്‍ 30 ലക്ഷം വോട്ടുകള്‍, എക്‌സിറ്റ് പോള്‍ തെറ്റും

  English summary
  bjp worries over exit polls become true
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X