ബിജെപിക്ക് രാജ്യത്ത് ജനസമ്മതി കുറയുന്നു; ഇപ്പോൾ തിരഞ്ഞെടുപ്പിൽ 32 സീറ്റ് നഷ്ടപ്പെടുമെന്ന് സർവ്വെ!
ദില്ലി: ഇപ്പോൾ ലോക്സഭ തിരഞ്ഞെടുപ്പ് നടക്കുകകയാണെങ്കിൽ ബിജെപിക്ക് അവരുടെ 32 പാർലമെന്റ് സീറ്റുകൾ നഷ്ടപ്പെടുമെന്ന് സർവ്വെ. ഇന്ത്യ ടുഡേ ഗ്രൂപ്പ്-കാർവി ഇൻസൈറ്റ് നടത്തിയ സർവ്വെയിലാണ് ബിജെപിയുടെ രാജ്യത്തിലെ ജനസമ്മതി കുറഞ്ഞതായി വ്യക്തമക്കുന്നത്. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ 303 സീറ്റിന്റെ ഭൂരിപക്ഷത്തിലായിരുന്നു ബിജെപി വിജിയിച്ച് അധികാരത്തിലെത്തിയത്.
എന്നാൽ ഇപ്പോൾ ലോക്സഭ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ 271 സീറ്റിൽ മാത്രമേ ബിജെപിക്ക് ഭൂരിപക്ഷം നേടാൻ സാധിക്കുകയുള്ളൂവെന്ന് സർവ്വെ വ്യക്തമാക്കുന്നു. എൻഡിഎ സഖ്യത്തിൽ നിന്നുള്ള ശിവസേനയുടെ പിൻമാറ്റവും രാജ്യത്തെ ആഭ്യന്തര വിഷയങ്ങളും എൻഡിഎ സഖ്യത്തിന് 50 സീറ്റ് വരെ കുറയാൻ കാരണമാകുമെന്നാണ് സർവ്വെ വ്യക്തമാക്കുന്നത്. സഖ്യം തുടരാൻ സാധിച്ചാൽ എൻഡിഎക്ക് തന്നെയായിരിക്കും ഭൂരുപക്ഷമെന്നും സർവ്വെ വ്യക്തമാക്കുന്നു.

ഇന്ന് പൊതു തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ യുപിഎക്ക് 15 സീറ്റിൽ അധികം നേടാനാകുമെന്നും സർവ്വെ വ്യക്തമാക്കുന്നു. 2019 മെയിൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ എൻഡിഎയുടെ 50 സീറ്റുകളിൽ 4 ശതമാനം വോട്ട് ഷെയറിങിൽ കുറവ് വരുമെന്നും സർവ്വെ വ്യക്തമാക്കുന്നു. അതേസമയം യുപിഎക്ക് 15 സീറ്റുകളില്‍ രണ്ട് ശതമാനത്തിന്റെ വർധനവ് വോട്ട് ഷെയറിങിൽ ഉണ്ടാകും.
എൻഡിഎ സഖ്യകക്ഷിയായരുന്ന ശിവസേന, സമാജ്വാദി പാർട്ടി, ബഹുജൻ സമാജ്വാദി പാർട്ടി തുടങ്ങിയവർ യുപിഎയുമായി സഖ്യമുണ്ടാക്കി പുതിയ ഒരു മഹാസഖ്യം ഉണ്ടായത് എൻഡിഎയ്ക്ക് ക്ഷീണമുണ്ടാക്കിയിട്ടുണ്ടെന്നും സർവ്വെ വ്യക്തമാക്കുന്നു. ഇത് എൻഡിഎയ്ക്ക് ലോക്സഭ തിരഞ്ഞെടുപ്പിൽ ഉണ്ടായ മഹാഭൂരിപക്ഷം കുറയ്ക്കാൻ ഇടയാക്കുമെന്ന് സർവ്വെ വ്യക്തമാക്കുന്നു.
-
ക്രിസ്ത്യൻസ് ‘ഔട്ട് ഓഫ് റീച്ച്’;അച്ഛൻ-മകൻ കോംബോ ബിജെപിയെ അസ്വസ്ഥമാക്കുമ്പോൾ... -
'കോർ ഹിന്ദുവിനെ വിട്ട് ബിജെപി ക്രിസ്ത്യൻ ഔട്ട് റീച്ചിനായി പോയിട്ട് എന്തായി';വിമർശിച്ച് സെൻകുമാർ -
‘കമ്മ്യൂണിസ്റ്റുകളുടെ പിന്തുണയിൽ സർക്കാർ വേണ്ട’- ഈ വാശി മൂലം ജയിച്ചിട്ടും ‘എംഎൽഎ’ ആകാൻ കഴിയാഞ്ഞവർ -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
ഇറാന് വന്‍ വിജയം; 10000 കോടി ഡോളര്‍ കൈയ്യിലെത്തും, അമേരിക്ക വിട്ടുവീഴ്ച ചെയ്തെന്ന് റിപ്പോര്‍ട്ട് -
മീന പണം എറിഞ്ഞ് പണം കൊയ്യുന്നു; 10 കോടി 100 കോടിയാക്കിയ ബുദ്ധി, വീട് വില്‍പ്പന ചര്‍ച്ച -
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും












Click it and Unblock the Notifications