കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് രാജ്യത്ത് ജനസമ്മതി കുറയുന്നു; ഇപ്പോൾ തിരഞ്ഞെടുപ്പിൽ 32 സീറ്റ് നഷ്ടപ്പെടുമെന്ന് സർവ്വെ!

Google Oneindia Malayalam News

ദില്ലി: ഇപ്പോൾ ലോക്സഭ തിര‍ഞ്ഞെടുപ്പ് നടക്കുകകയാണെങ്കിൽ ബിജെപിക്ക് അവരുടെ 32 പാർലമെന്റ് സീറ്റുകൾ നഷ്ടപ്പെടുമെന്ന് സർവ്വെ. ഇന്ത്യ ടുഡേ ഗ്രൂപ്പ്-കാർവി ഇൻസൈറ്റ് നടത്തിയ സർവ്വെയിലാണ് ബിജെപിയുടെ രാജ്യത്തിലെ ജനസമ്മതി കുറ‌ഞ്ഞതായി വ്യക്തമക്കുന്നത്. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ 303 സീറ്റിന്റെ ഭൂരിപക്ഷത്തിലായിരുന്നു ബിജെപി വിജിയിച്ച് അധികാരത്തിലെത്തിയത്.

എന്നാൽ ഇപ്പോൾ ലോക്സഭ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ 271 സീറ്റിൽ മാത്രമേ ബിജെപിക്ക് ഭൂരിപക്ഷം നേടാൻ സാധിക്കുകയുള്ളൂവെന്ന് സർവ്വെ വ്യക്തമാക്കുന്നു. എൻഡിഎ സഖ്യത്തിൽ നിന്നുള്ള ശിവസേനയുടെ പിൻമാറ്റവും രാജ്യത്തെ ആഭ്യന്തര വിഷയങ്ങളും എൻഡിഎ സഖ്യത്തിന് 50 സീറ്റ് വരെ കുറയാൻ കാരണമാകുമെന്നാണ് സർവ്വെ വ്യക്തമാക്കുന്നത്. സഖ്യം തുടരാൻ സാധിച്ചാൽ എൻഡിഎക്ക് തന്നെയായിരിക്കും ഭൂരുപക്ഷമെന്നും സർവ്വെ വ്യക്തമാക്കുന്നു.

BJP

ഇന്ന് പൊതു തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ യുപിഎക്ക് 15 സീറ്റിൽ അധികം നേടാനാകുമെന്നും സർവ്വെ വ്യക്തമാക്കുന്നു. 2019 മെയിൽ നടന്ന ലോക്സഭ തിര‍ഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ എൻഡിഎയുടെ 50 സീറ്റുകളിൽ 4 ശതമാനം വോട്ട് ഷെയറിങിൽ കുറവ് വരുമെന്നും സർവ്വെ വ്യക്തമാക്കുന്നു. അതേസമയം യുപിഎക്ക് 15 സീറ്റുകളില്‌ രണ്ട് ശതമാനത്തിന്റെ വർധനവ് വോട്ട് ഷെയറിങിൽ ഉണ്ടാകും.

എൻഡിഎ സഖ്യകക്ഷിയായരുന്ന ശിവസേന, സമാജ്വാദി പാർട്ടി, ബഹുജൻ സമാജ്വാദി പാർട്ടി തുടങ്ങിയവർ യുപിഎയുമായി സഖ്യമുണ്ടാക്കി പുതിയ ഒരു മഹാസഖ്യം ഉണ്ടായത് എൻഡിഎയ്ക്ക് ക്ഷീണമുണ്ടാക്കിയിട്ടുണ്ടെന്നും സർവ്വെ വ്യക്തമാക്കുന്നു. ഇത് എൻഡിഎയ്ക്ക് ലോക്സഭ തിരഞ്ഞെടുപ്പിൽ ഉണ്ടായ മഹാഭൂരിപക്ഷം കുറയ്ക്കാൻ ഇടയാക്കുമെന്ന് സർവ്വെ വ്യക്തമാക്കുന്നു.

English summary
BJP would lose 32 seats if Lok Sabha election were held today; Survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X