യഥാര്‍ത്ഥ വില്ലന്‍ അനുപം ഖേറാണെന്ന് യോഗി ആദിത്യനാഥ്
ദില്ലി: ബിജെപി എംപി യോഗി ആദിത്യനാഥിനെതിരെയും സ്വാധ്വി പ്രാചിക്കെതിരെയും പ്രതികരിച്ച ബോളിവുഡ് നടന് അനുപം ഖേറിന് ചുട്ട മറുപടിയുമായി യോഗി ആദിത്യനാഥ് എത്തി. അനുപം ഖേര്‍ യഥാര്‍ത്ഥ ജീവിതത്തിലും വില്ലനാണെന്ന് യോഗി ആദിത്യനാഥ് പറയുന്നു. ഒരു വില്ലന്റെ എല്ലാ സ്വഭാവവും അനുപം ഖേറിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതില്‍ കൂടുതല്‍ ഒന്നും അയാളെക്കുറിച്ച് പറയാനില്ലെന്നും ആദിത്യനാഥ് പറഞ്ഞു. വര്‍ഗീയ പ്രസംഗങ്ങള്‍ നടത്തി വാര്‍ത്തകളില്‍ ഇടം പിടിക്കുന്ന ബിജെപി നേതാക്കളായ സ്വാധ്വി പ്രാചിയേയും യോഗി ആദിത്യനാഥിനെയും ജയിലില്‍ ഇടണമെന്ന് കഴിഞ്ഞ ദിവസം അനുപം ഖേര്‍ പറയുകയുണ്ടായി. ഇതിനെതിരെയാണ് ആദിത്യനാഥ് പ്രതികരിച്ചത്.

ഇരുവരെയും ബിജെപിയില്‍ നിന്നും പുറത്താക്കണമെന്നും താരം പറഞ്ഞിരുന്നു. അതാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ഇരുവരും നടത്തുന്ന അസഹിഷ്ണുതാ പരാമര്‍ശത്തെക്കുറിച്ച് ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നപ്പോഴായിരുന്നു അനുപം ഖേര്‍ ഇത്തരത്തില്‍ പ്രതികരിച്ചത്.
Anupam Kher ne saabit kar diya ki woh reel life mein hi nahi,real life mein bhi khalnayak hain, says Yogi Adityanathhttps://t.co/fARdL8plVp
— ANI (@ANI_news) March 9, 2016
രാഹുല്‍ ഗാന്ധിക്കെതിരെയും അനുപം ഖേര്‍ പ്രതികരിച്ചിരുന്നു. പ്രധാനമന്ത്രിയാകാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന രാഹുലിന് എന്ത് കഴിവാണുള്ളത്. നരേന്ദ്ര മോദിയുടെ പത്തില്‍ ഒന്ന് കഴിവുണ്ടെങ്കില്‍ രാഹുലിന് താന്‍ വോട്ടുചെയ്യുമെന്നാണ് താരം പരഞ്ഞത്.
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
വാക്ക് മാറ്റുന്നവനെന്ന് പരിഹാസം; രാഷ്ട്രീയത്തിൽ ആരെങ്കിലും സത്യം പറഞ്ഞിട്ടുണ്ടോയെന്ന് അഖിൽ മാരാർ -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ്












Click it and Unblock the Notifications