കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോഹിംഗ്യന്‍ ക്യാംപുകള്‍ കത്തിച്ചു, തീവ്രവാദികള്‍ വേണ്ട, വിവാദ പ്രസ്താവനയില്‍ ബിജെപി നേതാവ് കുടുങ്ങി!

റോഹിംഗ്യന്‍ ക്യാംപുകള്‍ കത്തിച്ചെന്ന് ബിജെപി നേതാവ്

Google Oneindia Malayalam News

Recommended Video

cmsvideo
റോഹിൻഗ്യൻ ക്യാമ്പിനു തീയിട്ടത് സമ്മതിച്ചു ബിജെപി യുവനേതാവ്

ദില്ലി: റോഹിംഗ്യകള്‍ തീവ്രവാദികളാണെന്നും രാജ്യത്തിന് ഭീഷണിയായ അവരുടെ ക്യാംപുകള്‍ കത്തിച്ചുകളഞ്ഞെന്നും ബിജെപി യൂത്ത് വിംഗ് നേതാവ് മനീഷ് ചണ്ഡേല. ഇക്കാര്യം വെളിപ്പെടുത്തി കൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്യുകയായിരുന്നു. ആവേശത്തിന് പറഞ്ഞതാണെങ്കിലും പ്രസ്താവനയില്‍ ചണ്ഡേല ഇപ്പോള്‍ കുടുങ്ങിയിരിക്കുകയാണ്. ദില്ലിയിലെ കലിന്ദ് കുഞ്ചില്‍ കഴിഞ്ഞ ദിവസം ഉണ്ടായ തീപ്പിടുത്തം ഇയാള്‍ ഉണ്ടാക്കിയതാണെന്നാണ് ഇപ്പോള്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്. തീപ്പിടുത്തത്തില്‍ ഇരുനൂറിലധികം റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് വാസസ്ഥലം നഷ്ടപ്പെട്ടിരുന്നു. ഇത് സര്‍ക്കാര്‍ ഗൗരവമേറിയ വിഷയമായി കാണുമ്പോഴാണ് ചണ്ഡേല ഇത്തരമൊരു പ്രസ്താവന നടത്തിയത്.

രണ്ടായിരത്തിന്റെ നോട്ടുകളില്ല, അച്ചടി നിര്‍ത്തി... രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എട്ടിന്റെ പണി!!രണ്ടായിരത്തിന്റെ നോട്ടുകളില്ല, അച്ചടി നിര്‍ത്തി... രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എട്ടിന്റെ പണി!!

1

അതേസമയം വിഷയം വന്‍ വിവാദമായതോടെ അദ്ദേഹം ട്വീറ്റ് പിന്‍വലിച്ചിട്ടുണ്ട്. മനീഷ് ചണ്ഡേലയ്‌ക്കെതിരെ ഓള്‍ ഇന്ത്യന്‍ മുസ്ലീം മജ്‌ലിസ് ഇ മുഷാവറത്ത് ദില്ലി പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. ഇവരുടെ പരാതിയില്‍ മനീഷിന്റെ ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ടുമുണ്ട്. ദില്ലിയിലെ അഭാര്‍ത്ഥി ക്യാംപുകള്‍ ഇയാള്‍ തന്നെയാണെന്ന് പോലീസ് പറയുന്നു. മനീഷിന്റെ ട്വീറ്റുകളില്‍ നിന്നും അതാണ് മനസിലാവുന്നത്. ഞങ്ങള്‍ തന്നെയാണ് ക്യാംപുകള്‍ കത്തിച്ചത്. ഇനിയും കത്തിക്കും. കാരണം അവര്‍ തീവ്രവാദികളാണെന്ന് മനീഷ് ആവര്‍ത്തിച്ചിട്ടുണ്ട്. പരസ്യ പ്രസ്താവനയില്‍ ബിജെപി നേതൃത്വവും പ്രതിരോധത്തിലാണ്. റോഹിംഗ്യകളെ സംരക്ഷിക്കുമെന്നാണ് ഇന്ത്യയുടെ നിലപാട്.

2

എന്നാല്‍ ആര്‍എസ്എസ് അഭയാര്‍ത്ഥികള്‍ക്കെതിരാണ്. ഈ നയമാണ് മനീഷും നടപ്പാക്കിയതെന്നാണ് സൂചന. അതേസമയം വിഷയത്തില്‍ യുഎന്‍ ഇടപെട്ടാല്‍ അതും ഇന്ത്യക്ക് തിരിച്ചടിയാവും. ഇയാള്‍ക്കെതിരെ എത്രയും പെട്ടെന്ന് നടപടിയെടുക്കാന്‍ നിര്‍ദേശം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇയാള്‍ സോഷ്യല്‍ മീഡിയ വഴി റോഹിംഗ്യന്‍ ക്യാംപുകള്‍ കത്തിച്ചു എന്ന് അവകശാപ്പെട്ടത് കൂടുതല്‍ പേര്‍ ഏറ്റെടുത്തിട്ടുണ്ട്. ഇവരും ഇത്തരം മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ വലിയ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് പോലീസ് പറയുന്നു.

''എനിക്ക് എച്ച്ഐവി ഉണ്ടേ., കൂയ്'' അഞ്ച് പേർക്ക് മന:പൂർവ്വം എച്ച്ഐവി പകർത്തിയ യുവാവിന് കിട്ടിയ ശിക്ഷ! ''എനിക്ക് എച്ച്ഐവി ഉണ്ടേ., കൂയ്'' അഞ്ച് പേർക്ക് മന:പൂർവ്വം എച്ച്ഐവി പകർത്തിയ യുവാവിന് കിട്ടിയ ശിക്ഷ!

കലൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം ഇടിഞ്ഞ് താണു.. ഒഴിവായത് വന്‍ ദുരന്തം! മെട്രോയ്ക്ക് ഭീഷണികലൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം ഇടിഞ്ഞ് താണു.. ഒഴിവായത് വന്‍ ദുരന്തം! മെട്രോയ്ക്ക് ഭീഷണി

English summary
after kathua hate and mistrust in jammu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X