കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീങ്ങളുടെ വെള്ളിയാഴ്ച നമസ്കാരത്തിനെതിരെ യുവമോര്‍ച്ച,ബംഗാള്‍ വീണ്ടും പുകയുന്നു

  • By
Google Oneindia Malayalam News

Recommended Video

cmsvideo
മുസ്ലീംങ്ങളെ വെള്ളിയാഴ്ച നമസ്‌കാരത്തിന് സമ്മതിക്കില്ലെന്ന് യുവമോര്‍ച്ച

കൊല്‍ക്കത്ത: ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാനത്ത് മുന്നേറിയതോടെ അശാന്തിയുടെ ദിനങ്ങള്‍ക്കായിരുന്നു ബംഗാള്‍ പിന്നീട് സാക്ഷ്യം വഹിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും പരസ്പരം വാളെടുത്തതോടെ ഇരുപാര്‍ട്ടികളിലേയും നിരവധി പ്രവര്‍ത്തകരാണ് ആക്രമത്തിനിരയായത്. ഒരു ഘട്ടത്തില്‍ ജയ് ശ്രീറാം വിളിച്ച് ബിജെപി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ തടയാന്‍ എത്തിയതും വലിയ സംഘര്‍ഷങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

<strong>രാജ്യമൊട്ടുക്കെ ഓപ്പറേഷന്‍ താമര, മറ്റൊരു രാജ്യസഭ എംപിയും ബിജെപിയില്‍</strong>രാജ്യമൊട്ടുക്കെ ഓപ്പറേഷന്‍ താമര, മറ്റൊരു രാജ്യസഭ എംപിയും ബിജെപിയില്‍

സംസ്ഥാനത്ത് ഇരുപാര്‍ട്ടികളും തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ആളികത്തുന്നതിനിടെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ശക്തമാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ ബിജെപി യുവജന സംഘടനയായ യുവമോര്‍ച്ച നടത്തുന്നത്. മുസ്ലീങ്ങള്‍ വെള്ളിയാഴ്ച റോഡ് ഗതാഗതം തടസ്സപ്പെടുത്തി ജുമ്അ നമസ്കാരം ചെയ്യുകയാണെന്ന് ആരോപിച്ച് ചൊവ്വാഴ്ച ഹനുമാന്‍ പ്രാര്‍ത്ഥനയുമായി തങ്ങളും റോഡ് തടയുമെന്നാണ് പ്രവര്‍ത്തകര്‍ വെല്ലുവിളിച്ചിരിക്കുന്നത്.

 ഹനുമാന്‍ ചലിസ

ഹനുമാന്‍ ചലിസ

പശ്ചിമബംഗാളില്‍ ബിജെപി വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് വിത്ത് പാകുകയാണെന്ന തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ആരോപണങ്ങള്‍ക്കിടെയാണ് മുസ്ലീം പള്ളികളിലെ വെള്ളിയാഴ്ച നമസ്കാരത്തിനെതിരെ ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. വെള്ളിയാഴ്ചകളില്‍ ജുമ്അ നമസ്കാരത്തിന്‍റെ പേരില്‍ മുസ്ലീങ്ങള്‍ ഗതാഗതം തടസ്സപ്പെടുത്തുകയാണെന്നാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

 മുസ്ലീങ്ങളുടെ നമസ്കാരം

മുസ്ലീങ്ങളുടെ നമസ്കാരം

ഇതിന് പകരമായി ചൊവ്വാഴ്ച ദിവസങ്ങളില്‍ റോഡ് തടസ്സപ്പെടുത്തി ഹനുമാന്‍ ചലിസ ആചരിക്കുമെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. കഴിഞ്ഞ ചൊവ്വാഴ്ച ഇത്തരത്തില്‍ ഹനുമാന്‍ ചലിസ നടത്താനായി ഒരു മണിക്കൂറോളം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ റോഡ് തടസ്സപ്പെടുത്തി.ഹൗറയ്ക്ക് സമീപം ബാലി ഖാലില്‍ ആണ് യുവമോര്‍ച്ച പരിപാടി സംഘടിപ്പിച്ചത്.

നിരവധി പേര്‍ മരിക്കുന്നു

നിരവധി പേര്‍ മരിക്കുന്നു

വെള്ളിയാഴ്ചകളില്‍ നഗരത്തിലെ പ്രധാന നഗരങ്ങളിലെ റോഡുകളെല്ലാം മുസ്ലീങ്ങള്‍ നമസ്കാരത്തിന്‍റെ പേരില്‍ ബ്ലോക്ക് ചെയ്യുകയാണ്. ഗ്രാന്‍റ് ട്രെങ്ക് റോഡ് അടക്കമുള്ള പ്രധാന റോഡുകളാണ് മുസ്ലീങ്ങള്‍ തടയുന്നത്. ഈ സമയത്ത് ആംബുലന്‍സുകള്‍ തടയുന്നു, ഇത് കാരണം രോഗികള്‍ക്ക് മരിക്കുന്നു, പലര്‍ക്കും സമയത്തിന് എത്താന്‍ കഴിയുന്നില്ല. കഴിഞ്ഞ എട്ട് വര്‍ഷമായി സംസ്ഥാനത്ത് ഇതാണ് സ്ഥിതി, ഇത് ഇന് അനുവദിക്കില്ല. യുവമോര്‍ച്ച ജില്ലാ പ്രസിഡന്‍റ് ഒപി സിങ്ങ് പറഞ്ഞു.

 പിന്തുണച്ച് അധ്യക്ഷന്‍

പിന്തുണച്ച് അധ്യക്ഷന്‍

ഇനിയും ഇത് തുടര്‍ന്ന് പോകാനാണ് മുസ്ലീങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ എല്ലാ ചൊവ്വാഴ്ചകളിലും ഹനുമാന്‍ ക്ഷേത്രത്തിന് മുന്നില്‍ റോഡുകള്‍ തടസ്സപ്പെടുത്തി ഹനുമാന്‍ ചലിസ കൊണ്ടാടുമെന്നും സിംഗ് പറഞ്ഞു. അവര്‍ക്ക് അങ്ങനെ ചെയ്യാമെങ്കില്‍ എന്തുകൊണ്ട് തങ്ങള്‍ക്ക് അത് ചെയ്യാന്‍ പാടില്ല, സിംഗ് ചോദിച്ചു. അതേസമയം യുവമോര്‍ച്ചയെ പിന്തുണച്ച് ബിജെപി എംപിയും സംസ്ഥാന അധ്യക്ഷനുമായ ദിലിപ് ഖോഷ് രംഗത്തെത്തി.

 എതിര്‍ത്ത് തൃണമൂല്‍

എതിര്‍ത്ത് തൃണമൂല്‍

മുസ്ലീങ്ങള്‍ ചെയ്യുന്നുണ്ടെങ്കില്‍ എന്തുകൊണ്ടാണ് ഹിന്ദുക്കള്‍ക്ക് അങ്ങനെ ചെയ്യാന്‍ അവകാശമില്ലാത്തത്. ബംഗാളില്‍ ജീവിക്കുന്ന ഹിന്ദുക്കള്‍ക്ക് തങ്ങളുടെ മതാചാരം അനുസരിച്ച് ജീവിക്കാനുള്ള അവകാശമില്ലേയെന്നും സിംഗ് ചോദിച്ചു. അതേസമയം ബിജെപിക്കെതിരെ തൃണമൂല്‍ നേതാക്കള്‍ രംഗത്തെത്തി. ബംഗാളില്‍ എല്ലാ മതവിഭാഗങ്ങള്‍ക്കും അവരുടെ മതാചാരം അനുസരിച്ച് ജീവിക്കാനുള്ള അവകാശമുണ്ട്. ഞങ്ങള്‍ മതേതരത്വത്തില്‍ വിശ്വസിക്കുന്നവരാണ്. എന്നാല്‍ സംസ്ഥാനത്ത് വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മന്ത്രി ഫിര്‍ഹാദ് ഹക്കിം പറഞ്ഞു.

<strong>കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ആംആദ്മിയില്‍ ചേര്‍ന്നു, ദില്ലിയില്‍ കനത്ത തിരിച്ചടി</strong>കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ആംആദ്മിയില്‍ ചേര്‍ന്നു, ദില്ലിയില്‍ കനത്ത തിരിച്ചടി

<strong>തെലങ്കാനയില്‍ ബിജെപി അധികാരത്തില്‍ ഏറും! 4 ല്‍ തുടങ്ങി 17 ല്‍ ലക്ഷ്യം, ബിജെപിയുടെ പ്ലാന്‍</strong>തെലങ്കാനയില്‍ ബിജെപി അധികാരത്തില്‍ ഏറും! 4 ല്‍ തുടങ്ങി 17 ല്‍ ലക്ഷ്യം, ബിജെപിയുടെ പ്ലാന്‍

English summary
BJP Youth wing against friday namaz
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X