കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബുലന്ദ്‌ഷെഹര്‍ കലാപം; യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍, ബജ്‌റംഗ്ദള്‍ നേതാവും പിടിയില്‍

Google Oneindia Malayalam News

Recommended Video

cmsvideo
ബുലന്ദ്‌ഷെഹര്‍ കലാപത്തിൽ യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍ | Oneindia Malayalam

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ബുലന്ദ്‌ഷെഹറിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍. ശിഖര്‍ അഗര്‍വാള്‍ ആണ് ഹാപൂരില്‍ നിന്ന് കഴിഞ്ഞദിവസം രാത്രി പിടിയിലായത്. കലാപത്തിനിടെ പോലീസ് ഓഫീസര്‍ സുബോധ് കുമാര്‍ സിങ് ക്രൂരമായി കൊല്ലപ്പെട്ടിരുന്നു. സുബോധിനെതിരെ വ്യാജ വീഡിയോ പ്രചാരണം നടത്തിയതാണ് യുവമോര്‍ച്ച നേതാവിനെ കുടുക്കിയത്.

Bula

ഡിസംബര്‍ മൂന്നിനാണ് ബുലന്ദ്‌ഷെഹറിലെ പോലീസ് പോസ്റ്റിന് സമീപം വ്യാപക സംഘര്‍ഷം അരങ്ങേറിയത്. പശുക്കളുടെ ജഡങ്ങള്‍ കണ്ടെത്തിയെന്നാരോപിച്ചാണ് ആക്രമണം തുടങ്ങിയത്. തടയാനെത്തിയ പോലീസുകാര്‍ക്ക് നേരെയും ആക്രമണമുണ്ടായി. ഇതിനിടെയാണ് സുബോധ് കുമാറിനെതിരേ ആക്രമണമുണ്ടായതും അദ്ദേഹത്തെ കൊലപ്പെടുത്തിയതും.

പശുക്കളുടെ ജഡം കണ്ടെത്തിയതിനെ തുടര്‍ന്ന് തങ്ങള്‍ പ്രതിഷേധിച്ചെന്നും തങ്ങളെ തടഞ്ഞത് സുബോധ് കുമാറാണെന്നും പശുക്കളെ കശാപ്പ് നടത്തിയവര്‍ക്കെതിരെ നടപടിയെടുത്തില്ലെന്നും കാണിച്ച് ശിഖര്‍ അഗര്‍വാള്‍ വീഡിയോ പ്രചരിപ്പിച്ചിരുന്നു. പിന്നീട് സംഘടിച്ചെത്തിയവര്‍ കലാപം അഴിച്ചുവിടുകയായിരുന്നു.

അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ബിജെപിക്ക് വന്‍ തിരിച്ചടി: നാല് പാര്‍ട്ടികള്‍ പുറത്തേക്ക്, തീരുമാനം ഉടന്‍അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ബിജെപിക്ക് വന്‍ തിരിച്ചടി: നാല് പാര്‍ട്ടികള്‍ പുറത്തേക്ക്, തീരുമാനം ഉടന്‍

അതിനിടെ കേസില്‍ ഒന്നാംപ്രതിയായ ബജ്‌റംഗ്ദള്‍ നേതാവ് യോഗേഷ് രാജിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഓഫീസറെ കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതി ഇയാളാണ്. സുബോധ് കുമാര്‍ മുസ്ലിംകള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും തന്നെ ഭീഷണിപ്പെടുത്തിയെന്നും ശിഖര്‍ അഗര്‍വാള്‍ വീഡിയോയില്‍ ആരോപിച്ചിരുന്നു.

ശിഖര്‍ അഗര്‍വാളിനെ ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് എസ്പി അതുല്‍ കുമാര്‍ ശ്രീവാസ്തവ പറഞ്ഞു. പശുക്കളെ കശാപ്പ് ചെയ്തുവെന്ന യോഗേഷ് രാജിന്റെ പരാതിയില്‍ അഞ്ച് മുസ്ലിംകളെയും അറസ്റ്റ് ചെയ്തിരുന്നു.

English summary
BJP Youth Leader Who Blamed Bulandshahr Cop For Violence Arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X