യുവമോര്‍ച്ച നേതാവിന്റെ കൊലപാതകം; പോലീസ് കേരളത്തിലേക്ക്, സംഘപരിവാര്‍ ബന്ദ്
മംഗളൂരു: യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതക കേസ് അന്വേഷണം കേരളത്തിലേക്കും. അഞ്ച് പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് കര്‍ണാടക പോലീസ് കേസ് അന്വേഷിക്കുന്നത്. ഇതില്‍ ഒരു സംഘം കേരളത്തിലേക്ക് തിരിച്ചു. കര്‍ണാടകയിലെ മടിക്കേരി, ഹാസന് എന്നീ പ്രദേശങ്ങളിലേക്കും അന്വേഷണ സംഘം പുറപ്പെട്ടു. ചൊവ്വാഴ്ച വൈകീട്ടാണ് ദക്ഷിണ കന്നഡ ജില്ലയിലെ സുള്യയിലുള്ള ബെല്ലാരിയിലെ യുവമോര്‍ച്ച ജില്ലാ നേതാവ് വെട്ടേറ്റ് മരിച്ചത്. സംഭവത്തത്തില്‍ പ്രതിഷേധിച്ച് ഇന്ന് ദക്ഷിണ കന്നഡയില്‍ സംഘപരിവാര്‍ സംഘടനകള്‍ ബന്ദ് പ്രഖ്യാപിച്ചു.
ബൈക്കിലെത്തിയ മൂന്ന് പേരാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന് ലഭിച്ച വിവരം. സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ബെല്ലാരിയില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മംഗളൂരുവില്‍ നിന്നും ഉഡുപ്പിയില്‍ നിന്നും കൂടുതല്‍ പോലീസുകാരെ ഇവിടെ നിയോഗിച്ചു. കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ചുവെന്ന് ജില്ലാ പോലീസ് മേധാവി ഋഷികേശ് സൊനാനി പറഞ്ഞു.

കേരള രജിസ്ട്രേഷനിലുള്ള ബൈക്കിലെത്തിയവരാണ് കൊലപാതകം നടത്തിയത് എന്ന വിവരം മാധ്യമങ്ങളില്‍ നിന്നാണ് അറിഞ്ഞതെന്ന് എസ്പി പറഞ്ഞു. ഇതുവരെ തെളിവ് ലഭിച്ചിട്ടില്ല. അതിര്‍ത്തികളിലെല്ലാം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണ്. ബെല്ലാരിയില്‍ മസൂദ് എന്ന യുവാവ് കഴിഞ്ഞ ദിവസം കൊല ചെയ്യപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാരമാണ് പുതിയ സംഭവം എന്ന് പ്രദേശവാസികള്‍ പറഞ്ഞുവെന്നും എസ്പി അറിയിച്ചു.

അതേസമയം, ദക്ഷിണ കന്നഡയില്‍ സംഘപരിവാര്‍ സംഘടനകള്‍ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയുമാണ് കൊലപാതകത്തിന് പിന്നിലെന്ന് അവര്‍ ആരോപിച്ചു. കേരള രജിസ്ട്രേഷനിലുള്ള ബൈക്കിലെത്തിയവരാണ് അക്രമം നടത്തിയെന്നും അവര്‍ പറഞ്ഞു. സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ പുട്ടൂരിലെ രണ്ട് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്.

പ്രവീണിന്റെ ഉടമസ്ഥതയിലുള്ള ഇറച്ചി കടയ്ക്ക് സമീപമാണ് കൊലപാതകം നടന്നത്. ഇയാള്‍ കടയടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. രാത്രി ഒമ്പതോടെയാണ് സംഭവം. തൊട്ടുപിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ സംഘടിക്കുകയും പോലീസ് സ്റ്റേഷന് ഉപരോധിക്കുകയും ചെയ്തു. യുവമോര്‍ച്ച ജില്ലാ കമ്മിറ്റി അംഗമാണ് പ്രവീണ്‍. സംഭവത്തില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ദുഃഖം രേഖപ്പെടുത്തി. അക്രമികളെ ഉടന്‍ പിടികൂടുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രവീണിന്റെ മൃതദേഹം വിലാപയാത്രയായി കൊണ്ടുപോയി സംസ്കരിക്കാനായിരുന്നു ബിജെപി നേതാക്കളുടെ തീരുമാനം. പുട്ടുര്, ദാര്ബി, സവനൂര്‍, കനിയൂര്‍, ബെല്ലാരി എന്നിവിടങ്ങളില്‍ പൊതുദര്‍ശനമുണ്ടാകുമെന്നും ബിജെപി അറിയിച്ചിരുന്നു. എന്നാല്‍ സംഘര്‍ഷ സാധ്യത കണ്ട് പോലീസ് ഇടപെടുകയും വിലാപയാത്ര ഒഴിവാക്കുകയും ചെയ്തു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം നേരിട്ട് വീട്ടിലേക്ക് കൊണ്ടുപോകാനാണ് പുതിയ തീരുമാനം.

അതേസമയം, പ്രവീണിന്റെ കൊലപാതകം നടന്ന പിന്നാലെ മുസ്ലിം വീടുകളില്‍ പോലീസ് പരിശോധന നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്ന് എസ്ഡിപിഐ ആരോപിച്ചു. നിരവധി മുസ്ലിം യുവാക്കളെ അറസ്റ്റ് ചെയ്തുവെന്നും അവര്‍ പറഞ്ഞു. കൊലപാതകം നടത്തിയവരെ പിടികൂടുന്നതിന് പകരം പ്രദേശത്തെ മുഴുവന്‍ മുസ്ലിം യുവാക്കളെയും കസ്റ്റഡിയിലെടുക്കുകയാണ് പോലീസ്...

സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനെ പ്രതീപ്പെടുത്താനാണ് പോലീസ് ഇങ്ങനെ ചെയ്യുന്നതെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറി ശാക്കിര്‍ അലകി മജലു പറഞ്ഞു. വിലാപയാത്രയ്ക്ക് അനുമതി നല്‍കരുതെന്നും സംഘര്‍ഷമുണ്ടായാല്‍ പോലീസ് മാത്രമാകും ഉത്തരവാദിയെന്നും ശാക്കിര്‍ പറഞ്ഞു. പിന്നീടാണ് പോലീസ് ബിജെപി നേതൃത്വവുമായി സംസാരിച്ചതും വിലാപ യാത്ര ഒഴിവാക്കിയതും.
-
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം












Click it and Unblock the Notifications