• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവീണ്‍ നെട്ടാരു കേസ്; മൂന്ന് പേര്‍ കേരളത്തില്‍ അറസ്റ്റില്‍, സ്വത്ത് കണ്ടുകെട്ടുമെന്ന് പോലീസ്

Google Oneindia Malayalam News

മംഗളുരു: യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. കേസിലെ പ്രധാന പ്രതികളാണ് അറസ്റ്റിലായതെന്ന് പോലീസ് പറയുന്നു. മൂന്നുപേരെയും കാസര്‍ഗോഡ് നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത് എന്നാണ് വിവരം. സുള്യ, പുത്തൂര്‍ എന്നിവടങ്ങളിലുള്ളവരാണ് അറസ്റ്റിലായവര്‍. ഇവരുടെ പേരുവിവരങ്ങള്‍ വൈകാതെ പുറത്തുവിടുമെന്ന് ദക്ഷിണ കന്നഡ എസ്പി ഋഷികേഷ് ഭഗവാന്‍ സോന്‍വാനെ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

അതേസമയം, കേസിലെ പ്രതികളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടുമെന്ന് എഡിജിപി അലോക് കുമാര്‍ പറഞ്ഞു. പ്രവീണ്‍ നെട്ടാരു കൊല്ലപ്പെട്ട ബെല്ലാരെയില്‍ സന്ദര്‍ശിക്കാന്‍ പുറപ്പെടവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കോടതിയില്‍ നിന്ന് ബന്ധപ്പെട്ട രേഖ ലഭിച്ചാല്‍ ജപ്തി നടപടി ആരംഭിക്കും. അറസ്റ്റിലായ മൂന്ന് പ്രതികളെ പോലീസ് നേരത്തെ തിരിച്ചറിഞ്ഞിരുന്നു. ഇവര്‍ തുടര്‍ച്ചയായി ഒളിസ്ഥലം മാറുന്നതാണ് പിടികൂടാന്‍ വൈകിയതെന്നും അലോക് കുമാര്‍ പറഞ്ഞു.

കര്‍ണാടക പോലീസ് അന്വേഷിക്കുന്നതിന് പുറമെ ദേശീയ അന്വേഷണ ഏജന്‍സിയും കേസ് അന്വേഷിക്കുന്നുണ്ട്. ഇപ്പോള്‍ പിടിയിലായ പ്രതികള്‍ക്ക് ഏതെങ്കിലും സംഘടനയുമായി ബന്ധമുണ്ടോ എന്ന് ഇപ്പോള്‍ പറയാനാകില്ല. ഇവരെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ശേഖരിച്ചുവരികയാണെന്നും എഡിജിപി പറഞ്ഞു. കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം പത്തായിട്ടുണ്ട്. നേരത്തെ അറസ്റ്റിലായവര്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് പോലീസ് പറഞ്ഞിരുന്നു.

കേസ് വന്നതിനാല്‍ നടിക്ക് കൂടുതല്‍ സിനിമ കിട്ടി; രക്ഷപ്പെട്ടു... നടിയെ അപമാനിച്ച് വീണ്ടും പിസി ജോര്‍ജ്കേസ് വന്നതിനാല്‍ നടിക്ക് കൂടുതല്‍ സിനിമ കിട്ടി; രക്ഷപ്പെട്ടു... നടിയെ അപമാനിച്ച് വീണ്ടും പിസി ജോര്‍ജ്

പ്രവീണ്‍ നെട്ടാരുവിന്റെ വധത്തിന് പിന്നില്‍ മലയാളികളല്ലെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞിരുന്നു. പ്രദേശത്തുള്ള ചിലര്‍ തന്നെയാണ് കൊലപാതകം നടത്തിയത്. എല്ലാ പ്രതികളെയും വൈകാതെ പിടിക്കും. ഒരു സമുദായത്തിലെ അംഗങ്ങളാണ് പ്രതികള്‍. ഇവര്‍ കേരളത്തില്‍ നിന്നുള്ള ചിലരുമായി ബന്ധപ്പെട്ടിരുന്നുവെന്ന വിവരം ലഭിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും പ്രതികളെ കുറിച്ച് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാസം 26ന് രണ്ടു ബൈക്കുകളിലെത്തിയവരാണ് പ്രവീണ്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയത്. ബെല്ലാരെയിലെ തന്റെ കോഴിക്കട അടച്ച് പോകാനിരിക്കെയാണ് അക്രമികളെത്തിയത്. ദിവസങ്ങള്‍ക്ക് മുമ്പ് 19കാരന്‍ കൊല്ലപ്പെട്ട സംഭവത്തിലുള്ള പ്രതികാരമാണിതെന്ന് പോലീസ് സംശയം പ്രകടിപ്പിച്ചിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം സൂറത്ത് കല്ലില്‍ മറ്റൊരു മുസ്ലിം യുവാവ് വെട്ടേറ്റ് മരിച്ചു. രാത്രി തന്റെ കടയുടെ മുന്നില്‍ നില്‍ക്കുമ്പോഴാണ് കാറിലെത്തിയവര്‍ കൊലപാതകം നടത്തിയത്. കാറിന്റെ ഡ്രൈവറടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു.

Recommended Video

cmsvideo
  മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India
  English summary
  BJP Yuva Morcha Praveen Nettaru Case: 3 More Arrested From Kerala, Police Mull Attach Accused Asset
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X