Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയയും രാഹുലും നടുവില്‍.. ഖാര്‍ഗെ ഒരു മൂലയില്‍; പാര്‍ട്ടി അധ്യക്ഷനെ ഒതുക്കിയോ എന്ന് ബിജെപി

ന്യൂഡല്‍ഹി: അഹമ്മദാബാദിലെ സബര്‍മതി ആശ്രമത്തില്‍ നടന്ന പ്രാര്‍ത്ഥനാ ചടങ്ങിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ അവഗണിച്ചു എന്ന് ആരോപിച്ച് ബി ജെ പി. പ്രാര്‍ത്ഥനാ ചടങ്ങിനിടെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ഒരു വശത്ത് പ്രത്യേക ഇരിപ്പിടം നല്‍കിയത് ചൂണ്ടിക്കാട്ടിയാണ് ബി ജെ പി ആരോപണം. ബി ജെ പിയുടെ ദേശീയ ഐടി വകുപ്പിന്റെ ചുമതലയുള്ള അമിത് മാളവ്യയാണ് ഇക്കാര്യം ആരോപിച്ച് രംഗത്തെത്തിയിരിക്കുന്നത്.

പാര്‍ട്ടി അധ്യക്ഷനായിട്ടും എന്തുകൊണ്ടാണ് ഖാര്‍ഗെയ നടുവില്‍ ഇരുത്താത്തത് എന്ന് മാളവ്യ ചോദിച്ചു. രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും സോഫയുടെ നടുവില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്റെ ഇരിപ്പിടം ക്രമീകരിച്ചിരിക്കുന്നത് ഏറ്റവും ഒടുവില്‍ ഒരു വശത്തായിട്ടാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് അമിത് മാളവ്യയുടെ ചോദ്യം. പാര്‍ട്ടി അധ്യക്ഷനും ഒരു വൃദ്ധനുമായിട്ടും എന്തുകൊണ്ടാണ് ഖാര്‍ഗെയെ പോലെ ഒരാള്‍ക്ക് നടുവിലെ സീറ്റ് നല്‍കാത്തത് എന്ന് അദ്ദേഹം ചോദിച്ചു.

Mallikarjun Kharge

'ഖാര്‍ഗെ ജിക്ക് വേണ്ടി പ്രത്യേക കസേര വയ്‌ക്കേണ്ടി വന്നെങ്കില്‍, എന്തുകൊണ്ട് അത് നടുവില്‍ വയ്ക്കുന്നില്ല? അദ്ദേഹം പാര്‍ട്ടി പ്രസിഡന്റും പ്രായമായ വ്യക്തിയുമാണ്,' മാളവ്യ പറഞ്ഞു. കോണ്‍ഗ്രസിന്റെ 84-ാമത് ദേശീയ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ എല്ലാവരും കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി അഹമ്മദാബാദിലാണ്. ഏപ്രില്‍ 8, 9 തീയതികളില്‍ ആരംഭിച്ച ദ്വിദിന പരിപാടിയാണ് ഗുജറാത്തില്‍ നടക്കുന്നത്.

അതേസമയം തൊഴിലില്ലായ്മ, തിരഞ്ഞെടുപ്പ് തട്ടിപ്പ്, ഇന്ത്യയെ ബാധിക്കുന്ന വ്യാപാര യുദ്ധം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് കണ്‍വെന്‍ഷനില്‍ ഖാര്‍ഗെ സംസാരിച്ചു. പ്രതിപക്ഷ പാര്‍ട്ടികളെ പരാജയപ്പെടുത്താനാണ് ഇവിഎമ്മുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് എന്ന് ഖാര്‍ഗെ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പില്‍ തട്ടിപ്പ് നടക്കുന്നുണ്ട് എന്നും വികസിത രാജ്യങ്ങള്‍ ബാലറ്റ് പേപ്പറുകളിലേക്ക് മടങ്ങി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം നമ്മള്‍ മാത്രമാണ് ഇപ്പോഴും ഇവിഎമ്മുകള്‍ ഉപയോഗിക്കുന്നത് എന്നും ഖാര്‍ഗെ പറഞ്ഞു. 'ഇതെല്ലാം ഒരു തട്ടിപ്പാണ്. അവര്‍ തെളിവ് ചോദിക്കുന്നു, പക്ഷേ ഈ മുഴുവന്‍ സാങ്കേതികതയും പ്രതിപക്ഷത്തെ പരാജയപ്പെടുത്താന്‍ സൃഷ്ടിച്ചതാണെന്ന് ഞാന്‍ ഉറപ്പിച്ച് പറയുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചത് വഞ്ചന നടത്തിയാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യം ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം എന്നതില്‍ താന്‍ ഉറച്ച് നില്‍ക്കുന്നു എന്നും ഖാര്‍ഗെ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വ്യവസായി സുഹൃത്തുക്കള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ സ്വത്തുക്കള്‍ വില്‍ക്കുന്നതായും ഖാര്‍ഗെ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+