ഒറ്റ വര്‍ഷം കൊണ്ട് ബിജെപിയുടെ ആസ്തി കുത്തനെ കൂടി!! കണക്കില്‍ കൂപ്പ് കുത്തി കോണ്‍ഗ്രസ്
ദില്ലി: ഒരു വര്‍ഷത്തിനിടയില്‍ ആസ്തിയില്‍ വന്‍ വര്‍ധനവുമായി ബിജെപി. 2017-18 സാമ്പത്തിക വര്‍ഷം ബിജെപിയുടെ ആകെ ആസ്തിയില്‍ 22.27 ശതമാനമാണ് വര്‍ധനവ് ഉണ്ടായത്. അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് ആണ് കണക്കുകള്‍ പുറത്തുവിട്ടത്.
2016-17 സാമ്പത്തിക വര്‍ഷത്തില്‍ 1213.13 കോടിയായിരുന്നു ബിജെപിയുടെ ആസ്തി. എന്നാല്‍ 2016-17 എത്തിയപ്പോഴേക്കും 1485.35 കോടിയായി ഉയര്‍ന്നു. അതേസമയം ഒരിക്കല്‍ കേന്ദ്രം ഭരിച്ച കോണ്‍ഗ്രസിന്റെ ആസ്തി കുത്തനെ കുറഞ്ഞു. 2016-17 സാമ്പത്തിക വര്‍ഷം 854.75 കോടിയായിരുന്നു കോണ്‍ഗ്രസിന്റെ ആസ്തി. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അത് 724.35 കോടിയായി കുറഞ്ഞു. കോണ്‍ഗ്രസിനൊപ്പം ആസ്തിയില്‍ കുറവ് വന്ന പാര്‍ട്ടി നാഷ്ണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. എന്‍സിപിക്ക് 11.41 കോടിയായിരുന്നു ആസ്തി. ഇത് 16.39 ശതമാനം കുറഞ്ഞ് 9.54 കോടിയായി.
വെച്ചത് ഡികെ ശിവകുമാറിന് , കൊണ്ടത് കോഫീ ഭീമന്, വിജി സിദ്ധാര്‍ത്ഥയുടെ ജീവനെടുത്തത് രാഷ്ട്രീയ പക?
അതേസമയം സിപിഎം ഉള്‍പ്പെടെയുള്ള മറ്റെല്ലാ ദേശീയ പാര്‍ട്ടികളുടേയും ആസ്തിയില്‍ മുന്‍ വര്‍ഷത്തേക്കാള്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. സിപിഎമ്മിന് 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 428.1കോടിയായിരുന്നു ആസ്തി. 2016-17 വര്‍ഷം ഇത് 463.76 കോടിയായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ്, ബിഎസ്പി, സിപിഎം, സിപിഐ എന്നീ പാര്‍ട്ടികളുടെ ആസ്തികളും വര്‍ധിച്ചിട്ടുണ്ട്. ഏഴ് ദേശീയ രാഷ്ട്രീയ പാര്‍ട്ടികളുടെ കണക്കാണ് എഡിആര്‍ പുറത്തുവിട്ടത്.
'പ്രിയപ്പെട്ട ജയശങ്കരന്‍ വക്കീലേ,അനിയന് സുപ്രീം കോടതി ജഡ്ജിയെങ്കിലും ആവണം',ട്രോളുമായി പികെ ശ്രീമതി
ലഹരി മരുന്ന് അടിച്ച് കിളി പോയി ബോളിവുഡ് താരങ്ങള്‍? വീഡിയോ പങ്കുവെച്ച് എംഎല്‍എ, ചൂടന്‍ ചര്‍ച്ച