കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളവോട്ട് ചെയ്യാന്‍ ബിജെപി നേതാവിന്റെ ആഹ്വാനം; വീഡിയോ വൈറലായതോടെ പെട്ടു

Google Oneindia Malayalam News

ദില്ലി: കള്ളവോട്ട് ചെയ്യാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് ബിജെപി നേതാവ്. ഉത്തര്‍ പ്രദേശിലെ ബദായൂനില്‍ മല്‍സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥി സംഘമിത്ര മൗര്യയാണ് കള്ളവോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്തത്. ഇവര്‍ പ്രസംഗിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വോട്ട് ചെയ്യാന്‍ ആളുകള്‍ എത്തിയില്ലെങ്കില്‍ കള്ളവോട്ട് ചെയ്യണമെന്നാണ് സംഘമിത്ര അണികളോട് ആവശ്യപ്പെടുന്നത്. ഇത് കേട്ട് എല്ലാവരും കൈയ്യടിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു.

bjp

ഒരൊറ്റ വോട്ടും ചെയ്യാതെ പോകരുത്. ആരെങ്കിലും വോട്ട് ചെയ്യാതിരുന്നാല്‍ ആ വോട്ട് കള്ളവോട്ടായി നിങ്ങള്‍ ചെയ്യണം. അവസരം കിട്ടിയാല്‍ ഉപയോഗപ്പെടുത്തണം. യഥാര്‍ഥ വോട്ടറെ പോളിങ് ബൂത്തിലെത്തിക്കാന്‍ ശ്രമിക്കണം. എന്നാല്‍ അവര്‍ എത്തിയില്ലെങ്കില്‍ വോട്ട് പാഴാക്കരുത്. കള്ളവോട്ട് ചെയ്യണം. പക്ഷേ, രഹസ്യമായിരിക്കണമെന്നും സംഘമിത്ര ബിജെപി പ്രവര്‍ത്തകരോട് പറഞ്ഞു.

സൗദിയും ഇറാനും ഒരുമിച്ചിരുന്നു; ഗള്‍ഫില്‍ ചരിത്ര നിമിഷം, ഇറാനിലേക്ക് സൗദിയുടെ സഹായമെത്തിസൗദിയും ഇറാനും ഒരുമിച്ചിരുന്നു; ഗള്‍ഫില്‍ ചരിത്ര നിമിഷം, ഇറാനിലേക്ക് സൗദിയുടെ സഹായമെത്തി

എന്നാല്‍ ഇതുവരെ ഈ സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ടിട്ടില്ല. താന്‍ ഇക്കാര്യം അറിഞ്ഞില്ലെന്നാണ് ജില്ലാ മജിസ്‌ട്രേറ്റ് ദിനേശ് കുമാര്‍ സിങ് പ്രതികരിച്ചത്. വിഷയം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍ പ്രദേശിലെ ബിജെപി നേതാവും മന്ത്രിയുമായ സ്വാമി പ്രസാദ് മൗര്യയുടെ മകളാണ് സംഘമിത്ര മൗര്യ.

മുമ്പും പ്രസംഗത്തിലെ വിവാദം കാരണം വാര്‍ത്തകളില്‍ നിറഞ്ഞ വ്യക്തിയാണ് സംഘമിത്ര. ബദായൂനിലെ ജനങ്ങളെ ആരെങ്കിലും ആക്രമിച്ചാല്‍ താന്‍ ഗുണ്ടയായി മാറുമെന്നാണ് അവര്‍ നേരത്തെ പറഞ്ഞത്. ഇതും വിവാദമായിരുന്നു. ഏപ്രില്‍ 23ന് മൂന്നാഘട്ട തിരഞ്ഞെടുപ്പിലാണ് ബദായൂനില്‍ വോട്ടടെടുപ്പ് നടക്കുന്നത്.

കൂടുതല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ക്ക് ക്ലിക്ക് ചെയ്യൂ

English summary
BJP's Badaun candidate asks supporters to indulge in fake voting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X