കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിക്കെതിരെ ഞെട്ടിക്കുന്ന ആരോപണവുമായി ബിജെപി; കിങ്ഫിഷര്‍ ഗാന്ധി കുടുംബത്തിന്റേത്

Google Oneindia Malayalam News

ദില്ലി: വിജയ് മല്യ-അരുണ്‍ ജെയ്റ്റ്‌ലി കൂടിക്കാഴ്ച വിവാദം കത്തുന്നതിനിടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബിജെപി. കിങ് ഫിഷന്‍ എയര്‍ലൈന്‍സ് വിജയ് മല്യയുടേതല്ലെന്നും ഗാന്ധി കുടുംബത്തിന്റേതാണെന്നും ബിജെപി ആരോപിച്ചു. വ്യക്തമായ തെളിവുകള്‍ കൈവശമുണ്ടെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. രാഹുല്‍ ഗാന്ധിയുടെ ലണ്ടന്‍ സന്ദര്‍ശനത്തെ കുറിച്ചും ബിജെപി സംശയം പ്രകടിപ്പിച്ചു. രാഹുല്‍ ഗാന്ധിയുടെ കമ്പനി വ്യാജ രേഖയുണ്ടാക്കി ഒരു കോടി രൂപ തട്ടിയെന്നും ബിജെപി ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ബിജെപി പരസ്യമാക്കിയിട്ടുണ്ട്. വിവരങ്ങള്‍ ഇങ്ങനെ....

9000 കോടി രൂപ

9000 കോടി രൂപ

വിവിധ ബാങ്കുകളില്‍ നിന്ന് 7000 കോടി രൂപ വായ്പയെടുത്ത് രാജ്യംവിട്ട വ്യക്തിയാണ് മദ്യരാജാവായ വിജയ് മല്യ. പലിശയുള്‍പ്പെടെ ഇയാള്‍ 9000 കോടി രൂപയാണ് ബാങ്കുകള്‍ക്ക് നല്‍കേണ്ടത്. ഇപ്പോള്‍ ബ്രിട്ടനിലാണ് വിജയ് മല്യ. കഴിഞ്ഞദിവസം ഇയാള്‍ നടത്തിയ വെളിപ്പെടുത്തലാണ് കൂടുതല്‍ വിവാദമായത്.

ജെയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച

ജെയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച

താന്‍ ഇന്ത്യ വിടും മുമ്പ് അരുണ്‍ ജെയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് വിജയ് മല്യ കഴിഞ്ഞദിവസം വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ കോണ്‍ഗ്രസ് ബിജെപിക്കെതിരെ രംഗത്തുവന്നു. അരുണ്‍ ജെയ്റ്റ്‌ലി രാജിവയ്ക്കണമെന്ന ആവശ്യപ്പെട്ടു. ഇതിനെതിരെ ബിജെപിയും രംഗത്തെത്തി.

കിങ്ഫിഷര്‍ ഗാന്ധി കുടുംബത്തിന്റേത്

കിങ്ഫിഷര്‍ ഗാന്ധി കുടുംബത്തിന്റേത്

ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉന്നയിക്കുന്നതിനിടെയാണ് ഗുരുതരമായ ആരോപണം ബിജെപി ഉന്നയിച്ചത്. കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ഗാന്ധി കുടുംബത്തിന്റേതാണെന്നാണ് ആരോപണം. വിജയ് മല്യ വെറും ബിനാമിയാണെന്നും ബിജെപി വക്താവ് സാംബിത് പത്ര പറയുന്നു.

ആരോപണം ഇങ്ങനെ

ആരോപണം ഇങ്ങനെ

ഗാന്ധി കുടുംബത്തിന്റെ മിക്ക യാത്രകളും കിങ് ഫിഷര്‍ വിമാനത്തിലായിരുന്നു. ഗാന്ധി കുടുംബത്തിന്റേതാണ് വിമാനകമ്പനി. വിജയ് മല്യയെ പ്രതിനിധിയായി വച്ചതാണെന്നും ദില്ലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സാംബിത് പത്ര പറഞ്ഞു.

പതിനെട്ട് പേജുള്ള രേഖ

പതിനെട്ട് പേജുള്ള രേഖ

കിങ് ഫിഷര്‍ എയര്‍ലൈന്റെ യഥാര്‍ഥ ഉടമ രാഹുല്‍ ഗാന്ധിയാണ്. പതിനെട്ട് പേജുള്ള രേഖ ഇതിന് തെളിവായുണ്ട്. ബിജെപിക്കല്ല, കോണ്‍ഗ്രസിനാണ് വിജയ് മല്യയുമായി കൂടുതല്‍ അടുപ്പം. കിങ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ വായ്പ 2008ലും 2012ലും പുതുക്കി നല്‍കിയത് കോണ്‍ഗ്രസിന്റെ നിര്‍ദേശപ്രകാരമായിരുന്നുവെന്നും സാംബിത് പത്ര ആരോപിച്ചു.

രാഹുല്‍ ഗാന്ധിയുടെ കമ്പനി ഒരു കോടി

രാഹുല്‍ ഗാന്ധിയുടെ കമ്പനി ഒരു കോടി

രാഹുല്‍ ഗാന്ധിയുടെ കമ്പനി ഒരു കോടി രൂപയാണ് വ്യാജമായി കൈപ്പറ്റിയത്. കൊല്‍ക്കത്ത കേന്ദ്രമായി കടലാസ് കമ്പനി ഇതിനായി രൂപീകരിച്ചിരുന്നു. ടോടെക്‌സ് ഇന്ത്യ ലിമിറ്റഡ് എന്നാണ് കടലാസ് കമ്പനിയുടെ പേര്. ഉദയ് ശങ്കര്‍ എന്ന വ്യക്തിയാണ് ഇതിന് പിന്നിലെന്നും സാംബിത് പത്ര ആരോപിച്ചു.

രാഹുലിന്റെ ലണ്ടന്‍ യാത്ര

രാഹുലിന്റെ ലണ്ടന്‍ യാത്ര

രാഹുല്‍ ഗാന്ധിയുടെ ലണ്ടന്‍ സന്ദര്‍ശനത്തില്‍ ദുരൂഹതയുണ്ടെന്ന് ബിജെപി പറയുന്നു. രാഹുല്‍ ഗാന്ധിയുടെ ലണ്ടന്‍ സന്ദര്‍ശനവും വിജയ് മല്യയുടെ അരുണ്‍ ജെയ്റ്റ്‌ലിക്കെതിരായ പ്രസ്താവനയും ബന്ധമുണ്ടെന്നാണ് ബിജെപി പറയുന്നത്. രാഹുല്‍ ഗാന്ധി ലണ്ടനില്‍ പോയി തിരിച്ചെത്തിയ ശേഷമാണ് വിജയ് മല്യ അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ പ്രസ്താവന നടത്തിയതെന്ന് കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ് പറഞ്ഞു.

പതിനെട്ട് പേജുള്ള രേഖ

പതിനെട്ട് പേജുള്ള രേഖ

കിങ് ഫിഷര്‍ എയര്‍ലൈന്റെ യഥാര്‍ഥ ഉടമ രാഹുല്‍ ഗാന്ധിയാണ്. പതിനെട്ട് പേജുള്ള രേഖ ഇതിന് തെളിവായുണ്ട്. ബിജെപിക്കല്ല, കോണ്‍ഗ്രസിനാണ് വിജയ് മല്യയുമായി കൂടുതല്‍ അടുപ്പം. കിങ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ വായ്പ 2008ലും 2012ലും പുതുക്കി നല്‍കിയത് കോണ്‍ഗ്രസിന്റെ നിര്‍ദേശപ്രകാരമായിരുന്നുവെന്നും സാംബിത് പത്ര ആരോപിച്ചു.

രാജ്യത്തെ പറ്റിച്ചവര്‍

രാജ്യത്തെ പറ്റിച്ചവര്‍

കോടികളുടെ വായ്പയെടുത്ത ശേഷമണ് വിജയ് മല്യ രാജ്യംവിട്ടത്. ഇയാളെ പോലെ തന്നെ ഒട്ടേറെ കോടീശ്വരന്‍മാര്‍ രാജ്യത്തിന് കടംവരുത്തി വിദേശത്തേക്ക് കടന്നിട്ടുണ്ട്. ഇവരെ തിരിച്ചുകൊണ്ടുവരാനുള്ള നീക്കങ്ങള്‍ ഏറെകാലമായി നടക്കുന്നുണ്ടെങ്കിലും ഫലം കണ്ടിട്ടില്ല. ഇതിനിടെയാണ് പുതിയ വിവാദങ്ങള്‍.

 മല്യയെ രാജ്യം വിടാന്‍ അനുവദിച്ചതോ; കോണ്‍ഗ്രസ്സിന് പിറകെ കേന്ദ്രത്തെ പ്രതിരോധത്തിലാക്കി ബിജെപി എംപി മല്യയെ രാജ്യം വിടാന്‍ അനുവദിച്ചതോ; കോണ്‍ഗ്രസ്സിന് പിറകെ കേന്ദ്രത്തെ പ്രതിരോധത്തിലാക്കി ബിജെപി എംപി

English summary
BJP's big allegation: Vijay Mallya's Kingfisher owned by Gandhi family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X