കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക ഭൂമിയില്‍ ഹെലിപാഡ്..... കൃഷി നശിപ്പിച്ചു... അമിത് ഷായ്ക്ക് വേണ്ടി!! ബിജെപിക്ക് എട്ടിന്റെ പണി

കര്‍ഷക ഭൂമിയില്‍ ഹെലിപാഡുണ്ടാക്കി ബിജെപി

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് അങ്കം മുറുകിയതോടെ ഏറ്റവുമധികം നേട്ടമുണ്ടാക്കിയ പാര്‍ട്ടി ബിജെപിയായിരുന്നു. മുഖ്യ എതിരാളിയായ കോണ്‍ഗ്രസിനെ ദേശീയ നേതാക്കളെ കൊണ്ടുവന്ന് ഞെട്ടിക്കാന്‍ വരെ ബിജെപിക്ക് സാധിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഓര്‍ക്കാപ്പുറത്ത് എട്ടിന്റെ പണി പാര്‍ട്ടിക്ക് കിട്ടിയിരിക്കുകയാണ്. കര്‍ഷക ഭൂമിയില്‍ കൃഷി നശിപ്പിച്ച് ഹെലിപാഡ് സ്ഥാപിച്ചതാണ് ബിജെപിയെ കുരുക്കിയിരിക്കുന്നത്.

കോണ്‍ഗ്രസ് ഇത് വമ്പന്‍ പ്രചാരണായുധമായി ഏറ്റെടുത്ത് കഴിഞ്ഞു. കര്‍ഷകരുടെ സംരക്ഷരെന്ന് സ്വയം പറയുന്ന ബിജെപിക്ക് ഇക്കാര്യത്തെ ന്യായീകരിക്കാന്‍ കഷ്ടപ്പെടേണ്ടി വരും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും ഇതില്‍ പങ്കുണ്ടെന്നാണ് സൂചന. പിന്നോക്ക മേഖലയിലെ വോട്ടുകള്‍ ഏകീകരിക്കാന്‍ കഷ്ടപ്പെടുന്ന ബിജെപിക്ക് ദേശീയ അധ്യക്ഷന്‍ തന്നെ പണി തന്നു എന്നാണ് സംസ്ഥാന നേതൃത്വം പറയുന്നത്.

അമിത് ഷായ്ക്ക് വേണ്ടി.....

അമിത് ഷായ്ക്ക് വേണ്ടി.....

ബഗല്‍കോട്ട് ജില്ലയിലെ ഇല്‍കല്‍ ടൗണിലെ കൃഷിഭൂമിയാണ് ഹെലിപാഡ് നിര്‍മിക്കാനായി ബിജെപി ഉപയോഗിച്ചിരിക്കുന്നത്. ഇവിടെയുള്ള കൃഷിയെല്ലാം നശിപ്പിച്ച് വയല്‍ നികത്തിയിരിക്കുകയാണ് ബിജെപി പ്രവര്‍ത്തകര്‍. അമിത് ഷായുടെ വരവിനായിട്ടാണ് ഇത്ര വലിയൊരു അബദ്ധം ബിജെപി ചെയ്തത്. ബഗല്‍കോട്ടില്‍ അമിത് ഷാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വന്നിരുന്നു. അദ്ദേഹത്തിന് വന്നിറങ്ങുന്നതിനാണ് ഈ ഗ്രാമപ്രദേശത്ത് ഹെലിപാഡ് തയ്യാറാക്കിയത്. ഉത്തര കര്‍ണാടകയിലെ കര്‍ഷക മേഖലയാണ് ബഗല്‍കോട്ട്. ഇവിടെ കൃഷി ഭൂമി കര്‍ഷകരുടെ ഏക വരുമാന വാര്‍ഗമാണ്. ഇത് നികത്തിയതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

പരാതിയുമായി കര്‍ഷകര്‍

പരാതിയുമായി കര്‍ഷകര്‍

കൃഷി ഭൂമി നികത്തിയത് ഈ മേഖലയില്‍ വിലയ രീതിയിലുള്ള എതിര്‍പ്പുകള്‍ക്ക് കാരണമായിട്ടുണ്ട്. ജഗദീഷ് രുദ്രപ്പ കരാടി എന്ന കര്‍ഷകന്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തന്റെ 1.32 ഏക്കര്‍ കൃഷിഭൂമി ബിജെപി പ്രവര്‍ത്തകര്‍ നാശമാക്കിയെന്നാണ് പരാതി. ബിജെപി സ്ഥാനാര്‍ത്ഥിയായ ദൊദനഗൗഡ ജി പാട്ടീലിനെതിരെയും പരാതി നല്‍കിയിട്ടുണ്ട്. അങ്ങേയറ്റം വിഷമത്തിലാണ് താനെന്ന് ഇയാള്‍ പറയുന്നു. തന്റെ അമ്മാവന്റെ സ്ഥലമാണ് ഇത്. ഇവിടെ താന്‍ അദ്ദേഹത്തിന്റെ അനുവാദത്തോടെ കൃഷിയിറക്കുന്നുണ്ട്. ഇവിടെ മുമ്പുണ്ടായിരുന്ന തടയണകള്‍ നശിച്ച് പോയതിനെ തുടര്‍ന്ന് വീണ്ടും താന്‍ തടയണ കെട്ടിയിരുന്നു. ഇതിനായി 9.7 ലക്ഷമാണ് താന്‍ ചെലവിട്ടത്. ഇതിപ്പോള്‍ വെറുതെയായിരിക്കുകയാണെന്ന് ജഗദീഷ് പറയുന്നു.

ഭീഷണിപ്പെടുത്തി.....

ഭീഷണിപ്പെടുത്തി.....

ഇവിടെ കാലവര്‍ഷത്തിന് മുമ്പ് കൃഷിയിറക്കാമെന്നായിരുന്നു കരുതിയിരുന്നതെന്ന് ജഗദീഷ് പറയുന്നു. ഇതിനായി ഇവിടെ ഉഴുതുമറിച്ചിരുന്നു. വെള്ളം ലഭിക്കാനായി ചാല് കീറിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം തന്റെ അയല്‍വാസി വയല്‍ നികത്തുന്നതെന്തിനാണെന്ന് ചോദിച്ചപ്പോഴാണ് സംഭവം അറിഞ്ഞത്. അദ്ദേഹത്തിന് തെറ്റിയതാവുമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ കൃഷിഭൂമിയിലെത്തിയപ്പോള്‍ അന്‍പതിലധികം ആളുകള്‍ ചേര്‍ന്ന് തന്റെ വയല്‍ നികത്തുന്നതാണ് കണ്ടത്. അവര്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ തടയണകള്‍ നശിപ്പിച്ചു കളിഞ്ഞു. തന്റെ സ്വപ്‌നമാണ് ഇതിലൂടെ തകര്‍ന്നത്. ഇത് തടയാന്‍ ശ്രമിച്ച തന്നെ കൈയ്യേറ്റം ചെയ്തു. ഭീഷണിപ്പെടുത്തി. ഇപ്പോള്‍ ഒന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലാണ് തന്റെ കൃഷിഭൂമിയെന്നും ജഗദീഷ് വ്യക്തമാക്കി.

അവര്‍ക്ക് രാഷ്ട്രീയം തനിക്ക് ജീവിതം

അവര്‍ക്ക് രാഷ്ട്രീയം തനിക്ക് ജീവിതം

ബിജെപിക്കിത് രാഷ്ട്രീയായിരിക്കും. എന്നാല്‍ എന്നെ സംബന്ധിച്ച് ഇത് ജീവിതമാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഈയൊരു കൃഷിഭൂമിക്ക് വേണ്ടിയാണ് ജീവിച്ചത്. ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടാണ് മുന്നോട്ട് പോകേണ്ടിയിരുന്നത്. എന്നാല്‍ ബിജെപി പ്രവര്‍ത്തകര്‍ എല്ലാം തകര്‍ത്തു. കൃഷിഭൂമിയില്‍ നിന്ന് ലഭിക്കുന്നതിന്റെ ഒരു പങ്ക് തന്റെ സഹോദരനും നല്‍കേണ്ടതുണ്ടായിരുന്നു. എന്നാല്‍ അതിന് സാധിക്കില്ല. കടുത്ത വിഷമം കൊണ്ടാണ് പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ അവര്‍ ഒരുപാട് സമയമെടുത്തു. എന്നാല്‍ ഇപ്പോള്‍ പരാതി പിന്‍വലിക്കാനാണ് ബിജെപി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. 10000 രൂപ തരുമെന്ന് അവര്‍ പറയുന്നു. എന്നാല്‍ അത് കൊണ്ട് തന്റെ നഷ്ടം തീരില്ലെന്നും ജഗദീഷ് പറഞ്ഞു.

കോണ്‍ഗ്രസ് കളി തുടങ്ങി

കോണ്‍ഗ്രസ് കളി തുടങ്ങി

ബിജെപിക്കെതിരെ വീണുകിട്ടിയ അവസരം കോണ്‍ഗ്രസ് മുതലെടുത്ത് തുടങ്ങിയിട്ടുണ്ട്. ഇതിന് കര്‍ഷകരുടെ വമ്പന്‍ പിന്തുണയും ലഭിച്ചിട്ടുണ്ട്. ബിജെപിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുകയാണ് ഒരുങ്ങുകയാണ് കര്‍ഷകര്‍. അതേസമയം ദേശീയ തലത്തിലെ സുപ്രധാന നേതാവായതിനാലാണ് വയല്‍ നികത്തി ഹെലിപാഡ് ഉണ്ടാക്കിയതെന്ന് ബിജെപി പറയുന്നു. ഈ പ്രദേശത്ത് കോണ്‍ഗ്രസ് എംഎല്‍എ കാശപ്പനവര്‍ വിജയാനന്ദാണ് മത്സരിക്കുന്നത്. ഈ ഒരൊറ്റ സംഭവത്തോടെ കോണ്‍ഗ്രസ് തന്നെ വീണ്ടും ജയിക്കുമെന്നാണ് പ്രവചനം. അമിത് ഷായുടെയും നരേന്ദ്ര മോദിയുടെയും പ്രവചനം പോലെയല്ല ബിജെപി പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ കര്‍ഷകര്‍ വിരുദ്ധരാണെന്നും കോണ്‍ഗ്രസ് പറയുന്നു. അതേസമയം സംഭവത്തെ അമിത് ഷായുമായി ബന്ധിപ്പിക്കുന്നത് തെറ്റാണെന്ന് ബിജെപി വക്താവ് എസ് പ്രകാശ് പറഞ്ഞു. പ്രാദേശിക നേതാക്കള്‍ക്കെതിരെ ഇക്കാര്യത്തില്‍ കടുത്ത നടപടിയുണ്ടാവുമെന്ന് ബിജെപി പറയുന്നു.

ഹിന്ദുക്കളായി പരിഗണിക്കുന്നില്ല.. ഗുജറാത്തില്‍ 300 ദളിതര്‍ ബുദ്ധമതം സ്വീകരിച്ചു!..ഹിന്ദുക്കളായി പരിഗണിക്കുന്നില്ല.. ഗുജറാത്തില്‍ 300 ദളിതര്‍ ബുദ്ധമതം സ്വീകരിച്ചു!..

ലിഗയെ കൊലപ്പെടുത്തിയത് മൂന്നുപേര്‍....യോഗ പരിശീലകന്‍.. ലഹരിസംഘം!! നാട്ടുകാരുടെ മൊഴിയില്‍ ദുരൂഹത!!ലിഗയെ കൊലപ്പെടുത്തിയത് മൂന്നുപേര്‍....യോഗ പരിശീലകന്‍.. ലഹരിസംഘം!! നാട്ടുകാരുടെ മൊഴിയില്‍ ദുരൂഹത!!

English summary
BJPs helipad on farm land gives Congress a campaign point
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X