• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാജസ്ഥാനില്‍ അപ്രതീക്ഷിത ട്വിസ്റ്റ്, മറുനീക്കം നടത്തി അശോക് ഗെലോട്ട്; ബിജെപിക്ക് വെല്ലുവിളി..!!!

ജയ്പൂര്‍: മധ്യപ്രദേശിലും കര്‍ണാടകത്തിലും സര്‍ക്കാരിനെ അട്ടിമറിച്ച അതേ രീതി രാജസ്ഥാനിലും ആവര്‍ത്തിക്കാനുള്ള ശ്രമത്തിലാണ് ബിജെപിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. രാജ്യസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബിജെപി ഇത്തരത്തിലുള്ള നീക്കം നടത്തുന്നതെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ എംഎല്‍എമാര്‍ക്ക് 25 മുതല്‍ 30 കോടി വരെയാണ് ബിജപി നല്‍കുന്നതെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ബിജപിയുടെ കുതിരക്കച്ചവടത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ വീഴില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഇപ്പോഴിതാ സര്‍ക്കാരിനെതിരെ ബിജപി നടത്തന്ന കുതിരക്കച്ചവടം തടയാന്‍ അപ്രതീക്ഷിത നീക്കം നടത്തിയിരിക്കുകയാണ്. ബിജെപിയുടെ നീക്കങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ ഏര്‍പ്പെടുത്തിയിരിക്കുകയാണ് മുഖ്യമന്ത്രി.

കശാപ്പ് ചെയ്യുന്നു

കശാപ്പ് ചെയ്യുന്നു

ഇന്ന് രാജ്യം കൊവിഡിനെതിരെ പോരാടുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആരോപിക്കുന്നു. സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് അശോക് ഗെലോട്ട് വീണ്ടും ആവര്‍ത്തിച്ചു. ലോകം മുഴുവന്‍ പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസിനെ എല്ലാവരും ഒറ്റക്കെട്ടായി നേരിടുമ്പോള്‍ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാനാണ് ബിജെപി ശ്രമിച്ചത്.

പൊലീസ് അന്വേഷണം

പൊലീസ് അന്വേഷണം

രാജസ്ഥാനില്‍ ബിെജപി നടത്തുന്ന കുതിരക്കച്ചവട നീക്കങ്ങള്‍ തടയുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി റിപ്പോര്‍ട്ട്. രാജസ്ഥാന്‍ പൊലീസിലെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് ( എസ്ഒജി) ആണ് ഇക്കാര്യം അന്വേഷിക്കുക. കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് ഓണ്‍ലൈനിലൂടെ വലിയ തുകകള്‍ കൈമാറുന്നുണ്ടോ എന്ന് അന്വേഷണ സംഘം പരിശോധിക്കും. സര്‍ക്കാരിനെ അട്ടിമറിക്കുന്നെന്ന ആരോപണം ഉയര്‍ന്നതോടെ സംസ്ഥാനത്തെ ആന്റി കറപ്ഷന്‍ ബ്യൂറോ സംഭവത്തില്‍ ഇടപെട്ടിണ്ടുണ്ട്.

എല്ലാം പുറത്തുവരും

എല്ലാം പുറത്തുവരും

ബിജെപി നടത്തുന്ന സംഘടിത കുറ്റകൃത്യങ്ങളുടെ സത്യാവസ്ഥ പുറത്തുവരുമെന്ന് അശോക് ഗെലോട്ട് അറിയിച്ചു. പണം ഇറക്കി കുതിരക്കച്ചവടം നടത്തുന്ന ബിജെപിയുടെ നീക്കങ്ങള്‍ എസ്ഒജി ടീം പുറത്തെത്തിക്കും. മധ്യപ്രദേശിലും കര്‍ണാടകയിലും എന്താണ് സംഭവിച്ചതെന്ന കാര്യം നമുക്ക് എല്ലാവര്‍ക്കം അറിയാമെന്നും കഴിഞ്ഞ ദിവസം ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്വതന്ത്രരടക്കമുള്ള എംഎല്‍എമാരെ ചാടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഗെലോട്ട് ആരോപിച്ചു.

ഒരാള്‍ പോലും പോകില്ല

ഒരാള്‍ പോലും പോകില്ല

കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഒരാള്‍ പോലും പാര്‍ട്ടി വിട്ട് പോകില്ലെന്നും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് അറിയിച്ചു. രണ്ട് രാജ്യസഭ സീറ്റുകളിലും കോണ്‍ഗ്രസ് അനായാസം ജയിക്കും. പാര്‍ട്ടിയില്‍ ഇതുവരെ ആശയക്കുഴപ്പം ഉണ്ടായിട്ടില്ല. സ്വതന്ത്ര എംഎല്‍എമാരും തങ്ങളുടെ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

ഒറ്റക്കെട്ടായി

ഒറ്റക്കെട്ടായി

അതേസമയം, റിസോര്‍ട്ടിലെ എംഎല്‍എമാരുമായി മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും കൂടിക്കാഴ്ച നടത്തി. എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശം കെ സി വേണുഗോപാല്‍ അറിയിച്ചു. സച്ചിനും അശോക് ഗെലോട്ടും തമ്മില്‍ തര്‍ക്കമാണെന്ന ബിജെപിയുടെ നീക്കം ഫലം കാണില്ലെന്നും അദ്ദേഹം പറഞ്ഞു. പണം ഉപയോഗിച്ച് എംഎല്‍എമാരെ സ്വാധിനിക്കാന്‍ ബിജെപി ശ്രമിക്കുന്നെന്ന് ആരോപിച്ച് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനെയും സമീപിച്ചിട്ടുണ്ട്.

ലോക്ക് ഡൗൺ വീണ്ടും കർശനമാക്കുമോ ? പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി 16,17 തീയതികളിൽ ചർച്ച നടത്തും

അവർക്കിഷ്ടമാണെങ്കിൽ വിവാഹിതരാവുകയോ തല കുത്തി നിൽക്കുകയോ ചെയ്യട്ടെ! തുറന്നടിച്ച് ബെന്യാമിൻ

English summary
BJP's Horse Trading in Rajasthan Will Investigate, Says Chief Minister Ashok Gehlot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X