കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ ബിജെപി കളിച്ചത് യുപിയിലെ തന്ത്രം.... സര്‍ക്കാര്‍ വീണാല്‍ രണ്ട് നേട്ടങ്ങള്‍

Google Oneindia Malayalam News

Recommended Video

cmsvideo
ലോക്സഭ മുന്നിൽ കണ്ടു BJPനാടകം | Oneindia Malayalam

ബംഗളൂരു: കര്‍ണാടകത്തില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ കോണ്‍ഗ്രസ് ജെഡിഎസ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരിക്കുകയാണ്. പക്ഷേ സര്‍ക്കാര്‍ വീഴുമെന്ന് ഇപ്പോഴും പറയാറായിട്ടില്ല. എന്നാല്‍ ബിജെപിയുടെ ഭീഷണി ശക്തമായി വരികയാണ്. അമിത് ഷായാണ് അണിയറയില്‍ ഇരുന്ന് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ജെഡിഎസ്സ് മാത്രമല്ല ബിജെപിയെ വീഴ്ത്തി എവിടെയൊക്കെ സഖ്യ സര്‍ക്കാരുകള്‍ രൂപീകരിച്ചിട്ടുണ്ടോ അവര്‍ക്കൊക്കെയുള്ള മുന്നറിയിപ്പ് ഇതിലൂടെ നല്‍കുകയാണ് ബിജെപി ലക്ഷ്യമിടുന്നത്.

ഇതുവഴി ജനങ്ങളുടെ മനസ്സില്‍ ബിജെപിക്കുള്ള ശക്തി തിരിച്ചുപിടിക്കാനാണ് അമിത് ഷായുടെ നിര്‍ദേശം. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള അമിത് ഷായുടെ ചാണക്യ തന്ത്രമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. അതേസമയം പ്രതിപക്ഷ ഐക്യത്തിനെ ഇതുവഴി ആശങ്കപ്പെടുത്താനും ബിജെപിക്ക് സാധിക്കും. നിലവില്‍ മധ്യപ്രദേശ്, രാജസ്ഥാന് എന്നിവിടങ്ങളില്‍ ബിജെപിക്ക് ഭൂരിപക്ഷമില്ല. കോണ്‍ഗ്രസിനും ഇല്ല. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ സഖ്യ കക്ഷികളെ ചാക്കിട്ട് പിടിക്കാന്‍ ശ്രമിക്കുമെന്നാണ് അമിത് ഷായുടെ നിലപാട്.

കര്‍ണാടകയല്ല ലക്ഷ്യം

കര്‍ണാടകയല്ല ലക്ഷ്യം

കര്‍ണാടകത്തിലെ സര്‍ക്കാരിനെ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടത് ബിജെപി മനപ്പൂര്‍വമെടുത്ത തീരുമാനമാണ്. നേരത്തെ തന്നെ ഇത് ബിജെപിക്ക് നടത്താമായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് സമയത്ത് തന്നെ ഈ നീക്കം മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതാണ്. കര്‍ണാടക സര്‍ക്കാരിനെ വീഴ്ത്താതെ ഈ പ്രതിസന്ധി കുറച്ച് സമയത്തേക്ക് നീട്ടാനാണ് ബിജെപി ലക്ഷ്യമിടുന്നത്. അതുവഴി പ്രതിപക്ഷ നിരയില്‍ വിള്ളലുണ്ടാക്കാനും സാധിക്കും.

രണ്ട് നേട്ടങ്ങള്‍

രണ്ട് നേട്ടങ്ങള്‍

പ്രതിപക്ഷ പാര്‍ട്ടികള്‍ അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ വിജയം നേടിയിരുന്നു. ഇക്കാരണം കൊണ്ട്് പ്രതിപക്ഷം ആത്മവിശ്വാസത്തിലാണ്. എന്നാല്‍ ഭരണം കൊണ്ട് തങ്ങള്‍ക്ക് എന്തും ചെയ്യാനാവുമെന്ന സൂചനയാണ് ബിജെപി നല്‍കുന്നത്. ഉത്തര്‍പ്രദേശാണ് ബിജെപി ഇതിലൂടെ ലക്ഷ്യമിട്ടത്. ബിജെപി അട്ടിമറിക്ക് ഇറങ്ങിയെന്ന തോന്നല്‍ എസ്പിയുടെയും ബിഎസ്പിയുടെയും വോട്ടുബാങ്കില്‍ വിള്ളല്‍ വരുത്താന്‍ ഇതുവഴി ബിജെപിക്ക് സാധിക്കും. യുപിയില്‍ അവരുടെ നേതാക്കളെയും ഇത്തരത്തില്‍ ഭിന്നിപ്പിക്കാനുള്ള നീക്കങ്ങള്‍ നടത്തുമെന്നാണ് സൂചന.

പാളിപോകുന്ന നീക്കം

പാളിപോകുന്ന നീക്കം

16 എംഎല്‍എമാരെ സ്വന്തം പാളയത്തില്‍ എത്തിച്ചാല്‍ മാത്രമേ ഭരണം നേടാന്‍ എന്തെങ്കിലും സാധ്യത ബിജെപിക്കുണ്ടാവൂ. ഇത് അസാധ്യമാണെന്ന് അമിത് ഷായ്ക്കറിയാം. പക്ഷേ ഈ നീക്കം ഇപ്പോള്‍ നടത്തിയാല്‍ സര്‍ക്കാരിന് ആയുസ്സില്ലെന്ന തോന്നല്‍ ജനങ്ങളില്‍ ഉണ്ടാവും. സ്ഥിരമായി നിലനില്‍ക്കുന്ന സര്‍ക്കാരിനോ ഭരണസംവിധാനത്തിനോ മാത്രമേ ജനങ്ങള്‍ വോട്ട് ചെയ്യു. ഇത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കൂടുതല്‍ നേട്ടമുണ്ടാക്കും. സര്‍ക്കാരുണ്ടാക്കുന്നതിനേക്കാള്‍ ബിജെപിക്ക് ആവശ്യം കര്‍ണാടകത്തില്‍ നിന്നുള്ള ലോക്‌സഭാ സീറ്റുകളാണ്.

രണ്ട് നേട്ടങ്ങള്‍

രണ്ട് നേട്ടങ്ങള്‍

കര്‍ണാടകത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ രണ്ട് നേട്ടങ്ങളാണ് ബിജെപി ദേശീയ നേതൃത്വം കാണുന്നത്. ഒന്ന് ഉപതിരഞ്ഞെടുപ്പാണ്. ഇതില്‍ ബിജെപിക്ക് വന്‍ തിരിച്ചുവരവ് ഉണ്ടാകും. ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍ക്കാരിലെ പ്രതിസന്ധി കോണ്‍ഗ്രസിനെയും ബിജെപിയെയും രണ്ട് തട്ടിലാക്കും. അതോടെ എളുപ്പം ബിജെപിക്ക് ജയം നേടാം. രണ്ടാമത്തെ കാര്യം രാജസ്ഥാനിലും മധ്യപ്രദേശിലും ചെറിയ സീറ്റ് വ്യത്യാസമാണ് നിലനില്‍ക്കുന്നത്. കര്‍ണാടകത്തില്‍ വിജയിക്കുന്ന തന്ത്രം ഇവിടെയും പയറ്റാനാണ് തീരുമാനം. നേരത്തെ ഇരുസംസ്ഥാനങ്ങളിലെയും കേന്ദ്ര മന്ത്രിമാരും ഇത് തന്നെയാണ് സൂചിപ്പിച്ചത്.

ഗവര്‍ണറെ വെച്ചുള്ള നീക്കം

ഗവര്‍ണറെ വെച്ചുള്ള നീക്കം

സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. നേരത്തെ കശ്മീര്‍ ഇത്തരമൊരു രീതി ബിജെപി പയറ്റിരുന്നു. ഇതിനെ നേരിടാന്‍ കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ തീരുമാനിച്ചപ്പോള്‍ ഗവര്‍ണറെ ഉപയോഗിച്ച് അത് തടയുകയും ചെയ്തു. കര്‍ണാടകത്തില്‍ അത്തരമൊരു പ്രതിസന്ധി ഉണ്ടാക്കി നിയമസഭാ പിരിച്ചുവിടാനാണ് അമിത് ഷായുടെ നിര്‍ദേശം. ഇതിനാണ് കോണ്‍ഗ്രസ് എംഎല്‍എമാരെ മുംബൈയിലെത്തിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇത് തുടര്‍ന്നാല്‍ ബിജെപിക്ക് വന്‍ നേട്ടം ഇതിലൂടെ ലഭിക്കും.

അഖിലേഷിനും മായാവതിക്കും മുന്നറിയിപ്പ്

അഖിലേഷിനും മായാവതിക്കും മുന്നറിയിപ്പ്

അഖിലേഷ് യാദവും മായാവതിയും കഴിഞ്ഞ ദിവസമാണ് സഖ്യം പ്രഖ്യാപിച്ചത്. ഇവര്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണിത്. അതേസമയം യെദ്യൂരപ്പയെ മുഖ്യമന്ത്രിയാക്കുകയല്ല അമിത് ഷായുടെ ലക്ഷ്യം. കോണ്‍ഗ്രസിനെയും ജെഡിഎസ്സിനെയും അകറ്റുകയാണ്. സംസ്ഥാനങ്ങള്‍ക്ക് പകരം ലോക്‌സഭയിലെ അംഗസംഖ്യ വര്‍ധിപ്പിക്കാനാണ് ഈ നീക്കങ്ങള്‍. കര്‍ണാടകത്തില്‍ സര്‍ക്കാര്‍ വീണാല്‍ രണ്ട് ശത്രുക്കള്‍ തമ്മില്‍ ഒന്നിച്ചാല്‍, ആ ഭരണം നല്ല രീതിയില്‍ മുന്നോട്ട് പോകില്ലെന്ന തോന്നല്‍ ജനങ്ങളില്‍ ഉണ്ടാക്കുകയാണ് ലക്ഷ്യം.

കോണ്‍ഗ്രസിന് ഭയം

കോണ്‍ഗ്രസിന് ഭയം

സഖ്യ സര്‍ക്കാരുകള്‍ ഉള്ള എല്ലാ സംസ്ഥാനത്തും ഇത്തരം നീക്കങ്ങള്‍ക്കാണ് ബിജെപി ഒരുങ്ങുന്നത്. യുപിയില്‍ എസ്ബി ബിഎസ്പി സഖ്യം തകര്‍ന്നാല്‍ അത് കോണ്‍ഗ്രസിനാണ് ഏറ്റവും വലിയ തിരിച്ചടിയാവുക. ഈ വോട്ടുകള്‍ ബിജെപിയിലേക്ക് പോകും. അതേസമയം മുന്നോക്ക വോട്ടുകള്‍ കോണ്‍ഗ്രസിന് നഷ്ടമാകുകയും ചെയ്യും. രണ്ട് സംസ്ഥാനങ്ങളില്‍ സ്വതന്ത്രരും വിമതരും അടക്കമുള്ളവരുടെ പിന്തുണ കോണ്‍ഗ്രസിനുണ്ട്. ഇവരെ ബിജെപി ചാക്കിട്ട് പിടിച്ചാല്‍ ഭരണം വീഴും. അധികാരമില്ലെങ്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഇവിടെ നേട്ടമുണ്ടാക്കാനാവില്ല. അമിത് ഷായുടെ നീക്കം ഏറ്റവും ആശങ്കപ്പെടുത്തുന്നതും കോണ്‍ഗ്രസിനെയാണ്.

റിസോര്‍ട്ടില്‍ പാര്‍പ്പിച്ച എംഎല്‍എയെ കാണാനില്ല; ബിജെപിക്ക് ആശങ്ക, ദൈവം രക്ഷിക്കട്ടെ എന്ന് ദേവഗൗഡറിസോര്‍ട്ടില്‍ പാര്‍പ്പിച്ച എംഎല്‍എയെ കാണാനില്ല; ബിജെപിക്ക് ആശങ്ക, ദൈവം രക്ഷിക്കട്ടെ എന്ന് ദേവഗൗഡ

പിറന്നാള്‍ ദിനത്തില്‍ മായാവതി സര്‍പ്രൈസ് പ്രഖ്യാപനം.... ഇനി ഉത്തര്‍പ്രദേശിന്റെ ദിനങ്ങള്‍പിറന്നാള്‍ ദിനത്തില്‍ മായാവതി സര്‍പ്രൈസ് പ്രഖ്യാപനം.... ഇനി ഉത്തര്‍പ്രദേശിന്റെ ദിനങ്ങള്‍

English summary
bjps karnataka focus warning to opposition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X