കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടുപിടിക്കാന്‍ ബിജെപിക്ക് കിടിലന്‍ തന്ത്രം.... മാജിക്കും കണ്‍കെട്ടുമായി പ്രചാരണത്തിനിറങ്ങുന്നു

Google Oneindia Malayalam News

Recommended Video

cmsvideo
വോട്ട് പിടിക്കാൻ മാജിക് ഇറക്കി ബിജെപി | Oneindia Malayalam

ഭോപ്പാല്‍: സംസ്ഥാന തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ജയിക്കാനായുള്ള ഓട്ടത്തിലാണ് ബിജെപി. കൈയ്യിലുള്ള പല സംസ്ഥാനങ്ങളും നഷ്ടമാവുമെന്ന തോന്നലാണ് പ്രധാന പ്രശ്‌നമായി ബിജെപിയെ അലട്ടുന്നത്. പലയിടത്തും സിറ്റിംഗ് എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കും ബിജെപി സീറ്റ് വരെ നിഷേധിച്ച് കഴിഞ്ഞു. മധ്യപ്രദേശില്‍ ഏതാണ്ട് അവസാനത്തെ അടവും പുറത്തെടുത്തിരിക്കുകയാണ് ബിജെപി. ഏറ്റവും രസകരം മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ തന്നെയാണ് ഈ തന്ത്രത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

മാജിക്കും കണ്‍കെട്ടും കൊണ്ട് തിരഞ്ഞെടുപ്പ് ജയിക്കാനാണ് ബിജെപിയുടെ നീക്കം. കേട്ടിട്ട് ആരും ചിരിക്കണ്ട, ഇത് ഒടിവിദ്യ പോലുള്ള സംഭവമാണെന്ന് ബിജെപി പറയുന്നു. ജനങ്ങളെ മായക്കാഴ്ച്ചകളിലേക്ക് കൊണ്ടുപോയി പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനാണ് ബിജെപിയുടെ നീക്കം. ഭരണവിരുദ്ധ വികാരം ഏറ്റവും രൂക്ഷമായ മധ്യപ്രദേശില്‍ ഈ തന്ത്രം വിജയിക്കുമെന്നാണ് പല നേതാക്കളും പറയുന്നുണ്ട്. കോണ്‍ഗ്രസ് എ്ന്തായാലും ഈ നീക്കത്തില്‍ ഒന്നു ഞെട്ടിയിട്ടുണ്ട്.

മന്ത്രവിദ്യകളുമായി വോട്ടു പിടിക്കും

മന്ത്രവിദ്യകളുമായി വോട്ടു പിടിക്കും

ജാതി, മത വിഭാഗങ്ങളെ ആകര്‍ഷിക്കുന്നത് കൂടാതെ ഏറ്റവും പുതിയ തന്ത്രമായിട്ടാണ് ബിജെപി മന്ത്രിവിദ്യയെ അവതരിപ്പിച്ചിരിക്കുന്നത്. ജനങ്ങളെ ഒരേ സമയം ആനന്ദിപ്പിക്കാനും അവരില്‍ ബിജെപിയെ കുറിച്ചുള്ള മതിപ്പ് വര്‍ധിപ്പിക്കാനുമാണ് മാജിക്കിന്റെ സഹായം തേടുന്നത്. പ്രമുഖ മാജിക്കുകാരെ സംസ്ഥാനത്ത് പ്രചാരണം നടത്താനായി സമീപിച്ചിരിക്കുകയാണ് ബിജെപി സംസ്ഥാന ഘടകം. കോണ്‍ഗ്രസ് ഈ നീക്കത്തെ പരിഹസിക്കുന്നുമുണ്ട്.

 മികച്ച ചുമതലകള്‍

മികച്ച ചുമതലകള്‍

നിരവധി മജീഷ്യന്‍സിനെയാണ് ബിജെപി പ്രചാരണത്തിനായി ലക്ഷ്യമിട്ടിരിക്കുന്നത്. എത്ര പേരുണ്ടെന്ന് കൃത്യമായി പറയാനാവില്ല. പക്ഷേ ഇവര്‍ക്കെല്ലാം ഓരോ മണ്ഡലത്തിന്റെ ചുമതല നല്‍കുമെന്നാണ് സൂചന. കഴിഞ്ഞ 15 വര്‍ഷമായി മധ്യപ്രദേശില്‍ ബിജെപി ചെയ്ത നല്ല കാര്യങ്ങളും വികസന നേട്ടങ്ങളും ഇവര്‍ മാജിക്കിലൂടെ വിവരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇത് വഴി ജനങ്ങളില്‍ ദൈവതുല്യരായി ബിജെപി നേതാക്കള്‍ വളരുമെന്നും അവര്‍ വാഴ്ത്തുമെന്നുമാണ് ശിവരാജ് സിംഗ് ചൗഹാന്‍ അടക്കമുള്ളവരുടെ പ്രതീക്ഷ.

വമ്പന്‍ പബ്ലിസിറ്റി

വമ്പന്‍ പബ്ലിസിറ്റി

സംസ്ഥാനത്ത് ബിജെപിയെ കുറിച്ച് ചോദിക്കുമ്പോള്‍ ജനങ്ങള്‍ പുച്ഛിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് അമിത് ഷാ കഴിഞ്ഞ ദിവസം നേതാക്കളോട് പറഞ്ഞിരുന്നു. ഇതിന്റെ ഉത്തരവാദിത്തം ശിവരാജ് സിംഗ് ചൗഹാനും കൂടിയുള്ളതാണ് പ്രധാനമന്ത്രി അടക്കമുള്ളവര്‍ സൂചിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് അറ്റകൈ പ്രയോഗമായി മാജിക്കിനെ കൂട്ടുപിടിച്ചിരിക്കുന്നത്. ഇതുവഴി പ്രചാരണവും പബ്ലിസിറ്റിയും ഒരുമിച്ച നടക്കുമെന്ന് ബിജെപി സംസ്ഥാന ഘടകം പറയുന്നു.

ഓരോ മാര്‍ക്കറ്റിലും

ഓരോ മാര്‍ക്കറ്റിലും

സംസ്ഥാനത്തുള്ള ഓരോ മാര്‍ക്കറ്റിലും മാജിക്ക് ഷോകള്‍ പാര്‍ട്ടി സംഘടിപ്പിക്കുന്നുണ്ട്. വോട്ടര്‍മാരില്‍ എളുപ്പത്തില്‍ എത്താന്‍ ഇത് സഹായിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഗ്രാമീണ- ചെറു നഗര മേഖലകളില്‍ പ്രത്യേക പരിഗണന നല്‍കുമെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. ഇവിടങ്ങളില്‍ മാജിക്ക് ഷോകളുടെ എണ്ണം കൂട്ടാനും സാധ്യതയുണ്ട്. എന്തിനാണ് മജീഷ്യന്‍സും മാജിക്ക് ഷോകളും, സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ തന്നെ ബിജെപിക്ക് ധാരാളമല്ലേ എന്നും ചോദ്യമുയരുന്നുണ്ട്.

ദരിദ്ര സംസ്ഥാനം

ദരിദ്ര സംസ്ഥാനം

ബിജെപിയെ ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് സംസ്ഥാനത്തെ ഏറ്റവും ദരിദ്ര സംസ്ഥാനമാണെന്ന വിശേഷണം മധ്യപ്രദേശിന് ലഭിച്ചതാണ്. അതുകൊണ്ടാണ് ഒടിവിദ്യും മായാജാലവും കാണിച്ച് വോട്ടര്‍മാരെ കൈയ്യിലെടുക്കാന്‍ അവര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അതേസമയം ഈ തീരുമാനത്തിനുള്ള ഫണ്ട് നല്‍കുന്നത് കേന്ദ്ര സര്‍ക്കാരാണ്. ബിജെപിക്ക് സ്വാധീനം കുറവുള്ള പ്രദേശങ്ങളില്‍ മായാജാലക്കാരെ വെച്ച് ഗംഭീര പ്രചാരണവും മാജിക്ക് ഷോകളും നടത്തി കോണ്‍ഗ്രസിനെ ഞെട്ടിക്കാനാണ് ബിജെപിയുടെ തീരുമാനം.

എതിരാളികള്‍ക്ക് പണി കൊടുക്കും

എതിരാളികള്‍ക്ക് പണി കൊടുക്കും

ബിജെപി വക്താവ് രജനീഷ് അഗര്‍വാളാണ് ഇക്കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. അതേസമയം എതിരാളികള്‍ക്ക് പണി കൊടുക്കുന്ന കാര്യങ്ങളാണ് ബിജെപി ഇപ്പോള്‍ പദ്ധതിയിടുന്നത്. മധ്യപ്രദേശില്‍ ദിഗ്വിജയ് സിംഗിന്റെ കാലത്ത് കോണ്‍ഗ്രസ് കാണിച്ച വികസന വിരുദ്ധതയും മാജിക്ക് ഷോകളുടെ ഭാഗമാകും. റോഡുകളുടെ ശോചനീയാവസ്ഥ, വൈദ്യുത രഹിതമായ ജില്ലകള്‍, അടിസ്ഥാന സൗകര്യമില്ലായ്മ എന്നിവയും എടുത്ത് കാണിക്കും. ഇത് ജനങ്ങള്‍ വീണ്ടും ഓര്‍ത്താല്‍ ബിജെപിയെ കൈവിടില്ലെന്നാണ് രജനീഷ് പറയുന്നത്.

കോണ്‍ഗ്രസിന് അമ്പരപ്പ്

കോണ്‍ഗ്രസിന് അമ്പരപ്പ്

സോഷ്യല്‍ മീഡിയയുടെ കാലത്ത് ഇത്തരമൊരു നീക്കം കോണ്‍ഗ്രസിനെ ആശങ്കപ്പെടുത്തുന്നുണ്ട്. അതേസമയം കമല്‍നാഥ് അടക്കമുള്ളവര്‍ ഇതിനെ പരിഹസിക്കുന്നുമുണ്ട്. നല്ലൊരു ഇമേജ് ഉണ്ടാക്കി വരികയാണ് കോണ്‍ഗ്രസ്. പഴയ ഭരണത്തിന്റെ ദുരവസ്ഥ വീണ്ടും ബിജെപി കുത്തിപ്പൊക്കുകയും അത് പ്രചാരണ വിഷയവുമായാല്‍ കോണ്‍ഗ്രസിന് വലിയ രാഷ്ട്രീയ നഷ്ടം സംസ്ഥാനത്തുണ്ടാകും. അതുകൊണ്ട് പരമാവധി ഈ നീക്കത്തെ ബിജെപിയുടെ കോമാളിത്തരവും തോല്‍വി ഉറപ്പിച്ച നീക്കവുമായിട്ട് പ്രചാരണം നടത്താനാണ് കോണ്‍ഗ്രസ് പദ്ധതിയിടുന്നത്.

മധ്യപ്രദേശിലും സിറ്റിംഗ് എംഎല്‍എമാര്‍ക്ക് സീറ്റില്ല... 80 പേരെ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി!!മധ്യപ്രദേശിലും സിറ്റിംഗ് എംഎല്‍എമാര്‍ക്ക് സീറ്റില്ല... 80 പേരെ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി!!

കവനന്റില്‍ പന്തളം രാജാവ് എന്ന പരാമര്‍ശമേ ഇല്ല.... ശശികുമാര വര്‍മയെ പൊളിച്ചടുക്കി പോസ്റ്റ്!!കവനന്റില്‍ പന്തളം രാജാവ് എന്ന പരാമര്‍ശമേ ഇല്ല.... ശശികുമാര വര്‍മയെ പൊളിച്ചടുക്കി പോസ്റ്റ്!!

English summary
bjps magic spell in madhya pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X