കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ നോക്കി ബിജെപി വെട്ടിലായി; നിര്‍ണായക ദിനം, 'ബിജെപി മുക്ത എന്‍ഇ'

Google Oneindia Malayalam News

ഗുവാഹത്തി: കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യമായിരുന്നു കഴിഞ്ഞ കുറച്ചുമാസങ്ങള്‍ക്ക് മുമ്പ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ ആവര്‍ത്തിച്ചിരുന്നത്. എന്നാല്‍ വടക്കുകിഴക്കന്‍ മേഖലയില്‍ മറ്റൊരു മുദ്രാവാക്യവും ഇതോടൊപ്പം ബിജെപി ഉയര്‍ത്തിയിരുന്നു. കോണ്‍ഗ്രസ് മുക്ത വടക്കുകിഴക്കന്‍ മേഖല എന്നതായിരുന്നു അത്. അസമിലും മേഘാലയയിലും നാഗാലാന്റിലും മിസോറാമിലുമെല്ലാം കോണ്‍ഗ്രസ് പരാജയം നുണഞ്ഞപ്പോള്‍ ബിജെപിയുടെ പ്രഖ്യാപനം ഫലം കണ്ടു എന്നാണ് കരുതിയത്.

എന്നാല്‍ സാഹചര്യം അടിമുടി മാറിയിരിക്കുന്നു. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും ബിജെപിയെ ഒറ്റയടിക്ക് പിഴുതെറിയാന്‍ ഒരുങ്ങുകയാണ് സഖ്യകക്ഷികള്‍. നിര്‍ണായക യോഗം ചേരുകയാണവര്‍. അധികം വൈകാതെ ഇക്കാര്യത്തില്‍ തീരുമാനം വരും. ബിജെപിയുമായി ഒത്തുപോകണമെങ്കില്‍ പുതിയ നിബന്ധനകള്‍ മുന്നോട്ട് വെക്കുകയാണ് സഖ്യകക്ഷികള്‍.....

ആദ്യ അടി അസമില്‍

ആദ്യ അടി അസമില്‍

അസമിലാണ് ബിജെപിക്ക് വടക്കുകിഴക്കന്‍ മേഖലയില്‍ ആദ്യ തിരിച്ചടി കിട്ടിയത്. അസമിലെ കറുത്ത കുതിരകളെന്ന് വിശേഷിപ്പിക്കുന്ന അസം ഗണപരിഷത്ത് ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാരില്‍ നിന്ന് രാജിവെച്ചത് കഴിഞ്ഞാഴ്ചയാണ്. വിവാദ പൗരത്വ ബില്ല് ബിജെപി പിന്‍വലിക്കണമെന്നാണ് അവരുടെ ആവശ്യം.

എല്ലാ പാര്‍ട്ടികളും ഒരുമിച്ചു

എല്ലാ പാര്‍ട്ടികളും ഒരുമിച്ചു

മന്ത്രിസഭയില്‍ അംഗമായിരുന്ന അസം ഗണപരിഷത്ത് നേതാവ് രാജിവെച്ചു. ലോക്‌സഭയില്‍ ബിജെപിക്കൊപ്പം അസം ഗണപരിഷത്ത് ഉണ്ടാകില്ലെന്നാണ് വിവരം. തൊട്ടുപിന്നാലെയാണ് വടക്കുകിഴക്കന്‍ മേഖലയിലെ എല്ലാ പാര്‍ട്ടികളും ബിജെപി സഖ്യം പുനരാലോചിക്കാന്‍ തുടങ്ങിയത്.

ഒരു പാര്‍ട്ടികളും അംഗീകരിക്കുന്നില്ല

ഒരു പാര്‍ട്ടികളും അംഗീകരിക്കുന്നില്ല

കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്ല് മേഖലയിലെ ഒരു പാര്‍ട്ടികളും അംഗീകരിക്കുന്നില്ല. വടക്കുകിഴക്കന്‍ മേഖലയിലെ ജനങ്ങളുമായി ആശയവിനിമയം നടത്താതെയാണ് ബില്ല് സര്‍ക്കാര്‍ സഭയില്‍ വച്ചതെന്ന് പാര്‍ട്ടികള്‍ ആരോപിക്കുന്നു. മേഖലയിലുള്ളവരെ അന്യരാക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നതെന്നാണ് അവരുടെ ആക്ഷേപം.

ഗുവാഹത്തിയില്‍ നിന്ന് പ്രഖ്യാപനം

ഗുവാഹത്തിയില്‍ നിന്ന് പ്രഖ്യാപനം

അസമിലെ എജിപി, മേഘാലയയിലെ നാഷണല്‍ പീപ്പിള്‍ പാര്‍ട്ടി എന്നിവര്‍ ചേര്‍ന്ന് ചൊവ്വാഴ്ച നിര്‍ണായക യോഗം വിളിച്ചിരിക്കുകയാണ്. വടക്കുകിഴക്കന്‍ മേഖലയിലെ എല്ലാ പ്രധാന പാര്‍ട്ടികളുടെയും പ്രതിനിധികള്‍ ഗുവാഹത്തിയില്‍ എത്തിയിട്ടുണ്ട്. യോഗം സുപ്രധാന തീരുമാനങ്ങള്‍ എടുക്കുമെന്നാണ് വിവരം. പാര്‍ട്ടികള്‍ക്കിടയില്‍ വിള്ളലുണ്ടാക്കാന്‍ ബിജെപി ശ്രമം തുടങ്ങിയെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

ബിജെപി മുക്ത്

ബിജെപി മുക്ത്

ബിജെപി അല്ലാത്ത എല്ലാ പാര്‍ട്ടികളും യോഗത്തില്‍ സംബന്ധിക്കുന്നുണ്ട്. കോണ്‍ഗ്രസ് മുക്ത വടക്കുകിഴക്കന്‍ മേഖല എന്ന ലക്ഷ്യത്തോടെ ബിജെപി രൂപീകരിച്ച നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സ് (എന്‍ഇഡിഎ) എന്ന മുന്നണിയില്‍ അംഗങ്ങളായവരാണ് യോഗം ചേരുന്നത്. കോണ്‍ഗ്രസ് മുക്ത് എന്നതിന് പകരം ബിജെപി മുക്ത് എന്നവര്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.

പങ്കെടുക്കുന്ന പ്രമുഖര്‍

പങ്കെടുക്കുന്ന പ്രമുഖര്‍

മേഘാലയ മുഖ്യമന്ത്രിയും എന്‍പിപി നേതാവുമായ കോര്‍ണാഡ് സാങ്മ, മിസോറാം മുഖ്യമന്ത്രിയും എംഎന്‍എഫ് അധ്യക്ഷനുമായ സോറം തങ്ക, ത്രിപുരയില്‍ നിന്നുള്ള പാര്‍ട്ടി നേതാക്കള്‍, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, സിക്കിം, നാഗാലാന്റ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ബിജെപി സഖ്യകക്ഷികള്‍ എന്നിവരെല്ലാം യോഗത്തില്‍ സംബന്ധിക്കുന്നുണ്ട്.

ബിജെപിക്ക് ധിക്കാരമെന്ന് പാര്‍ട്ടികള്‍

ബിജെപിക്ക് ധിക്കാരമെന്ന് പാര്‍ട്ടികള്‍

പൗരത്വ ബില്ലാണ് പ്രധാന ചര്‍ച്ച. എന്‍ഇഡിഎ മുന്നണിയില്‍ ഇനിയും നിലനില്‍ക്കണമോ എന്ന കാര്യവും നേതാക്കള്‍ തീരുമാനിക്കും. അതിര്‍ത്തി സംസ്ഥാനങ്ങളിലെ പാര്‍ട്ടികളുമായി ആലോചിക്കാതെ പൗരത്വ ബില്ല് കൊണ്ടുവന്ന ബിജെപിയുടെ നടപടി ധിക്കാരപരമാണെന്ന് നേതാക്കള്‍ പറയുന്നു.

സമരം ശക്തമാക്കാന്‍ നീക്കം

സമരം ശക്തമാക്കാന്‍ നീക്കം

ബില്ല് മേഖലയിലെ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തതെന്ന് എജിപി അധ്യക്ഷന്‍ അതുല്‍ ബോറ പറഞ്ഞു. മേഖലയിലെ ജനങ്ങളുമായി വിഷയം ചര്‍ച്ച ചെയ്തിട്ടില്ല. ബില്ലിനെതിരെ വടക്കുകിഴക്കന്‍ മേഖലയില്‍ നടക്കുന്ന പ്രക്ഷോഭം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് യോഗം നിര്‍ണയാക തീരുമാനങ്ങള്‍ എടുക്കുമെന്നും അതുല്‍ ബോറ പറഞ്ഞു.

സഭയില്‍ ബഹളം

സഭയില്‍ ബഹളം

അസം നിയമസഭയില്‍ കഴിഞ്ഞദിവസം വിഷയം വന്‍ ബഹളത്തില്‍ കലാശിച്ചിരുന്നു. സര്‍ക്കാരില്‍ ഭാഗമായിരുന്ന കക്ഷി തന്നെയാണ് ബിജെപി ഭരണകൂടത്തിനെതിരെ രംഗത്തുവന്നത്. ഗവര്‍ണര്‍ പ്രസംഗം തുടങ്ങിയപ്പോള്‍ തന്നെ എജിപി അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. അസമിനെ രക്ഷിക്കൂ എന്ന പ്ലക്കാര്‍ഡുമായിട്ടാണ് പ്രതിപക്ഷം സഭയിലെത്തിയത്.

ബിഹാറിലും അലയൊലികള്‍

ബിഹാറിലും അലയൊലികള്‍

അസം മന്ത്രിസഭയില്‍ നിന്ന് മൂന്ന് മന്ത്രിമാരാണ് രാജിവെച്ചത്. ബിഹാറിലെ എന്‍ഡിഎ കക്ഷിയായ ജെഡിയു അസമിലെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതും ബിജെപിക്ക് തിരിച്ചടിയാണ്. എജിപി-ജെഡിയു നേതാക്കള്‍ കഴിഞ്ഞദിവസം ചര്‍ച്ച നടത്തി. ബില്ല് രാജ്യസഭയില്‍ എതിര്‍ക്കുമെന്ന് ജെഡിയു പ്രഖ്യാപിക്കുകയും ചെയ്തു.

സഖ്യം വിടുമെന്ന് നേതാക്കള്‍

സഖ്യം വിടുമെന്ന് നേതാക്കള്‍

ജെഡിയു വൈസ് പ്രസിഡന്റ് പ്രശാന്ത് കിഷോര്‍ ഗുവാഹത്തി യോഗത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജെഡിയു പ്രതിനിധികള്‍ കഴിഞ്ഞദിവസം അസമിലെത്തിയിരുന്നു. ബില്ല് രാജ്യസഭയില്‍ അവതരിപ്പിച്ചാല്‍ ബിജെപി സഖ്യം വിടുമെന്നാണ് മേഘാലയ മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളത്. സഖ്യം വിട്ടാല്‍ ബിജെപിക്ക് മേഘാലയ സര്‍ക്കാരിലുള്ള പ്രാതിനിധ്യം നഷ്ടമാകും. ബില്ലിനെതിരെ മണിപ്പൂരില്‍ 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്.

ആമിര്‍ ഖാനും നസീറുദ്ദീന്‍ ഷായും രാജ്യദ്രോഹികള്‍; ആദരവ് അര്‍ഹിക്കുന്നില്ലെന്ന് ആര്‍എസ്എസ്ആമിര്‍ ഖാനും നസീറുദ്ദീന്‍ ഷായും രാജ്യദ്രോഹികള്‍; ആദരവ് അര്‍ഹിക്കുന്നില്ലെന്ന് ആര്‍എസ്എസ്

English summary
BJP’s Northeast Allies Meet Today in Guwahati Against Citizenship Bill, Threaten to Break Ties
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X