'പ്ലാന്‍ മോഡി' പദ്ധതിയുമായി ബിജെപി
ദില്ലി: പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയ്്ക്കുവേണ്ടി ഭാരതീയ ജനതാപാര്‍ട്ടി(ബിജെപി) പ്രത്യേക പ്രചാര പരിപാടികള്‍ ആസൂത്രണം ചെയ്യുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിക്കുന്ന 250 റാലികളില്‍ 25 കോടി ജനങ്ങളുടെ പങ്കാളിത്തമാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്.
പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തികാട്ടിയതിനുശേഷം മാത്രം മോഡി 128 റാലികളിലാണ് പങ്കെടുത്തത്. ഇത്രയും റാലികളിലായി രണ്ടു കോടി ജനങ്ങള്‍ ഒത്തുകൂടിയത്. പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം നടക്കുന്ന റാലികളില്‍ കൂടുതല്‍ ജനപങ്കാളിത്തമുണ്ടാക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്.

കഴിഞ്ഞ ദിവസം മുംബൈ എംഎംആര്‍ഡിഎ ഗ്രൗണ്ടില്‍ നടന്ന സമ്മേളനത്തില്‍ ഒമ്പത് ലക്ഷം പേര്‍ പങ്കെടുത്തുവെന്നാണ് പാര്‍ട്ടി അവകാശപ്പെടുന്നത്. അതേ സമയം പോലിസിന്റെ കണക്കനുസരിച്ച് ഇവിടെ മൂന്നു ലക്ഷം പേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. മോഡി പങ്കെടുക്കുന്ന ഓരോ റാലിയും റെക്കോഡാകണമെന്ന രീതിയിലുള്ള സംഘാടന മികവാണ് കേന്ദ്രനേതൃത്വം സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ആവശ്യപ്പെടുന്നത്.
പാര്‍ട്ടിയ്ക്ക് ഇതുവരെ എക്കൗണ്ട് തുറക്കാന്‍ കഴിയാത്ത പശ്ചിമബംഗാള്‍, കേരളം, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിയ്ക്കാന്‍ നീക്കം തുടങ്ങിയിട്ടുണ്ട്. ചില റാലികള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ആസൂത്രണം ചെയ്യുന്നുണ്ട്.












Click it and Unblock the Notifications