കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭക്ഷണപ്പൊതിക്കായി ബിജെപി പ്രവര്‍ത്തകരുടെ അടിപിടി; സംഭവം അമിത് ഷാ വിളിച്ച യോഗത്തിനിടെ; വൈറലായി വീഡിയോ

  • By Ajmal
Google Oneindia Malayalam News

വാരാണസി: കേന്ദ്രത്തില്‍ അധികാരം നിലനിര്‍ത്തുന്നതിനായി വിവിധ പദ്ധതികളാണ് ബിജെപി നേതൃത്വം നടപ്പില്‍ വരുത്തിക്കൊണ്ടിരിക്കുന്നത്. 2019 ല്‍ പ്രാദേശി പാര്‍ട്ടികളെ കൂട്ട്പിടിച്ച് കോണ്‍ഗ്രസ് നടത്തുന്ന നീക്കങ്ങളെ പ്രതിരോധിക്കാനായി വിവിധ തന്ത്രങ്ങള്‍ ബിജെപി രൂപീകരിച്ചു കഴിഞ്ഞു. പതിവുപോലെ ദേശീയ അധ്യക്ഷന്‍ അമിത്ഷാ ആണ് തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

സോഷ്യല്‍ മീഡിയ ആണ് ബിജെപി തങ്ങളുടെ തന്ത്രങ്ങള്‍ പയറ്റാന്‍ പ്രധാനമായും ഉപയോഗിക്കുന്നത്. അങ്ങനെയാണ് അമിത്ഷാ വാരണാസിയില്‍ സോഷ്യല്‍ മീഡിയ വാളണ്ടിയേഴ്‌സിന്റെ മീറ്റിങ്ങ് വിളിച്ചത്. മീറ്റിങ്ങിന് ശേഷം ഭക്ഷണ പൊതിക്കായി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്.

 വാരണാസിയില്‍

വാരണാസിയില്‍

2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സോഷ്യല്‍ മീഡിയാ ടീം ശക്തമാക്കു, ഇതുവരേയുള്ള അവരുടെ പ്രവര്‍ത്തനങ്ങള്‍ വിലിയിരുത്തുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ സോഷ്യല്‍ മീഡിയ വളണ്ടിയേഴ്‌സിന്റെ മീറ്റിങ്ങ് വിളിച്ചത്.

വെല്ലുവിളിയെ പ്രതിരോധിക്കാന്‍

വെല്ലുവിളിയെ പ്രതിരോധിക്കാന്‍

കോണ്‍ഗ്രസും പ്രാദേശികകക്ഷികളും ഉയര്‍ത്തുന്ന വെല്ലുവിളിയെ പ്രതിരോധിക്കാന്‍ ബിജെപി സര്‍ക്കാറിന്റെ നേട്ടങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുക. പാര്‍ട്ടിക്കെതിരായ വിമര്‍ശനങ്ങള്‍ മറുപടി നല്‍കുക തുടങ്ങിയ ചുമതലകളായിരുന്നു സോഷ്യല്‍ മീഡിയാ വാളണ്ടിയേഴ്‌സിന് നല്‍കിയിരുന്നത്.

സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയ

കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ രാജ്യത്തിന്റെ എല്ലാമുക്കിലും മൂലയിലും ഒരു തീയായി പടരണമെന്നും 2019 ലെ ലോക്‌സഭ തിരഞ്ഞെടു്പപില്‍ വിജയം ഉറപ്പിക്കാന്‍ ബിജെപിക്ക് സാധിക്കണമെന്നുമായിരുന്നു സോഷ്യല്‍ മീഡിയാ വാരിയേഴ്‌സിന് യോഗത്തില്‍ അമിത് ഷാ നല്‍കിയ നിര്‍ദ്ദേശം.

അമിത് ഷാ

അമിത് ഷാ

65 സീറ്റിന്റെ വിജയമായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാനത്ത് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ മികച്ച പ്രവര്‍ത്തനം നടത്തിയതിന്റെ ഫലമായി ജനങ്ങള്‍ നമുക്ക് 73 സീറ്റ് നല്‍കിയെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ അത് 74 സീറ്റായി ഉയര്‍ത്താന്‍ കഴിയണമെന്നും അമിത് ഷാ പ്രവര്‍ത്തകരോട് പറഞ്ഞു.

ഭക്ഷണവിതരണം

ഭക്ഷണവിതരണം

യോഗത്തിന് ശേഷം ഭക്ഷണവിതരണം നടത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ കാണിച്ച അമിതാവേശമാണ് പാര്‍ട്ടിക്ക് വന്‍നാണക്കേടാണ് ഇപ്പോള്‍ വരുത്തിവെച്ചിരിക്കുന്നത്. ഭക്ഷണപ്പൊതിക്കായി അടിപിടികൂടന്ന ബിജെപിയുടെ സോഷ്യല്‍ മീഡിയ വാരിയേഴ്‌സിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

യോഗം

യോഗം

കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു അമിത് ഷാ വിളിച്ച യോഗം വാരണാസിയില്‍ നടന്നത്. പരിപാടിക്ക് ശേഷമാണ് ഭക്ഷണ വിതരണം ആരംഭിച്ചത്. വേദിയുടെ സമീപത്തായി ഭക്ഷണം വിതരണം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ പ്രവര്‍ത്തര്‍ കൂട്ടത്തോടെ ഓടിയെത്തുകയായിരുന്നു.

ഏറ്റുമുട്ടല്‍

ഏറ്റുമുട്ടല്‍

ഭക്ഷണപ്പൊതിക്കായി പ്രവര്‍ത്തകര്‍ അടിപിടികൂടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. സോഷ്യല്‍ മീഡിയയിലെ അതിശക്തരായ അംഗങ്ങള്‍ ഭക്ഷണപ്പൊതികള്‍ക്കായി പരസ്പരം ഏറ്റുമുട്ടുന്ന വീഡിയോ ന്യൂസ്24 ആണ് പുറത്ത് വിട്ടത്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുയാണ്.

വിമര്‍ശനം

വിമര്‍ശനം

ഭക്ഷണം കഴിച്ച് പോയവരെല്ലാം ഭക്ഷണപ്പൊതി വേദിയില്‍ തന്നെ നിക്ഷേപിച്ച് സ്ഥലം വിട്ടതും വ്യാപകമായ വിമര്‍ശനങ്ങള്‍ക്കിടയാക്കി. മോദിയുടെ സ്വച്ഛ് ഭാരതിന്റെ നേര്‍ക്കാഴ്ച്ചയാണ് ഇത്. ബിജെപി തന്നെയാണ് ഇത്തരമൊരുമ മാതൃക ജനങ്ങള്‍ക്ക് കാണിച്ചുതരേണ്ടതെന്നുമാണ് വിമര്‍ശനം.

വിശദീകരണം

വിശദീകരണം

അതേസമയം സംഭവത്തില്‍ വിശദീകരണവുമായി ബിജെപി നേതാക്കള്‍ രംഗത്തെതി. എല്ലാവര്‍ക്കുമുള്ള ഭക്ഷണപ്പൊതികള്‍ തങ്ങള്‍ കരുതിയിരുന്നു. എന്നാല്‍ 4000 പേര്‍ ഒരേസമംയ ഹാളിനകത്തേക്ക് ഒന്നിച്ചെത്തിയതാണ് ഇത്തരത്തില്‍ പ്രവര്‍ത്തകരുടെ സംഘര്‍ഷത്തിന് ഇടയാക്കിയതെന്നും ബിജെപി നേതാക്കള്‍ പ്രതികരിച്ചു.

പ്രവര്‍ത്തകര്‍ അല്ല

പ്രവര്‍ത്തകര്‍ അല്ല

പരിപാടിയില്‍ പങ്കെടുത്തവരെല്ലാം ബിജെപി പ്രവര്‍ത്തകര്‍ അല്ല. സോഷ്യല്‍ മീഡിയ വളണ്ടിയേഴ്‌സ് മാത്രമാണ് പലരും. ഭക്ഷണത്തിനായി 20 കൗണ്ടര്‍ ഉണ്ടായിരുന്നു. പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ഒരു കൗണ്ടര്‍ മാത്രം ഉപയോഗപ്പെടുത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയതെന്നും ബിജെപി വ്യക്തമാക്കി.

ട്വീറ്റ്

വീഡിയോ

English summary
BJP’s social media warriors cause mayhem for food packets
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X