പ്രചരണത്തിനിടെ കുഴഞ്ഞ് വീണ് സ്ഥാനാര്‍ത്ഥി മരിച്ചു! കുഴഞ്ഞ് വീണത് ബിജെപിക്കായി വോട്ട് തേടുന്നതിനിടെ
ബെംഗളൂരു: ജയനഗര്‍ മണ്ഡലത്തിലെ സിറ്റിങ്ങ് എംഎല്‍എയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ ബിഎന്‍ വിജയകുമാര്‍ (60) അന്തരിച്ചു. വ്യാഴാഴ്ച രാത്രി ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ജയനഗറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടന്‍ തന്നെ ജയദേവയിലെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

പട്ടാഭിരാമ നഗറില്‍ വീടുകള്‍ കയറി പ്രചരണം നടത്തുകയായിരുന്ന ജയകുമാര്‍. പ്രദേശത്തെ ഒരു വീട്ടില്‍ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടന്‍ തന്നെ ഒപ്പമുണ്ടായിരു പ്രവര്‍ത്തകര്‍ ജയദേവയിലെ ആസ്പത്രിയില്‍ എത്തിച്ചു. അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയെങ്കിലും മരിക്കുകായിരുന്നു.
വിജയകുമാര്‍ നേരത്തേ തന്നെ അമിത രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ജയദേവയിലെ ആസ്പത്രിയില്‍ ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ആഴ്ചയോടെയാണ് ആസ്പത്രി വിട്ടത്. ഡോക്ടര്‍മാര്‍ വിശ്രമത്തിന് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും അദ്ദേഹം പ്രചരാണത്തിന് ഇറങ്ങുകയായിരുന്നു. അദ്ദേഹത്തിന്റെ മരണത്തോടെ ജയനഗറിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചേക്കും. ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡിയുടെ മകള്‍ സൗമ്യ റെഡ്ഡിയാണ് ഇവിടെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി.
-
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം












Click it and Unblock the Notifications