കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

3 ഘട്ടം 41 സീറ്റുകള്‍, യുപിയിലെ നാലാം ഘട്ടത്തില്‍ ബിജെപിക്ക് 15 സീറ്റ് നഷ്ടപ്പെടും!!

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഇനി നടക്കാനിരിക്കുന്ന മൂന്ന് ഘട്ടം തിരഞ്ഞെടുപ്പുകളില്‍ ബിജെപി ഏറ്റവുമധികം സിറ്റിംഗ് സീറ്റുകള്‍ നഷ്ടപ്പെടുമെന്ന് വിലയിരുത്തല്‍. ബിജെപി ഏറ്റവും പ്രതിരോധത്തില്‍ നില്‍ക്കുന്ന മേഖലകളിലാണ് തിരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. അതേസമയം കോണ്‍ഗ്രസിന് ഏറ്റവും സ്വാധീനമുള്ള മേഖലകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. പ്രതീക്ഷിച്ചതിനേക്കാളും വലിയ വീഴ്ച്ചയാണ് യുപിയില്‍ ബിജെപിയെ കാത്തിരിക്കുന്നത്.

അതേസമയം നരേന്ദ്ര മോദിയുടെ മാത്രം പ്രശ്‌നങ്ങള്‍ കൊണ്ടല്ല ഈ നഷ്ടമെന്നാണ് വ്യക്തമാകുന്നത്. പ്രധാനമായും സംസ്ഥാന ഭരണം ഏറ്റവും മോശമായ അവസ്ഥയിലാണ്. യോഗി ആദിത്യനാഥിനെതിരെ കടുത്ത വികാരമാണ് സംസ്ഥാനത്ത് ഉള്ളത്. സിറ്റിംഗ് എംപിമാരെ കാര്യമായി മാറ്റാന്‍ സാധിക്കാത്തതും വീഴ്ച്ചയ്ക്ക് കാരണമാണ്. കഴിഞ്ഞ തവണ നേടിയതില്‍ 60 സീറ്റില്‍ വരെ ഇത്തവണ പരാജയഭീതിയിലാണ് ബിജെപി.

യുപിയില്‍ പിടിവിടുന്നു

യുപിയില്‍ പിടിവിടുന്നു

യുപിയില്‍ ബിജെപിക്കുണ്ടായിരുന്ന ശക്തമായ ആധിപത്യം ഇത്തവണ അവസാനിക്കുമെന്നാണ് വ്യക്തമാകുന്നത്. ത്രികോണ പോരാട്ടങ്ങള്‍ ബിജെപിയുടെ സാധ്യതകള്‍ ഇല്ലാതാക്കിയെന്ന് ഇതുവരെ വോട്ടെടുപ്പ് നടന്ന 39 മണ്ഡലങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ഈ 39 സീറ്റുകളില്‍ 35 എണ്ണം ബിജെപി 2014ല്‍ നേടിയതാണ്. നാല് സീറ്റ് സമാജ് വാദി പാര്‍ട്ടിയാണ് നേടിയത്. ബിഎസ്പി, കോണ്‍ഗ്രസ് എന്നിവര്‍ക്ക് ഒരു സീറ്റും ലഭിച്ചിരുന്നില്ല. ഇതില്‍ പകുതിയും ഇത്തവണ കൈവിടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

കണക്കുകള്‍ ഇങ്ങനെ

കണക്കുകള്‍ ഇങ്ങനെ

ആദ്യ നാല് ഘട്ടങ്ങളിലായി 15 സീറ്റുകള്‍ ബിജെപിക്ക് നഷ്ടമാകും. ഇത് 20 മുതല്‍ 35 സീറ്റ് വരെയായി വര്‍ധിക്കാമെന്നും കണക്കുകള്‍ പറയുന്നു. പ്രധാനമായും വോട്ടിംഗ് ശതമാനത്തിലെ കുറവാണ് ഭീഷണി മുന്നോട്ട് വെക്കുന്നത്. ഇനി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മേഖലകളില്‍ 41 സീറ്റുകളുണ്ട്. മൂന്ന് ഘട്ടം തിരഞ്ഞെടുപ്പാണ് ബാക്കിയുള്ളത്. ഇതില്‍ ഒരു സീറ്റില്‍ പോലും ബിജെപിക്ക് ജയസാധ്യതയില്ല. വാരണാസിയിലും ലഖ്‌നൗവിലും മാത്രമാണ് ബിജെപിക്ക് ശക്തമായ വിജയപ്രതീക്ഷയുള്ളത്.

കോണ്‍ഗ്രസ് തരംഗമാകും

കോണ്‍ഗ്രസ് തരംഗമാകും

അവസാന മൂന്ന് ഘട്ടം തിരഞ്ഞെടുപ്പ് നടക്കുന്നത് കിഴക്കന്‍ യുപിയിലും അവധ് മേഖലയിലുമാണ്. കോണ്‍ഗ്രസിന്റെയും സമാജ് വാദി പാര്‍ട്ടിയുടെയും ശക്തികേന്ദ്രമാണിത്. പ്രിയങ്കയ്ക്ക് മികച്ച പ്രകടനം കാഴ്ച്ചവെക്കാനുള്ള ഇടം കൂടിയാണ് ഇത്. മുസ്ലീം, യാദവ, ജാദവ, ജാട്ട് വോട്ടുബാങ്കാണ് മഹാസഖ്യത്തിന്റെ കരുത്ത്. 2014നെ അപേക്ഷിച്ച് ബിജെപിയുടെ വോട്ടുശതമാനത്തേക്കാള്‍ അധികമാണ് ഇത്തവണ മഹാസഖ്യത്തിന് ലഭിച്ച വോട്ടുകള്‍. സമാജ് വാദി പാര്‍ട്ടിയുടെ ഗ്രൗണ്ട് റിപ്പോര്‍ട്ടിലും ഇക്കാര്യം പറയുന്നുണ്ട്.

രണ്ട് ഘട്ടങ്ങള്‍

രണ്ട് ഘട്ടങ്ങള്‍

മൂന്നാം ഘട്ടത്തില്‍ മുസ്ലീം, യാദവ മേഖലകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതാണ് സമാജ് വാദി പാര്‍ട്ടിക്ക് മുന്‍തൂക്കം നല്‍കുന്നത്. അഞ്ച്, ആറ് ഘട്ട തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ നേട്ടം മഹാസഖ്യത്തിന് ലഭിക്കും. 41 സീറ്റില്‍ 28 സീറ്റ് വരെ മഹാസഖ്യം നേടുമെന്നാണ് സൂചന. 12 ശതമാനം മുന്‍തൂക്കമാണ് ആറാം ഘട്ടത്തില്‍ ബിജെപിക്കെതിരെ മഹാസഖ്യത്തിനുള്ളത്. ബാക്കി സീറ്റുകളില്‍ കോണ്‍്ഗ്രസ് പിടിച്ചെടുക്കും. ബിജെപി ഒരു സീറ്റ് പോലും ലഭിക്കാത്ത നിലയിലേക്ക് വീഴാനും സാധ്യതയുണ്ട്.

അഞ്ച് സീറ്റുകള്‍ കൈവിടും

അഞ്ച് സീറ്റുകള്‍ കൈവിടും

അസംഖഡ്, ബസ്തി, ലാല്‍ഗഞ്ച്, ഫൂല്‍പൂര്‍, സെയിന്റ് കാബിര്‍ നഗര്‍ എന്നിവ ബിജെപി കൈവിടും. ഈ സീറ്റുകളില്‍ മൂന്നാം സ്ഥാനത്തേക്ക് വീഴുമെന്നാണ് ബിജെപിയുടെ ആശങ്ക. അതേസമയം ബിജെപി ഇതുവരെ വോട്ട് ചെയ്ത 21 സീറ്റില്‍ മഹാസഖ്യത്തേക്കാള്‍ വോട്ട് കൂടുതല്‍ കിട്ടാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇനിയുള്ള സീറ്റുകളില്‍ 24 എണ്ണത്തില്‍ മഹാസഖ്യം മുന്‍തൂക്കം നേടുന്നു. 15 സീറ്റില്‍ മാത്രമാണ് ബിജെപിക്ക് ജയസാധ്യതയുള്ളത്. കോണ്‍ഗ്രസിന് രണ്ട് സീറ്റിലും.

വോട്ടുബാങ്ക് തകരും

വോട്ടുബാങ്ക് തകരും

മുന്നോക്ക വിഭാഗത്തില്‍ കേന്ദ്രീകരിച്ചുള്ള ബിജെപിയുടെ വോട്ടുബാങ്ക് സമ്പൂര്‍ണായി തകരുമെന്നാണ് വോട്ടിംഗ് നില സൂചിപ്പിക്കുന്നത്. മധ്യവര്‍ഗം, ബ്രാഹ്മണര്‍ എന്നിവ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നതായിട്ടാണ് വ്യക്തമാകുന്നത്. 18 മണ്ഡലങ്ങളില്‍ യാദവ, മുസ്ലീം വോട്ടുകള്‍ ബിജെപിയെ വീഴ്ത്തുമെന്ന് വ്യക്തമാണ്. 2014ല്‍ ബിജെപിക്കൊപ്പം നിന്നിരുന്ന ജാട്ട്, ഗുജ്ജാര്‍ വോട്ടുകള്‍ സമാജ് വാദി പാര്‍ട്ടിക്കൊപ്പം എത്തിയതും അഖിലേഷ് യാദവിനുള്ള നേട്ടമാണ്. 2014ല്‍ ഒരുമിച്ച് മത്സരിച്ചിരുന്നെങ്കില്‍ 20 സീറ്റില്‍ ബിജെപി ഒതുങ്ങിയേനെ എന്നാണ് വോട്ടുശതമാനം വ്യക്തമാക്കുന്നത്.

കോണ്‍ഗ്രസ് കുതിപ്പ്

കോണ്‍ഗ്രസ് കുതിപ്പ്

ബുന്ധേല്‍ഖണ്ഡ്, വാരണാസി, ഗൊരഖ്പൂര്‍ തുടങ്ങിയ ബിജെപി കോട്ടകളില്‍ ഇത്തവണ വിള്ളല്‍ വീഴും. മോദിയുടെ ഭൂരിപക്ഷം കുറയുമെന്നാണ് വിലയിരുത്തല്‍. അതേസമയം കോണ്‍ഗ്രസ് 15 സീറ്റുകളില്‍ കൂടുതല്‍ നേടി യുപിയിലെ ഗെയിം ചേഞ്ചറാവുമെന്നാണ് പ്രവചനം. ബിജെപിക്ക് കഴിഞ്ഞ തവണ ലഭിച്ച 50 ശതമാനം സീറ്റും ഇത്തവണ നഷ്ടപ്പെടും. ഏകദേശം ഗൊരഖ്പൂര്‍, ഫൂല്‍പൂര്‍, കൈരാന എന്നിവിടങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് ഫലത്തിന് സമാനമായുള്ള തകര്‍ച്ചയാണ് ബിജെപിയെ കാത്തിരിക്കുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

സമാജ് വാദി പാര്‍ട്ടിയുമായി കോണ്‍ഗ്രസിന് രഹസ്യധാരണ, പ്രിയങ്കയും മുലായം സിംഗും തമ്മില്‍ ചര്‍ച്ചസമാജ് വാദി പാര്‍ട്ടിയുമായി കോണ്‍ഗ്രസിന് രഹസ്യധാരണ, പ്രിയങ്കയും മുലായം സിംഗും തമ്മില്‍ ചര്‍ച്ച

English summary
bjps uttar pradesh disaster may become worse in last 3 phases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X