ട്രംപിനെ കണ്ട് പഠിക്കണം! ഇന്ത്യയിലും മുസ്ലീംങ്ങളെ നിരോധിക്കണമെന്ന് ബിജെപി എംപി യോഗി ആദിത്യനാഥ്...
ട്രംപിന്റെ നടപടി അഭിനന്ദനാര്‍ഹമാണെന്നും, ഇതേ മാതൃക പിന്തുടര്ന്ന് ഇന്ത്യയിലും മുസ്ലീംങ്ങളെ നിരോധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബുലന്ദ്സാഹര്: അമേരിക്കയില്‍ മുസ്ലീങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അഭിനന്ദിച്ച് ബിജെപി നേതാവും ലോക്സഭാംഗവുമായ യോഗി ആദിത്യനാഥ്. ട്രംപിന്റെ നടപടി അഭിനന്ദനാര്‍ഹമാണെന്നും, ഇതേ മാതൃക പിന്തുടര്ന്ന് ഇന്ത്യയിലും മുസ്ലീംങ്ങളെ നിരോധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ ഇത് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബുലന്ദ്സാഹറില് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്. മൂന്ന് ദശകങ്ങള്‍ക്ക് മുന്‍പ് കശ്മീരില്‍ താഴ്വരയില് സംഭവിച്ചത് ഇപ്പോള്‍ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കശ്മീരി പണ്ഡിറ്റുകള്‍ അവിടെ നിന്നും പാലായനം ചെയ്യാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു. ഇപ്പോള്‍ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലും സമാന സ്ഥിതിയാണെന്നും യോഗി ആദിത്യനാഥ് സൂചിപ്പിച്ചു.

അഭിനന്ദനാര്‍ഹം...
അമേരിക്കയില്‍ മുസ്ലീംങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി പ്രശംസനീയമാണെന്നാണ് യോഗി ആദിത്യനാഥ് പറഞ്ഞത്.

മുസ്ലീംങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തണം...
അമേരിക്കയില്‍ മുസ്ലീംങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് പോലെ ഇന്ത്യയിലും മുസ്ലീംങ്ങള്‍ക്ക് നിരോധമേര്‍പ്പെടുത്തണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

തീവ്രവാദത്തിന് കടിഞ്ഞാണിടാന്‍...
രാജ്യത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയണമെങ്കില്‍, മുസ്ലീംങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് സഹായകരമാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

പാലായനം ചെയ്തു...
കശ്മീര്‍ താഴ്വരയില് നിന്ന് മൂന്ന് ദശകങ്ങള്‍ക്ക് മുന്‍പ് പണ്ഡിറ്റുകള്‍ പാലായനം ചെയ്തതിന് സമാനമായ അവസ്ഥയാണ് ഇപ്പോള്‍ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലുള്ളതെന്നും യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടി.

എസ്പി, ബിഎസ്പി സര്‍ക്കാരുകള്‍...
പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ ഇത്തരമൊരു അവസ്ഥയുണ്ടാകാന്‍ ഉത്തരവാദികള്‍ എസ്പി, ബിഎസ്പി സര്‍ക്കാരുകളാണെന്നും, എന്നാല്‍ ബിജെപി ഇത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
-
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം












Click it and Unblock the Notifications