1995 മുമ്പ് ഇന്റര്‍നെറ്റ് ഇന്ത്യയില്‍ ഇല്ല, മോദിയുടെ ഇമെയില്‍ സിദ്ധാന്തത്തെ തള്ളി ബികെ സിംഗാല്‍!!
Recommended Video
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി 1987ല്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചെന്ന വാദത്തെ തള്ളി ബികെ സിംഗാല്‍. ഇന്ത്യയില്‍ ഇന്റര്‍നെറ്റ് എത്തിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് സിംഗാലാണ്. മോദി 1987-88 കാലഘട്ടത്തില്‍ ഒരിക്കലും ഇമെയില്‍ ഉപയോഗിക്കാന്‍ സാധ്യതയില്ലെന്ന് സിംഗാല്‍ പറഞ്ഞു. 1987ലോ 1988ലോ ആയിരിക്കും താന്‍ ആദ്യമായി ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ചതെന്ന് മോദി പറഞ്ഞിരുന്നു.

അദ്വാനിയുടെ ഫോട്ടോയാണ് താന്‍ എടുത്തത്. അത് ഡിജിറ്റല്‍ ക്യാമറയിലൂടെയായിരുന്നു. വലുപ്പമുള്ളതായിരുന്നു ക്യാമറ. ഈ ഫോട്ടോ ഞാന്‍ ദില്ലിയിലേക്ക് അയച്ച് കൊടുത്തു. പിറ്റേന്ന് അത് കളറില്‍ പ്രസിദ്ധീകരിച്ച് വന്നെന്നും, അദ്വാനിജി അതില്‍ അമ്പരന്നെന്നുമായിരുന്നു മോദിയുടെ പ്രസ്താവന. എന്നാല്‍ ഇത് തീര്‍ത്തും തെറ്റായ പ്രസ്താവനയാണെന്ന് സിംഗാല്‍ പറഞ്ഞു.
ഇന്ത്യയില്‍ 1995ന് തൊട്ട് മുമ്പാണ് എര്‍നെറ്റ് സമ്പ്രദായം ഇന്ത്യയില്‍ എത്തിയത്. അതിന് പരിമിതികളുണ്ടായിരുന്നു. ചില റിസര്‍ച്ച സെന്ററുകളിലും വിദ്യാഭ്യാസ കേന്ദ്രങ്ങളിലും മാത്രമായിരുന്നു ഇതുണ്ടായിരുന്നത്. മോദി 1980കളില്‍ ഇതുപയോഗിക്കാനുള്ള യാതൊരു സാധ്യതയുമില്ല. അതും ചിത്രങ്ങള്‍ അയക്കുക എന്നത് അസാധ്യമായ കാര്യമാണ്. താന്‍ ലണ്ടനിലെ സിര്ഗയിലായിരുന്നപ്പോള് ഇന്റര്‍നെറ്റ് വില ഏറ്റവും കൂടിയ തോതിലായിരുന്നു.
സാധാരണ ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് എന്നത് സ്വപ്നം മാത്രമായിരുന്നു അക്കാലത്ത്. 1991ല്‍ താന്‍ ഇന്ത്യയില്‍ മടങ്ങിയെത്തി വിദേശ് സഞ്ചാര്‍ നിഗം ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ശേഷമാണ് ഇക്കാര്യം ആലോചിക്കുന്നത്. ഡിജിറ്റല്‍ സാങ്കേതികത വര്‍ധിപ്പിക്കുന്നതിന് 1993ലാണ് തീരുമാനം എടുക്കുന്നത്. സര്‍ക്കാര്‍ സമ്മര്‍ദം ശക്തമായതോടെയാണ് ഇന്റര്‍നെറ്റ് ഇന്ത്യയിലേക്ക് വരുന്നത്. മുംബൈ, ദില്ലി, ചെന്നൈ, കൊല്‍ക്കത്ത, പൂനെ എന്നിവിടങ്ങളിലാണ് ആദ്യം സ്റ്റേഷനുകള്‍ ആരംഭിച്ചത്. 25000 രൂപയായിരുന്നു അന്ന് ചാര്‍ജ് ഈടാക്കിയിരുന്നതെന്നും സിംഗാല്‍ പറഞ്ഞു.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications