കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

1995 മുമ്പ് ഇന്റര്‍നെറ്റ് ഇന്ത്യയില്‍ ഇല്ല, മോദിയുടെ ഇമെയില്‍ സിദ്ധാന്തത്തെ തള്ളി ബികെ സിംഗാല്‍!!

Google Oneindia Malayalam News

Recommended Video

cmsvideo
മോദിയുടെ ഇമെയില്‍ സിദ്ധാന്തത്തെ തള്ളി ബികെ സിംഗാല്‍

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി 1987ല്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചെന്ന വാദത്തെ തള്ളി ബികെ സിംഗാല്‍. ഇന്ത്യയില്‍ ഇന്റര്‍നെറ്റ് എത്തിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് സിംഗാലാണ്. മോദി 1987-88 കാലഘട്ടത്തില്‍ ഒരിക്കലും ഇമെയില്‍ ഉപയോഗിക്കാന്‍ സാധ്യതയില്ലെന്ന് സിംഗാല്‍ പറഞ്ഞു. 1987ലോ 1988ലോ ആയിരിക്കും താന്‍ ആദ്യമായി ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ചതെന്ന് മോദി പറഞ്ഞിരുന്നു.

1

അദ്വാനിയുടെ ഫോട്ടോയാണ് താന്‍ എടുത്തത്. അത് ഡിജിറ്റല്‍ ക്യാമറയിലൂടെയായിരുന്നു. വലുപ്പമുള്ളതായിരുന്നു ക്യാമറ. ഈ ഫോട്ടോ ഞാന്‍ ദില്ലിയിലേക്ക് അയച്ച് കൊടുത്തു. പിറ്റേന്ന് അത് കളറില്‍ പ്രസിദ്ധീകരിച്ച് വന്നെന്നും, അദ്വാനിജി അതില്‍ അമ്പരന്നെന്നുമായിരുന്നു മോദിയുടെ പ്രസ്താവന. എന്നാല്‍ ഇത് തീര്‍ത്തും തെറ്റായ പ്രസ്താവനയാണെന്ന് സിംഗാല്‍ പറഞ്ഞു.

ഇന്ത്യയില്‍ 1995ന് തൊട്ട് മുമ്പാണ് എര്‍നെറ്റ് സമ്പ്രദായം ഇന്ത്യയില്‍ എത്തിയത്. അതിന് പരിമിതികളുണ്ടായിരുന്നു. ചില റിസര്‍ച്ച സെന്ററുകളിലും വിദ്യാഭ്യാസ കേന്ദ്രങ്ങളിലും മാത്രമായിരുന്നു ഇതുണ്ടായിരുന്നത്. മോദി 1980കളില്‍ ഇതുപയോഗിക്കാനുള്ള യാതൊരു സാധ്യതയുമില്ല. അതും ചിത്രങ്ങള്‍ അയക്കുക എന്നത് അസാധ്യമായ കാര്യമാണ്. താന്‍ ലണ്ടനിലെ സിര്‍ഗയിലായിരുന്നപ്പോള്‍ ഇന്റര്‍നെറ്റ് വില ഏറ്റവും കൂടിയ തോതിലായിരുന്നു.

സാധാരണ ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് എന്നത് സ്വപ്‌നം മാത്രമായിരുന്നു അക്കാലത്ത്. 1991ല്‍ താന്‍ ഇന്ത്യയില്‍ മടങ്ങിയെത്തി വിദേശ് സഞ്ചാര്‍ നിഗം ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ശേഷമാണ് ഇക്കാര്യം ആലോചിക്കുന്നത്. ഡിജിറ്റല്‍ സാങ്കേതികത വര്‍ധിപ്പിക്കുന്നതിന് 1993ലാണ് തീരുമാനം എടുക്കുന്നത്. സര്‍ക്കാര്‍ സമ്മര്‍ദം ശക്തമായതോടെയാണ് ഇന്റര്‍നെറ്റ് ഇന്ത്യയിലേക്ക് വരുന്നത്. മുംബൈ, ദില്ലി, ചെന്നൈ, കൊല്‍ക്കത്ത, പൂനെ എന്നിവിടങ്ങളിലാണ് ആദ്യം സ്‌റ്റേഷനുകള്‍ ആരംഭിച്ചത്. 25000 രൂപയായിരുന്നു അന്ന് ചാര്‍ജ് ഈടാക്കിയിരുന്നതെന്നും സിംഗാല്‍ പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

ബംഗാള്‍ മമതയുടെ സ്വകാര്യ ഭൂമിയല്ല, എല്ലാവര്‍ക്കും ഇവിടെ വരാം.... തൃണമൂലിനെതിരെ തിരിച്ചടിച്ച് മോദി!!ബംഗാള്‍ മമതയുടെ സ്വകാര്യ ഭൂമിയല്ല, എല്ലാവര്‍ക്കും ഇവിടെ വരാം.... തൃണമൂലിനെതിരെ തിരിച്ചടിച്ച് മോദി!!

English summary
bk syngal rejects modis email strory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X