കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് എന്തുകൊണ്ടാണ് കറുത്ത ദിനം എന്ന് പറയുന്നത്? ശശി തരൂരിന്റെ വിശദീകരണം

Google Oneindia Malayalam News

ദില്ലി: കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ റദ്ദാക്കിയ തിങ്കളാഴ്ച കറുത്തദിനമെന്നാണ് കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്. എന്തുകൊണ്ടാണ് തങ്ങള്‍ ഇങ്ങനെ പറയാന്‍ കാരണമെന്ന് ശശി തരൂര്‍ എംപി ലോക്‌സഭയില്‍ വിശദീകരിച്ചു. സര്‍ക്കാര്‍ തീരുമാനം നടപ്പാക്കിയത് ഒരു സംസ്ഥാനത്തെ മൊത്തം ഇരുട്ടിലാക്കിയിട്ടാണെന്ന് തരൂര്‍ ചൂണ്ടിക്കാട്ടി.

സൗദിയില്‍ ഡ്രോണ്‍ ആക്രമണം; രണ്ടു വിമാനത്താവളങ്ങള്‍ക്ക് നേരെ, ലക്ഷ്യം കണ്ടെന്ന് ഹൂത്തികള്‍സൗദിയില്‍ ഡ്രോണ്‍ ആക്രമണം; രണ്ടു വിമാനത്താവളങ്ങള്‍ക്ക് നേരെ, ലക്ഷ്യം കണ്ടെന്ന് ഹൂത്തികള്‍

കശ്മീരിന്റെ രണ്ടു മുന്‍ മുഖ്യമന്ത്രിമാരെയാണ് ജയിലില്‍ അടച്ചത്. ഉമര്‍ അബ്ദുല്ലയെയും മെഹ്ബൂബ മുഫ്തിയെയും ജയില്‍ അടച്ചിരിക്കുന്നു. തങ്ങളുടെ സഹപ്രവര്‍ത്തകനായ ഫാറൂഖ് അബ്ദുല്ല എവിടെയാണെന്ന് ഇപ്പോഴും അവ്യക്തമാണ്. ഫാറൂഖ് അബ്ദുല്ലയുടെ അവസ്ഥ എന്താണെന്ന് തനിക്ക് അറിയണമെന്നും തരൂര്‍ പറഞ്ഞു.

shashitharoor

എന്നാല്‍ ഫാറൂഖ് അബ്ദുല്ലയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം വീട്ടിലുണ്ട് എന്നുമാണ് ആഭ്യന്തര മന്ത്രി അമിത് ഷാ സഭയെ ബോധിപ്പിച്ചത്. ഇത് കളവാണെന്ന് പിന്നീട് മാധ്യമങ്ങള്‍ ബന്ധപ്പെട്ടപ്പോള്‍ ഫാറൂഖ് അബ്ദുല്ല പറഞ്ഞു.

തന്നെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ല. തന്റെ സംസ്ഥാനം കത്തുമ്പോള്‍ എങ്ങനെയാണ് എനിക്ക് വീട്ടില്‍ ഇരിക്കാന്‍ സാധിക്കുക. തന്റെ നാട്ടിലുള്ളവര്‍ ജയിലില്‍ അടയ്ക്കപ്പെടുന്നു. താന്‍ വിശ്വസിക്കുന്ന ഇന്ത്യ ഇങ്ങനെ അല്ല. അറസ്റ്റ് ചെയ്തവരെ വിട്ടയക്കണം. തങ്ങള്‍ പോരാടും. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കും. തോക്കും ഗ്രനേഡും കല്ലും തങ്ങളെടുത്തിട്ടില്ല. സമാധാനപരമായ പരിഹാരത്തിലാണ് വിശ്വസിക്കുന്നത്. അവര്‍ ആഗ്രഹിക്കുന്നത് തങ്ങളുടെ മരണമാണ്. തന്റെ മകന്‍ ഉമര്‍ അബദുല്ല ജയിലിലാണെന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞു.

English summary
Black Day As Two CMs Under Arrest, Farooq Abdullah Missing'; Tharoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X