കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് മഹാരാഷ്ട്രയുടെ കറുത്ത ദിനം... ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവും, തുറന്നടിച്ച് കോണ്‍ഗ്രസ്!!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ അപ്രതീക്ഷിത നീക്കത്തിനൊടുവില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചതില്‍ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ്. ഇന്ന് മഹാരാഷ്ട്ര ചരിത്രത്തിലെ കറുത്ത ദിനമാണെന്ന് അഹമ്മദ് പട്ടേല്‍ പറഞ്ഞു. എല്ലാം ധൃതി പിടിച്ചാണ് നടന്നത്. എവിടെയൊക്കെയോ എന്തൊക്കെയോ പ്രശ്‌നങ്ങളുണ്ട്. ഇതിനേക്കാള്‍ വലിയ നാണക്കേട് ഇല്ലെന്നും അഹമ്മദ് പട്ടേല്‍ പറഞ്ഞു.

1

ദേവേന്ദ്ര ഫട്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് ഞെട്ടിക്കുന്ന കാര്യമാണ്. ബിജെപി ഫൗള്‍ പ്ലെയാണ് കളിച്ചത്. എംഎല്‍എമാരുടെ കാര്യത്തില്‍ വെരിഫിക്കേഷന്‍ പോലും നടന്നിട്ടില്ല. മാധ്യങ്ങള്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് ചടങ്ങിനെത്തിയത്. അവര്‍ മാത്രം കവറേജ് ചെയ്താല്‍ മതിയെന്നാണ് തീരുമാനിച്ചത്. ഇത് കടുത്ത സംശയത്തിനിടയാക്കുന്നതാണ്. ഈ നാടകങ്ങളെല്ലാം ഭരണഘടനാ വിരുദ്ധമാണ്. അതിലുപരം ജനാധിപത്യവിരുദ്ധമാണെന്നും അഹമ്മദ് പട്ടേല്‍ ആരോപിച്ചു.

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള തീരുമാനം പറഞ്ഞുറപ്പിച്ചതായിരുന്നു. ഇന്ന് ഉച്ചയോടെ ഞങ്ങള്‍ യോഗം ചേരേണ്ടതായിരുന്നു. കോണ്‍ഗ്രസ് ഈ സഖ്യത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. രാഷ്ട്രീയമായും നിയമപരമായും ഞങ്ങള്‍ ഒരുമിച്ച് തന്നെയാണെന്നും അഹമ്മദ് പട്ടേല്‍ പറഞ്ഞു. നിയമപരമായ കാര്യങ്ങള്‍ ഒരുവശത്ത് നടക്കുന്നുണ്ട്. അഭിഭാഷകരുമായി സംസാരിക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ എല്ലാ എംഎല്‍എമാരും ഒപ്പമുണ്ട്. ഞങ്ങള്‍ മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കുമെന്നും പട്ടേല്‍ പറഞ്ഞു.

Recommended Video

cmsvideo
Maharashtra; KC Venugopal's reaction on govt formation | Oneindia Malayalam

ശിവസേനയ്‌ക്കൊപ്പം കോണ്‍ഗ്രസും എന്‍സിപിയും ഉറച്ച് നില്‍ക്കും. ഈ സത്യപ്രതിജ്ഞയില്‍ കോണ്‍ഗ്രസ് നിരാശയിലാണ്. സംയുക്തമായി ഒരു നയം ഞങ്ങള്‍ രൂപീകരിച്ചിരുന്നു. എന്നാല്‍ സഖ്യമുണ്ടാക്കുന്നതിന് കാലതാമസം ഉണ്ടാക്കിയത് ഞങ്ങളല്ലെന്നും അഹമ്മദ് പട്ടേല്‍ വ്യക്തമാക്കി. അതേസമയം ബിജെപിയും വാര്‍ത്താസമ്മേളനത്തിന് ഒരുങ്ങുകയാണ്. ശിവസേനയ്ക്കും കോണ്‍ഗ്രസിനും ഉള്ള മറുപടി ഈ വാര്‍ത്താസമ്മേളനത്തില്‍ ഉണ്ടാവുമെന്നാണ് സൂചന.

'അജിത് പവാര്‍ നല്‍കിയത് ഒപ്പ് ദുരുപയോഗം ചെയ്ത കത്ത്'; ഭൂരിപക്ഷം തെളിയിക്കാന്‍ പ്രയാസം: കോണ്‍ഗ്രസ്'അജിത് പവാര്‍ നല്‍കിയത് ഒപ്പ് ദുരുപയോഗം ചെയ്ത കത്ത്'; ഭൂരിപക്ഷം തെളിയിക്കാന്‍ പ്രയാസം: കോണ്‍ഗ്രസ്

English summary
black day for maharashtra congress blasts govt formation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X