കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രഫുല്‍ ഖോഡ പട്ടേല്‍ ലക്ഷദ്വീപിലേക്ക്, കൊച്ചി വഴി യാത്ര ഒഴിവാക്കി, കരിദിനം ആചരിച്ച് ദ്വീപ് നിവാസികൾ

Google Oneindia Malayalam News

കവരത്തി: ലക്ഷദ്വീപിലെ ഭരണപരിഷ്‌ക്കാരങ്ങള്‍ക്ക് എതിരെ രോഷം പുകയുന്നതിനിടെ ഇന്ന് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ദ്വീപിലെത്തും. കൊച്ചി വഴിയുളള യാത്ര ഒഴിവാക്കി പ്രഫുല്‍ പട്ടേല്‍ ദാമന്‍ ദിയുവില്‍ നിന്ന് നേരിട്ട് ലക്ഷദ്വീപിലേക്ക് എത്തും. പ്രഫുല്‍ പട്ടേലിനെതിരെ കേരളത്തിലും വലിയ പ്രതിഷേധമാണ് ഉയരുന്നത്. കേരള എംപിമാര്‍ പ്രഫുല്‍ പട്ടേലിനെ കാണാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. നെടുമ്പാശേരി വഴി ആയിരുന്നു ആദ്യം പട്ടേലിന്റെ യാത്ര തീരുമാനിച്ചിരുന്നത്.

തീപിടുത്തമുണ്ടായ ദില്ലിയിലെ റോഹിംഗ്യന്‍ ക്യാംപില്‍ അവശേഷിപ്പുകള്‍ തിരയുന്ന അഭയാര്‍ത്ഥി- ചിത്രങ്ങള്‍

പ്രഫുല്‍ പട്ടേലിന്റെ സന്ദര്‍ശനം പ്രമാണിച്ച് ദ്വീപ് നിവാസികള്‍ ഇന്ന് കരിദിനം ആചരിക്കുകയാണ്. ദ്വീപ് നിവാസികള്‍ വീടുകളില്‍ കരിങ്കൊടി ഉയര്‍ത്തിയിരിക്കുകയാണ്. ഈ ദൃശ്യങ്ങള്‍ പോലീസ് വീടുകളിലെത്തി പകര്‍ത്തുകയും കൊടികള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

patel

പിറന്ന മണ്ണില്‍ സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കണം എന്നെഴുതിയ പ്ലക്കാര്‍ഡുകളും ദ്വീപ് നിവാസികള്‍ വീടുകള്‍ക്ക് മുന്നില്‍ തൂക്കിയിട്ടുണ്ട്. അഡ്മിനിസ്‌ട്രേറ്ററുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ദ്വീപില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അഞ്ച് ദിവസമാണ് പ്രഫുല്‍ പട്ടേല്‍ ദ്വീപിലുണ്ടാവുക. ദ്വീപില്‍ നടപ്പിലാക്കാന്‍ ഉത്തരവിട്ടിരിക്കുന്ന ഭരണപരിഷ്‌ക്കാരങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് സേവ് ലക്ഷദ്വീപ് ഫോറം പ്രഫുല്‍ പട്ടേലുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.

Recommended Video

cmsvideo
Praful Patel criticize Kerala for standing with Lakshadweep

ദിക്ഷ ജെ സിങ് അടിപൊളി ലുക്കില്‍; നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

English summary
Black Day in Lakshadweep as Administrator Praful Patel is to Visit the land today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X